പീ​ഡാ​നു​ഭ​വ​ത്തി​ന്‍റെ​യും കു​രി​ശു​മ​ര​ണ​ത്തി​ന്‍റെ​യും ഓ​ർ​മ പു​തു​ക്ക​ൽ: ത്യാ​ഗ സ്മ​ര​ണ​യി​ൽ ഇ​ന്ന് ദുഃ​ഖ​വെ​ള്ളി

കോ​ട്ട​യം: ക്രി​സ്തു​വി​ന്‍റെ പീ​ഡാ​നു​ഭ​വ​ത്തി​ന്‍റേ​യും കു​രി​ശു​മ​ര​ണ​ത്തി​ന്‍റെ​യും ഓ​ർ​മ പു​തു​ക്കി വി​ശ്വാ​സി​ക​ൾ ഇ​ന്ന് ദുഃ​ഖ​വെ​ള്ളി ആ​ച​രി​ക്കു​ന്നു.

ദേ​വാ​ല​യ​ങ്ങ​ളി​ല്‍ ദുഃ​ഖ​വെ​ള്ളി​യു​ടെ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ ന​ട​ക്കും. തി​രു​വ​ന​ന്ത​പു​രം പാ​ള​യ​ത്ത് രാ​വി​ലെ 6.30ന് ​സം​യു​ക്ത കു​രി​ശി​ന്‍റെ വ​ഴി​യി​ൽ ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യും തോ​മ​സ് ജെ. ​നെ​റ്റോ​യും മാ​ർ തോ​മ​സ് ത​റ​യി​ലും പ​ങ്കെ​ടു​ത്തു.

സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ര്‍​ച്ച് ബി​ഷ​പ്പ് റാ​ഫേ​ല്‍ ത​ട്ടി​ല്‍ നേ​തൃ​ത്വം ന​ൽ​കും. ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ പാ​മ്പാ​ടി മാ​ർ കു​റി​യാ​ക്കോ​സ് ദ​യ​റാ​യി​ൽ ദുഃ​ഖ​വെ​ള്ളി ച​ട​ങ്ങു​ക​ൾ​ക്ക് മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും.

നോ​മ്പി​ന്‍റെ​യും ഉ​പ​വാ​സ​ത്തി​ന്‍റെ​യും ദി​ന​ങ്ങ​ളി​ലൂ​ടെ ആ​ത്മ​വി​ശു​ദ്ധീ​ക​ര​ണ​ത്തി​ലേ​ക്ക് ക​ട​ന്നു​വ​ന്ന വി​ശ്വാ​സ​സ​മൂ​ഹം ക്രൂ​ശി​ത​നു പി​ന്നാ​ലെ പ്രാ​ര്‍​ഥ​നാ​മ​ന്ത്ര​ങ്ങ​ളു​മാ​യി കു​രി​ശി​ന്‍റെ വ​ഴി​യി​ലെ 14 സ്ഥ​ല​ങ്ങ​ള്‍ ധ്യാ​നി​ച്ച് പ​രി​ഹാ​ര പ്ര​ദ​ക്ഷി​ണം ന​ട​ത്തും.

പ്ര​മു​ഖ തീ​ർ​ഥാ​ട​ക കേ​ന്ദ്ര​ങ്ങ​ളാ​യ മ​ല​യാ​റ്റൂ​ർ, എ​ഴു​കും​വ​യ​ല്‍, തു​മ്പ​ച്ചി, വ​ല്യ​ച്ച​ൻ മ​ല തു​ട​ങ്ങി​യ​വ​യ​ട​ക്കം വി​വി​ധ ജി​ല്ല​ക​ളി​ലെ കു​രി​ശു​മ​ല​ക​ളി​ലേ​ക്ക് ആ​യി​ര​ങ്ങ​ള്‍ കു​രി​ശി​ന്‍റെ വ​ഴി​യു​മാ​യി ന​ട​ന്നു​നീ​ങ്ങും.

Related posts

Leave a Comment