ജി​ന്‍​സ​ണും നീ​ന​യ്ക്കും ജി.​വി. രാ​ജ അ​വാ​ര്‍​ഡ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ്‌​​​പോ​​​ര്‍​ട്‌​​​സ് കൗ​​​ണ്‍​സി​​​ല്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള 2017-18ലെ ​​​ജി.​​​വി. രാ​​​ജ അ​​​വാ​​​ര്‍​ഡും മ​​​റ്റ് കാ​​​യി​​​ക അ​​​വാ​​​ര്‍​ഡു​​​ക​​​ളും വ്യ​​​വ​​​സാ​​​യ, കാ​​​യി​​​ക മ​​​ന്ത്രി ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ന്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു.

അ​​​ന്താ​​​രാ​​ഷ്‌​​ട്ര അ​​​ത്‌​​​ല​​​റ്റാ​​​യ ജി​​​ന്‍​സ​​​ണ്‍ ജോ​​​ണ്‍​സ​​​ണാ​​​ണ് പു​​​രു​​​ഷ​​​വി​​​ഭാ​​​ഗം ജി.​​​വി. രാ​​​ജ അ​​​വാ​​​ര്‍​ഡ്. അ​​​ന്താ​​​രാ​​ഷ്‌​​ട്ര അ​​​ത്‌​​​ല​​​റ്റാ​​​യ വി. ​​​നീ​​​ന​​​യ്ക്ക് വ​​​നി​​​താ വി​​​ഭാ​​​ഗം പു​​​ര​​​സ്‌​​​കാ​​​രം ല​​​ഭി​​​ച്ചു. ഇ​​​രു​​​വ​​​ര്‍​ക്കും മൂ​​​ന്നു​​​ല​​​ക്ഷം രൂ​​​പ​​​യും ഫ​​​ല​​​ക​​​വും പ്ര​​​ശം​​​സാ​​​പ​​​ത്ര​​​വും ല​​​ഭി​​​ക്കും.

ഒ​​​ളി​​​മ്പ്യ​​​ന്‍ സു​​​രേ​​​ഷ്ബാ​​​ബു ലൈ​​​ഫ്‌​​​ടൈം അ​​​ച്ചീ​​​വ്‌​​​മെ​​​ന്‍റ് അ​​​വാ​​​ര്‍​ഡ് ബാ​​​ഡ്മി​​​ന്‍റ​​​ണ്‍ പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യ എ​​​സ്. മു​​​ര​​​ളീ​​​ധ​​​ര​​​നാ​​​ണ് ല​​​ഭി​​​ച്ച​​​ത്. ര​​​ണ്ടു​​​ല​​​ക്ഷം രൂ​​​പ​​​യും ഫ​​​ല​​​ക​​​വും പ്ര​​​ശം​​​സാ​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ര്‍​ഡ്.​​​മ​​​റ്റു പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍ ചു​​​വ​​​ടെ: മി​​​ക​​​ച്ച പ​​​രി​​​ശീ​​​ല​​​ക​​​ന്‍: എ​​​സ്. മ​​​നോ​​​ജ് (വോ​​​ളി​​​ബോ​​​ള്‍ പ​​​രി​​​ശീ​​​ല​​​ക​​​ന്‍, സം​​​സ്ഥാ​​​ന സ്‌​​​പോ​​​ര്‍​ട്‌​​​സ് കൗ​​​ണ്‍​സി​​​ല്‍) ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും ഫ​​​ല​​​ക​​​വും പ്ര​​​ശം​​​സാ​​​പ​​​ത്ര​​​വു​​​മാ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം.

മി​​​ക​​​ച്ച കാ​​​യി​​​കാ​​​ധ്യാ​​​പ​​​ക​​​ന്‍ (കോ​​​ള​​​ജ് ത​​​ലം): ഡോ. ​​​മാ​​​ത്യൂ​​​സ് ജേ​​​ക്ക​​​ബ് (മാ​​​ര്‍ അ​​​ത്തനേ​​​ഷ്യ​​​സ് കോ​​​ള​​​ജ്, കോ​​​ത​​​മം​​​ഗ​​​ലം). അ​​​മ്പ​​​തി​​​നാ​​​യി​​​രം രൂ​​​പ​​​യും ഫ​​​ല​​​ക​​​വും പ്ര​​​ശം​​​സാ​​​പ​​​ത്ര​​​വു​​​മാ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം.​​​

മി​​​ക​​​ച്ച കാ​​​യി​​​ക​​​നേ​​​ട്ട​​​ങ്ങ​​​ള്‍ കൈ​​​വ​​​രി​​​ച്ച കോ​​​ള​​​ജ്: അ​​​സം​​​പ്ഷ​​​ന്‍ കോ​​​ള​​​ജ് ച​​​ങ്ങ​​​നാ​​​ശേ​​​രി. അ​​​മ്പ​​​തി​​​നാ​​​യി​​​രം രൂ​​​പ​​​യും ഫ​​​ല​​​ക​​​വും പ്ര​​​ശം​​​സാ​​​പ​​​ത്ര​​​വു​​​മാ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം.​​​ അബി​​​ഗേ​​​യി​​​ല്‍ ആ​​​രോ​​​ഗ്യ​​​നാ​​​ഥ​​​നാ​​​ണ് (സെ​​​ന്‍​ട്ര​​​ലൈ​​​സ്ഡ് സ്‌​​​പോ​​​ര്‍​ട്‌​​​സ് ഹോ​​​സ്റ്റ​​​ല്‍ കൊ​​​ല്ലം) സ്‌​​​കൂ​​​ള്‍​ത​​​ല സ്‌​​​പോ​​​ര്‍​ട്‌​​​സ് ഹോ​​​സ്റ്റ​​​ല്‍ (വ​​​നി​​​ത) വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ മി​​​ക​​​ച്ച നേ​​​ട്ട​​​ങ്ങ​​​ള്‍ ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ കാ​​​യി​​​ക​​​താ​​​രം. അ​​​മ്പ​​​തി​​​നാ​​​യി​​​രം രൂ​​​പ​​​യും ഫ​​​ല​​​ക​​​വും പ്ര​​​ശം​​​സാ​​​പ​​​ത്ര​​​വു​​​മാ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം.

ജി​​​ന്‍​സി ജി​​​ന്‍​സ​​​ണാ​​​ണ് (അ​​​സം​​​പ്ഷ​​​ന്‍ കോ​​​ള​​​ജ് ച​​​ങ്ങ​​​നാ​​​ശേരി) കോ​​​ള​​​ജ്ത​​​ല സ്‌​​​പോ​​​ര്‍​ട്‌​​​സ് ഹോ​​​സ്റ്റ​​​ല്‍ (വ​​​നി​​​ത) വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ മി​​​ക​​​ച്ച നേ​​​ട്ട​​​ങ്ങ​​​ള്‍ ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ കാ​​​യി​​​ക​​​താ​​​രം. അ​​​മ്പ​​​തി​​​നാ​​​യി​​​രം രൂ​​​പ​​​യും ഫ​​​ല​​​ക​​​വും പ്ര​​​ശം​​​സാ​​​പ​​​ത്ര​​​വു​​​മാ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം.

മ​​​തി​​​യാ​​​യ അ​​​പേ​​​ക്ഷ​​​ക​​​ര്‍ ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ മി​​​ക​​​ച്ച സ്‌​​​കൂ​​​ള്‍ കാ​​​യി​​​ക അ​​​ധ്യാ​​​പ​​​ക​​​നു​​​ള്ള അ​​​വാ​​​ര്‍​ഡ് തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടി​​​ല്ല. അ​​​പേ​​​ക്ഷ​​​ക​​​ള്‍ ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നാ​​​ല്‍ മി​​​ക​​​ച്ച സ്‌​​​കൂ​​​ളി​​​നു​​​ള്ള അ​​​വാ​​​ര്‍​ഡും തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടി​​​ല്ല.

കോ​​​ള​​​ജ്, സ്‌​​​കൂ​​​ള്‍​ത​​​ല സ്‌​​​പോ​​​ര്‍​ട്‌​​​സ് ഹോ​​​സ്റ്റ​​​ല്‍ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ (ആ​​​ണ്‍​കു​​​ട്ടി​​​ക​​​ള്‍) അ​​​പേ​​​ക്ഷ​​​ക​​​ള്‍ ല​​​ഭി​​​ക്കാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ല്‍ മി​​​ക​​​ച്ച കോ​​​ള​​​ജ്, സ്‌​​​കൂ​​​ള്‍​ത​​​ല സ്‌​​​പോ​​​ര്‍​ട്‌​​​സ് ഹോ​​​സ്റ്റ​​​ല്‍ ആ​​​ണ്‍​കു​​​ട്ടി​​​ക​​​ള്‍​ക്കു​​​ള്ള അ​​​വാ​​​ര്‍​ഡും തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടി​​​ല്ല. വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സ്‌​​​പോ​​​ര്‍​ട്‌​​​സ് കൗ​​​ണ്‍​സി​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​പി. ദാ​​​സ​​​ന്‍, കാ​​​യി​​​ക​​​വ​​​കു​​​പ്പ് പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​എ. ജ​​​യ​​​തി​​​ല​​​ക്, സ്‌​​​പോ​​​ര്‍​ട്‌​​​സ് കൗ​​​ണ്‍​സി​​​ല്‍ സെ​​​ക്ര​​​ട്ട​​​റി സ​​​ഞ്ജ​​​യ​​​ന്‍ കു​​​മാ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

Related posts