ട്യൂഷന്‍ കഴിഞ്ഞ് രാത്രിയില്‍ വീട്ടിലേക്ക് പോകാന്‍ ഓണ്‍ലൈന്‍ ടാക്‌സി ബുക്ക് ചെയ്തു ! ടാക്‌സി ഡ്രൈവര്‍ പ്ലസ്ടു വിദ്യാര്‍ഥിനിയോടു ചെയ്തത് ഒരിക്കലും പൊറുക്കാനാകാത്ത കാര്യം…

രാത്രിയില്‍ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ഓണ്‍ലൈന്‍ ടാക്‌സി വിളിച്ച പ്ലസ്ടു വിദ്യാര്‍ഥിനിയ്ക്കു ഡ്രൈവറില്‍ നിന്ന് നേരിടേണ്ടി വന്നത് കൊടിയ അപമാനം. കാറിനകത്ത് വെച്ച് ഡ്രൈവര്‍ വിദ്യാര്‍ത്ഥിനിയെ അപമാനിച്ചു. സംഭവത്തില്‍ ഏലൂര്‍ സ്വദേശി യൂസഫിനെ(52) പോലീസ് അറസ്റ്റ് ചെയ്തു. പോസ്‌കോ നിയമപ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കാക്കനാട് കെന്നഡിമുക്കില്‍ നിന്നു കാറില്‍ കയറിയ വിദ്യാര്‍ത്ഥിനിയാണ് അപമാനത്തിനിരയായത്. റോഡിലെ ബ്ലോക്കില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ വിദ്യാര്‍ത്ഥിനി ഡോര്‍ തുറന്നു ചാടി രക്ഷപ്പെടുകയായിരുന്നു. രാത്രി എട്ടുവരെ ട്യുഷനുള്ളതിനാല്‍ ഓണ്‍ലൈന്‍ ടാക്‌സിയിലോ ഓട്ടോറിക്ഷയിലോ ആണ് വിദ്യാര്‍ത്ഥിനി വീട്ടിലേക്കു മടങ്ങാറുള്ളത്. വിദ്യാര്‍ത്ഥിനി കാറില്‍ നിന്ന് ഇറങ്ങിയ ഉടന്‍ രക്ഷപ്പെട്ട യൂസഫിനെ പൊലീസ് പിടികൂടുകയായിരുന്നു.

Related posts