ഗുരുവായൂർ  ക്ഷേത്രോത്‌സവ ചടങ്ങ്;  ക്ഷേത്ര ദ​ർ​ശ​നത്തിന് നി​യ​ന്ത്ര​ണം; ​ഞാ​റാ​ഴ്ച ആ​ന​യോ​ട്ട​വും കൊ​ടി​യേ​റ്റ​വും നടക്കും

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്രോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ഹ​സ്ര​ക​ല​ശ​ച്ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​തി​ന​ൽ ദി​വ​സ​വും ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ടാകും.​ ​

നാ​ളെ പു​ല​ർ​ച്ചെ നാ​ലു​മു​ത​ൽ ക​ല​ശ​ച​ട​ങ്ങു​ക​ൾ തു​ട​ങ്ങും. ​മു​ള പൂ​ജ,ശാ​ന്തി​ഹോ​മം,അ​ത്ഭു​ത ശാ​ന്തി​ഹോ​മം,ശാ​ന്തി​ഹോ​മ ക​ല​ശാ​ഭി​ഷേ​കം,അ​ത്ഭു​ത ശാ​ന്തി ഹോ​മ ക​ല​ശാ​ഭി​ഷേ​കം എ​ന്നി​വ​യാ​ണ് ച​ട​ങ്ങു​ക​ൾ. നാ​ളെ രാ​വി​ലെ ഒ​ന്പതു മു​ത​ൽ ഉ​ച്ച​പൂ​ജ ന​ട​തു​റ​ക്കു​ന്ന​തു​വ​രെ ദ​ർ​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ടാകും.​

വ്യാ​ഴാ​ഴ്ച രാ​വി​ലെ പത്തു മു​ത​ൽ ഉ​ച്ച​പൂ​ജ ന​ട​തു​റ​ക്കു​ന്ന​തു​വ​രെ​യും ദ​ർ​ശ​ന നി​യ​ന്ത്ര​ണ​മാ​ണ്.​വെ​ള​ളി​യാ​ഴ്ച​യാ​ണ് ത​ത്വ​ല​ശാ​ഭി​ഷേ​കം.​ ശ​നി​യാ​ഴ്ച അ​തി​പ്ര​ധാ​ന​മാ​യ സ​ഹ​സ്ര​ക​ല​ശാ​ഭി​ഷേ​കം ന​ട​ക്കും. ​ത​ത്വ​ക​ല​ശാ​ഭി​ഷേ​ക​ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്ച​യും സ​ഹ​സ്ര​ക​ല​ശാ​ഭി​ഷേ​കം ന​ട​ക്കു​ന്ന ശ​നി​യാ​ഴ്ച​യും പു​ല​ർ​ച്ചെ 4.30മു​ത​ൽ 11വ​രെ നാ​ല​ന്പ​ല​ത്തി​ന​ക​ത്തേ​ക്ക് ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്കി​ല്ല. ​ഞാ​റാ​ഴ്ച​യാ​ണ് ആ​ന​യോ​ട്ട​വും കൊ​ടി​യേ​റ്റ​വും.

Related posts