സംസ്ഥാനത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ ഇ​ടി​വ്; പ​വ​ന് 6,640 രൂ​പ കു​റ​ഞ്ഞു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ന്‍ ഇ​ടി​വ്. ഇ​ന്ന് രാ​വി​ലെ ഗ്രാ​മി​ന് 830 രൂ​പ​യും പ​വ​ന് 6,640 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 13,890 രൂ​പ​യും പ​വ​ന് 1,11,120 രൂ​പ​യു​മാ​യി. റി​ക്കാ​ര്‍​ഡ് വി​ല​യി​ല്‍ നി​ന്ന് ഗ്രാ​മി​ന് 2,505 രൂ​പ​യും പ​വ​ന് 20,040 രൂ​പ​യു​മാ​ണ് ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ കു​റ​ഞ്ഞ​ത്. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല ഏ​റ്റ​വും ഉ​യ​ര്‍​ന്ന വി​ല​യാ​യ ട്രോ​യ് ഔ​ണ്‍​സി​ന് 5,500 ഡോ​ള​റി​ല്‍ എ​ത്തി​യ​തി​നു ശേ​ഷം വി​ല​യി​ടി​വ് തു​ട​രു​ക​യാ​ണ്.

അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 4,640 ഡോ​ള​ര്‍ വ​രെ താ​ഴ്ന്ന​ശേ​ഷം തി​രി​ച്ചു ക​യ​റു​ന്ന ഒ​രു പ്ര​വ​ണ​ത​യാ​ണ് ഇ​പ്പോ​ള്‍ കാ​ണു​ന്ന​ത്.അ​ന്താ​രാ​ഷ്ട്ര സം​ഘ​ര്‍​ഷ​ങ്ങ​ളും യു​ദ്ധ​സാ​ഹ​ച​ര്യ​ങ്ങ​ളും ഒ​ക്കെ നി​ല​നി​ല്‍​ക്കു​ക​യാ​ണ്.

ഫെ​ഡ​റ​ല്‍ റി​സ​ര്‍​വി​ന്റെ പു​തി​യ ചെ​യ​ര്‍​മാ​നാ​യി കെ​വി​ന്‍ വാ​ര്‍​ഷി​നെ നാ​മ​നി​ര്‍​ദ്ദേ​ശം ചെ​യ്ത​തോ​ടെ സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞ​താ​യാ​ണ് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍ ഡോ​ള​റി​നെ ക​രു​ത്ത് ആ​ര്‍​ജി​പ്പി​ക്കാ​ന്‍ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ര​വോ​ടെ ക​ഴി​യു​മോ എ​ന്ന ആ​ശ​ങ്ക നി​ല​നി​ല്‍​ക്കു​ക​യാ​ണെ​ന്ന് ഗോ​ള്‍​ഡ് ആ​ന്‍​ഡ് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. എ​സ്. അ​ബ്ദു​ള്‍ നാ​സ​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment