കോ​ഴി​ക​ൾ​ക്കും താ​റാ​വു​ക​ൾ​ക്കും പി​ന്നാ​ലെ കാ​ക്ക​ക​ള്‍​ക്കും പ​ക്ഷി​പ്പ​നി; ആ​ല​പ്പു​ഴ​യി​ലും കോ​ട്ട​യ​ത്തും കാ​ക്ക​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു​വീ​ഴു​ന്നു; പ​ര​ക്കെ ആ​ശ​ങ്ക

കോ​​ട്ട​​യം: കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ആ​​ന​​ക്ക​​ല്ലി​​ല്‍ കോ​​ഴി​​ക​​ളി​​ല്‍ പ​​ക്ഷി​​പ്പ​​നി സ്ഥി​​രീ​​ക​​രി​​ച്ച​​തി​​നു പി​​ന്നാ​​ലെ ദേ​​ശാ​​ട​​ന​​ക്കി​​ളി​​ക​​ളി​​ലും കാ​​ക്ക​​ളി​​ലും രോ​​ഗ​​ബാ​​ധ ആ​​രം​​ഭി​​ച്ച​​താ​​യി സൂ​​ച​​ന.

ആ​​ല​​പ്പു​​ഴ ജി​​ല്ല​​യി​​ലെ മു​​ഹ​​മ്മ, കോ​​ടം​​തു​​രു​​ത്ത് പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല്‍ കൂ​​ട്ട​​ത്തോ​​ടെ ച​​ത്തു​​വീ​​ണ കാ​​ക്ക​​ക​​ളി​​ല്‍ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ല്‍ പ​​ക്ഷി​​പ്പ​​നി സ്ഥി​​രീ​​ക​​രി​​ച്ചി​​രു​​ന്നു. അ​​പ്പ​​ര്‍ കു​​ട്ട​​നാ​​ട്ടി​​ല്‍ കു​​മ​​ര​​കം ഉ​​ള്‍​പ്പെ​​ടെ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ കാ​​ക്ക​​ക​​ള്‍ ച​​ത്തു​​വീ​​ണ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ കോ​​ട്ട​​യം ജി​​ല്ല​​യി​​ലും ആ​​ശ​​ങ്ക ഉ​​യ​​രു​​ക​​യാ​​ണ്.

മു​​ന്‍​പ് കു​​ട്ട​​നാ​​ട്ടി​​ലും അ​​പ്പ​​ര്‍ കു​​ട്ട​​നാ​​ട്ടി​​ലും താ​​റാ​​വു​​ക​​ള്‍​ക്കാ​​യി​​രു​​ന്നു പ​​ര​​ക്കെ പ​​ക്ഷി​​പ്പ​​നി വ​​ന്നി​​രു​​ന്ന​​ത്. എ​​ന്നാ​​ല്‍ ജി​​ല്ല​​യു​​ടെ കി​​ഴ​​ക്ക​​ന്‍ മേ​​ഖ​​ല​​യി​​ല്‍ കോ​​ഴി​​ക​​ളി​​ലും രോ​​ഗം ക​​ണ്ടെ​​ത്തി​​യ​​തി​​ലാ​​ണ് പ​​ര​​ക്കെ ആ​​ശ​​ങ്ക.

ആ​​ന​​ക്ക​​ല്ല് വി​​ല്ല​​ണി​​യി​​ലെ ര​​ണ്ടേ​​ക്ക​​ര്‍ ഫാ​​മി​​ല്‍ 2,500 കോ​​ഴി​​ക​​ളെ കൊ​​ന്നൊ​​ടു​​ക്കി. ഇ​​തി​​ന്‍റെ ഒ​​രു കി​​ലോ​​മീ​​റ്റ​​ര്‍ സ​​മീ​​പ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും കു​​റെ കോ​​ഴി​​ക​​ളെ കൊ​​ന്നൊ​​ടു​​ക്കേ​​ണ്ടി​​വ​​ന്നു.

ആ​​ല​​പ്പു​​ഴ​​യി​​ലും കോ​​ട്ട​​യ​​ത്തും ക​​ഴി​​ഞ്ഞ​​മാ​​സം അ​​വ​​സാ​​ന​​ത്തോ​​ടെ​​യാ​​ണു പ​​ക്ഷി​​പ്പ​​നി റി​​പ്പോ​​ര്‍​ട്ട് ചെ​​യ്യാ​​ന്‍ തു​​ട​​ങ്ങി​​യ​​ത്. ആ​​ല​​പ്പു​​ഴ​​യി​​ല്‍ മാ​​ത്രം 13 രോ​​ഗ​​പ്ര​​ഭ​​വ​​കേ​​ന്ദ്ര​​ങ്ങ​​ളു​​ണ്ട്.

Related posts

Leave a Comment