‘ഗ്രീ​ൻ​ലാ​ൻ​ഡ് വി​ല്പ​ന​യ്ക്കി​ല്ല’, ക​ട​ന്നു​പോ​ടാ…’ ട്രം​പി​നോ​ട് ഡാ​നി​ഷ് എം​പി; പി​ന്നോ​ട്ടി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് ട്രം​പ്

കോ​പ്പ​ൻ​ഹേ​ഗ​ൻ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഗ്രീ​ൻ​ലാ​ൻ​ഡ് മോ​ഹ​ത്തി​ന് ക​ടു​ത്ത ഭാ​ഷ​യി​ൽ മ​റു​പ​ടി ന​ൽ​കി ഡാ​നി​ഷ് പാ​ർ​ല​മെ​ന്‍റ് അം​ഗം ആ​ൻ​ഡേ​ഴ്സ് വി​സ്റ്റി​സെ​ൻ. യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ ന​ട​ന്ന ച​ർ​ച്ച​യ്ക്കി​ടെ​യാ​ണ് ട്രം​പി​ന്‍റെ നി​ല​പാ​ടു​ക​ളെ ക​ടു​ത്ത​ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച് വി​സ്റ്റി​സെ​ൻ രം​ഗ​ത്തെ​ത്തി​യ​ത്.

ഗ്രീ​ൻ​ലാ​ൻ​ഡ് വാ​ങ്ങാ​നു​ള്ള ട്രം​പി​ന്‍റെ നീ​ക്ക​ത്തോ​ടു​ള്ള പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ക്ക​വേ, ട്രം​പി​ന് മ​ന​സി​ലാ​കു​ന്ന ഭാ​ഷ​യി​ൽ പ​റ​യാം എ​ന്ന് സൂ​ചി​പ്പി​ച്ചു​കൊ​ണ്ട്, “ക​ട​ന്നു​പോ​ടാ’ എ​ന്ന പ്ര​യോ​ഗ​ത്തോ​ടെ ട്രം​പി​നെ​തി​രേ തെ​റി​യ​ഭി​ഷേ​കം ന​ട​ത്തു​ക​യും ചെ​യ്തു വി​സ്റ്റി​സെ​ൻ. ഗ്രീ​ൻ​ലാ​ൻ​ഡ് ക​ഴി​ഞ്ഞ 800 വ​ർ​ഷ​മാ​യി ഡാ​നി​ഷി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും അ​തൊ​രു സ്വ​ത​ന്ത്ര രാ​ജ്യ​മാ​ണെ​ന്നും അ​ത് വി​ല്ക്കാ​നു​ള്ള​ത​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, വി​സ്റ്റി​സെ​ൻ മോ​ശം ഭാ​ഷ ഉ​പ​യോ​ഗി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പാ​ർ​ല​മെ​ന്‍റ് വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് സ്റ്റെ​ഫാ​നു​ട്ട ച​ർ​ച്ച ത​ട​സ​പ്പെ​ടു​ത്തു​ക​യും അ​ദ്ദേ​ഹ​ത്തെ ശാ​സി​ക്കു​ക​യും ചെ​യ്തു. പാ​ർ​ല​മെ​ന്‍റി​ന്‍റെ ച​ട്ട​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​ണ് ഇ​ത്ത​രം വാ​ക്കു​ക​ളെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

ആ​ർ​ട്ടി​ക് മേ​ഖ​ല​യി​ലെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ സ്ഥാ​ന​വും അ​വി​ടു​ത്തെ ധാ​തു​സ​മ്പ​ത്തു​മാ​ണ് ഗ്രീ​ൻ​ലാ​ൻ​ഡി​ൽ അ​മേ​രി​ക്ക ക​ണ്ണു​വ​യ്ക്കാ​ൻ കാ​ര​ണം. റ​ഷ്യ​യു​ടെ​യും ചൈ​ന​യു​ടെ​യും സ്വാ​ധീ​നം ചെ​റു​ക്കാ​ൻ ഗ്രീ​ൻ​ലാ​ൻ​ഡ് സ്വ​ന്ത​മാ​ക്കു​ന്ന​ത് അ​മേ​രി​ക്ക​യ്ക്കും നാ​റ്റോ​യ്ക്കും ഗു​ണ​ക​ര​മാ​കു​മെ​ന്ന് ട്രം​പ് വി​ശ്വ​സി​ക്കു​ന്നു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഡെ​ന്മാ​ർ​ക്കി​നെ പി​ന്തു​ണ​യ്ക്കു​ന്ന എ​ട്ട് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ​ക്ക് മേ​ൽ 25 ശ​ത​മാ​നം വ​രെ ഇ​റ​ക്കു​മ​തി നി​കു​തി ചു​മ​ത്തു​മെ​ന്ന് ട്രം​പ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തോ​ടെ അ​മേ​രി​ക്ക​യും യൂ​റോ​പ്പും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക ബ​ന്ധ​ത്തി​ലും വി​ള്ള​ലു​ക​ൾ വീ​ഴു​ക​യാ​ണ്.

പി​ന്നോ​ട്ടി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഗ്രീ​ൻ​ലാ​ൻ​ഡി​നെ അ​മേ​രി​ക്ക​യോ​ടു ചേ​ർ​ക്കാ​നു​ള്ള മോ​ഹ​ത്തി​ൽ​നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന് പ്ര​സി​ഡ​ന്‍റ ട്രം​പ്. ഗ്രീ​ൻ​ലാ​ൻ​ഡും കാ​ന​ഡ​യും അ​മേ​രി​ക്ക​യു​ടെ ഭാ​ഗ​മാ​യി ചി​ത്രീ​ക​രി​ച്ച ഭൂ​പ​ട​വും അ​ദ്ദേ​ഹം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പു​റ​ത്തു​വി​ട്ടു. നാ​റ്റോ സെ​ക്ര​ട്ട​റി ജ​ന​റ​ൽ മാ​ർ​ക്ക് റു​ട്ടെ​യു​മാ​യി സം​സാ​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ട്രം​പി​ന്‍റെ ന​ട​പ​ടി. ഗ്രീ​ൻ​ലാ​ൻ​ഡ് വി​ഷ​യ​ത്തി​ൽ സൈ​ന്യ​ത്തെ ഉ​പ​യോ​ഗി​ച്ചും ല​ക്ഷ്യം നേ​ടു​മെ​ന്ന സൂ​ച​ന അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു. അ​മേ​രി​ക്ക​യു​ടെ ദേ​ശീ​യ സു​ര​ക്ഷ​യ്ക്കും ലോ​ക​സു​ര​ക്ഷ​യ്ക്കും ഗ്രീ​ൻ​ലാ​ൻ​ഡ് വേ​ണം. അ​ക്കാ​ര്യ​ത്തി​ലൊ​രു തി​രി​ച്ചു​പോ​ക്കി​ല്ല.

Related posts

Leave a Comment