പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി അ​ടിവ​സ്ത്ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നിലയിൽ;കണ്ണൂർ വിമാനത്താവളത്തിൽ 47 ലക്ഷത്തിന്‍റെ സ്വർണവുമായി യുവതി പിടിയിൽ


മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ ക​ട​ത്താ​ൻ ശ്ര​മി​ച്ച ല​ക്ഷ​ങ്ങ​ളു​ടെ സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി. ഇ​ന്നു രാ​വി​ലെ ദു​ബാ​യി​യി​ൽ നി​ന്നു​ള്ള ഗോ ​എ​യ​ർ വി​മാ​ന​ത്തി​ലെ​ത്തി​യ ചൊ​ക്ലി സ്വ​ദേ​ശി​നി​യാ​യ 35കാ​രി​യി​ൽ നി​ന്നാ​ണ് 949 ഗ്രാം ​തൂ​ക്കം സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

പി​ടി​ച്ചെ​ടു​ത്ത സ്വ​ർ​ണ​ത്തി​ന് 47 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രും. ക​സ്റ്റം​സ് ചെ​ക്ക് ഇ​ൻ വേ​ള​യി​ൽ സം​ശ​യം തോ​ന്നി​യ യു​വ​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഒ​ളി​പ്പി​ച്ചു വ​ച്ച സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്‌.

പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി അ​ടിവ​സ്ത്ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണ​മു​ണ്ടാ​യി​രു​ന്ന​ത്. കൊ​റോ​ണക്കാ​ല​ത്ത് വ്യാ​പ​ക​മാ​യി സ്വ​ർ​ണ​ക്ക​ട​ത്ത് ന​ട​ത്തു​ന്ന​തി​നാ​ൽ ക​സ്റ്റം​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രു​ന്നു. ഒ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് വീ​ണ്ടും സ്വ​ർ​ണ​ക്ക​ട​ത്ത് പി​ടി​കൂ​ടു​ന്ന​ത്.

Related posts

Leave a Comment