ഏ​പ്രി​ല്‍ 11ന് ​വി​വാ​ഹം ന​ട​ക്കാ​നി​രി​ക്കെ​..! സ​നൂ​പി​നെ മ​ര​ണം ത​ട്ടി​യെ​ടു​ത്ത​ത് പ്ര​തി​ശ്രു​ത വ​ധു​വി​നെ കാ​ണു​വാ​നു​ള്ള യാ​ത്ര​യ്ക്കിടെ; ഒ​പ്പം മ​ക​നി​ലു​ള്ള വീ​ട്ടു​കാ​രു​ടെ ഒ​രു​പാ​ട് പ്ര​തീ​ക്ഷ​ക​ളും

പ​യ്യ​ന്നൂ​ര്‍: കോ​യ​മ്പ​ത്തൂ​ര്‍ അ​വി​നാ​ശി​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി വോ​ള്‍​വോ ബ​സും ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ എ​ൻ.​വി. സ​നൂ​പി​നെ മ​ര​ണം ത​ട്ടി​യെ​ടു​ത്ത​ത് വി​വാ​ഹ ഒ​രു​ക്ക​ങ്ങ​ള്‍​ക്കി​ടെ.

പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പം തെ​രു കാ​ന​ത്തെ ഓ​ട്ടോ​ഡ്രൈ​വ​ര്‍ എ​ന്‍.​വി.​ച​ന്ദ്ര​ന്‍റെ​യും ശ്യാ​മ​ള​യു​ടെ​യും മ​ക​നാ​ണ് സ​നൂ​പ്. ക​ഴി​ഞ്ഞ​മാ​സം നി​ശ്ച​യി​ച്ച പ്ര​കാ​രം ഏ​പ്രി​ല്‍ 11ന് ​വി​വാ​ഹം ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത വേ​ര്‍​പാ​ട്.

നീ​ലേ​ശ്വ​രം തെ​രു​വി​ലെ യു​വ​തി​യു​മാ​യി ഉ​റ​പ്പി​ച്ച വി​വാ​ഹ​ത്തി​നാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ തീ​ര്‍​ത്ത് വീ​ട് മോ​ടി​പി​ടി​പ്പി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു അ​ച്ഛ​ൻ ച​ന്ദ്ര​നും കു​ടും​ബാം​ഗ​ങ്ങ​ളും. വീ​ടി​ന്‍റെ പെ​യി​ന്‍റിം​ഗ് ന​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ​യെ​ത്തി​യ മ​ര​ണ​വാ​ർ​ത്ത ആ​ദ്യ​മാ​ര്‍​ക്കും വി​ശ്വ​സി​ക്കാ​നാ​യി​ല്ല.

ബം​ഗ​ളൂ​രു​വി​ലെ കോ​ണ്ടി​ന​ന്‍റ​ല്‍ ഓ​ട്ടോ​മോ​ട്ടീ​വ് കം​പോ​ണ​ന്‍റ്‌​സ് ഇ​ന്ത്യ എ​ന്ന സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ സ​നൂ​പി​നെ എ​റ​ണാ​കു​ള​ത്ത് ജോ​ലി​ചെ​യ്യു​ന്ന പ്ര​തി​ശ്രു​ത വ​ധു​വി​നെ കാ​ണു​വാ​നു​ള്ള യാ​ത്ര​യ്ക്കി​ട​യി​ലാ​ണ് മ​ര​ണം ത​ട്ടി​യെ​ടു​ത്ത​ത്.

ബം​ഗ​ളൂ​രു​വി​ലെ ഇ​ല​ക്‌ട്രോ​ണി​ക് സി​റ്റി​യി​ല്‍​നി​ന്നാ​ണ് സ​നൂ​പ് ബ​സി​ല്‍ ക​യ​റി​യ​ത്. ഈ ​ബ​സി​ലെ 14-ാം ന​മ്പ​ര്‍ സീ​റ്റി​ലി​രു​ന്നു​ള്ള യാ​ത്ര​യി​ലും സ​നൂ​പ് നെ​യ്തു​കൂ​ട്ടി​ക്കൊ​ണ്ടി​രു​ന്ന വി​വാ​ഹ​സ്വ​പ്‌​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ന്‍റെ രൂ​പ​ത്തി​ലെ​ത്തി​യ മ​ര​ണം ഒ​രു​നി​മി​ഷം​കൊ​ണ്ട് ക​ശ​ക്കി​യെ​റി​ഞ്ഞ​ത്.

ഒ​പ്പം മ​ക​നി​ലു​ള്ള വീ​ട്ടു​കാ​രു​ടെ ഒ​രു​പാ​ട് പ്ര​തീ​ക്ഷ​ക​ളും. സനൂപിന്‍റെ സ​ഹോ​ദ​രി സ​ബി​ന വി​വാ​ഹി​ത​യാ​ണ്. ഇ​ള​യ സ​ഹോ​ദ​ര​ൻ രാ​ഹു​ല്‍ വി​ദ്യാ​ർ​ഥി​യാ​ണ്.

Related posts

Leave a Comment