ഗ്രീ​ൻ​ലാ​ൻ​ഡ് അ​ധി​നി​വേ​ശം: പി​ന്തു​ണ​യ്ക്കാ​ത്ത രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രേ തീ​രു​വ​ഭീ​ഷ​ണി​യു​മാ​യി ട്രം​പ്; നി​ല​പാ​ട് ക​ടു​പ്പി​ച്ച് ഡെ​ൻ​മാ​ർ​ക്കും ഗ്രീ​ൻ​ലാ​ൻ​ഡും

വാ​ഷിം​ഗ്ട​ൺ ഡി​സി: ഗ്രീ​ൻ​ലാ​ൻ​ഡ് പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള അ​മേ​രി​ക്ക​ൻ നീ​ക്ക​ത്തി​നു പി​ന്തു​ണ ന​ൽ​കാ​ത്ത രാ​ജ്യ​ങ്ങ​ൾ​ക്കു​മേ​ൽ ക​ടു​ത്ത വ്യാ​പാ​ര തീ​രു​വ ചു​മ​ത്തു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ദേ​ശീ​യ സു​ര​ക്ഷ​യ്ക്ക് ഗ്രീ​ൻ​ലാ​ൻ​ഡ് ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത​താ​ണെ​ന്നും അ​മേ​രി​ക്ക​യു​മാ​യി സ​ഹ​ക​രി​ക്കാ​ത്ത രാ​ജ്യ​ങ്ങ​ൾ ക​ന​ത്ത സാ​മ്പ​ത്തി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും വൈ​റ്റ് ഹൗ​സി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ലാ​ണ് ട്രം​പ് മു​ന്ന​റി​യി​പ്പു ന​ൽ​കി​യ​ത്.

വെ​നി​സ്വേ​ല​ൻ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡു​റോ​യെ പി​ടി​കൂ​ടാ​ൻ ന​ട​ത്തി​യ സൈ​നി​ക നീ​ക്ക​ത്തി​നു പി​ന്നാ​ലെ​യാ​ണ്, ഡെ​ൻ​മാ​ർ​ക്കി​ന്‍റെ സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​മാ​യ ഗ്രീ​ൻ​ലാ​ൻ​ഡ് സ്വ​ന്ത​മാ​ക്കാ​നു​ള്ള നീ​ക്കം ട്രം​പ് വീ​ണ്ടും സ​ജീ​വ​മാ​ക്കി​യ​ത്. ആ​ർ​ട്ടി​ക് മേ​ഖ​ല​യി​ലെ ധാ​തു​സ​മ്പ​ത്തി​ലും ത​ന്ത്ര​പ്ര​ധാ​ന സ്ഥാ​ന​ങ്ങ​ളി​ലും റ​ഷ്യ​യും ചൈ​ന​യും ക​ണ്ണു​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും നി​ല​വി​ൽ ഗ്രീ​ൻ​ലാ​ൻ​ഡ് സു​ര​ക്ഷി​ത​മ​ല്ലെ​ന്നു​മാ​ണ് ട്രം​പി​ന്‍റെ വാ​ദം. എ​ന്നാ​ൽ അ​മേ​രി​ക്ക​യു​ടെ ഈ ​വാ​ദ​ങ്ങ​ളെ റ​ഷ്യ ത​ള്ളി​ക്ക​ള​ഞ്ഞു.

ഗ്രീ​ൻ​ലാ​ൻ​ഡ് പി​ടി​ക്കാ​ൻ സൈ​നി​ക ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യും വൈ​റ്റ് ഹൗ​സ് ത​ള്ളി​ക്ക​ള​യു​ന്നി​ല്ല. ഗ്രീ​ൻ​ലാ​ൻ​ഡ് സ്വ​ന്ത​മാ​ക്കു​ക എ​ന്ന​ത് അ​മേ​രി​ക്ക​യു​ടെ ദേ​ശീ​യ സു​ര​ക്ഷാ മു​ൻ​ഗ​ണ​ന​യാ​ണ്. ആ​ർ​ട്ടി​ക് മേ​ഖ​ല​യി​ലെ ശ​ത്രു​ക്ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ഇ​ത് അ​ത്യാ​വ​ശ്യ​മാ​ണ്. ഇ​തി​നാ​യി സൈ​നി​ക ശ​ക്തി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ ഓ​പ്ഷ​നു​ക​ളും പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്ന് വൈ​റ്റ് ഹൗ​സ് വ​ക്താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

പ്ര​തി​രോ​ധ​വു​മാ​യി ഡെ​ൻ​മാ​ർ​ക്കും ഗ്രീ​ൻ​ലാ​ൻ​ഡും
അ​മേ​രി​ക്ക​യു​ടെ നീ​ക്ക​ങ്ങ​ളി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച ഫ്രാ​ൻ​സും ജ​ർ​മ​നി​യും ഗ്രീ​ൻ​ലാ​ൻ​ഡി​ന് സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ത​ങ്ങ​ളു​ടെ സൈ​നി​ക​രെ അ​വി​ടെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, യൂ​റോ​പ്യ​ൻ സൈ​ന്യ​ത്തി​ന്‍റെ സാ​ന്നി​ധ്യം ഗ്രീ​ൻ​ലാ​ൻ​ഡ് സ്വ​ന്ത​മാ​ക്കാ​നു​ള്ള ട്രം​പി​ന്‍റെ തീ​രു​മാ​ന​ത്തെ ബാ​ധി​ക്കി​ല്ലെ​ന്ന് ക​രോ​ലി​ൻ ലെ​വി​റ്റ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

അ​മേ​രി​ക്ക​യു​ടെ നീ​ക്ക​ത്തെ അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മെ​ന്നാ​ണ് ഡെ​ൻ​മാ​ർ​ക്ക് വി​ശേ​ഷി​പ്പി​ച്ച​ത്. ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യം പോ​ലു​മി​ല്ല. ഡെ​ൻ​മാ​ർ​ക്കോ ഗ്രീ​ൻ​ലാ​ൻ​ഡോ ഇ​ത് ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ഇ​തു പ​ര​മാ​ധി​കാ​ര​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്ന് ഡാ​നി​ഷ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ലാ​ർ​സ് ലോ​ക്കെ റാ​സ്മു​സെ പ​റ​ഞ്ഞു.

സ​മാ​ന​മാ​യ നി​ല​പാ​ടാ​ണ് ഗ്രീ​ൻ​ലാ​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി ജെ​ൻ​സ്-​ഫ്രെ​ഡ​റി​ക് നീ​ൽ​സ​ണും സ്വീ​ക​രി​ച്ച​ത്. ത​ങ്ങ​ൾ ഡെ​ൻ​മാ​ർ​ക്കി​നൊ​പ്പ​മേ നി​ൽ​ക്കു​വെ​ന്നും നാ​റ്റോ​യു​ടെ​യും യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ​യും ഭാ​ഗ​മാ​യി തു​ട​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​മ​ന്നും നീ​ൽ​സ​ൺ വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ മൂ​ന്നു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ച​ർ​ച്ച​ക​ൾ തു​ട​രാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ വ​ലി​യൊ​രു ന​യ​ത​ന്ത്ര പ്ര​തി​സ​ന്ധി രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment