സ​ഭ​യു​ടെ ആ​ശു​പ​ത്രി​ക​ളു​ടെ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത മാ​തൃ​കാപരമെന്ന്  മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ

തൃ​ശൂ​ർ: ക്രൈ​സ്ത​വ സ​ഭ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള ആ​ശു​പ​ത്രി​ക​ൾ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യോ​ടെ​യാ​ണ് സേ​വ​നം ചെ​യ്യു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​മ​ല ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ന് ല​ഭി​ച്ച എ​ൻ​എ​ബി​എ​ച്ച് അം​ഗീ​കാ​ര സ​മ​ർ​പ്പ​ണം മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ അ​മി​ത​മാ​യ ചി​കി​ൽ​സാ നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​താ​യി ആ​ക്ഷേ​പ​ങ്ങ​ളു​ണ്ട്. എ​ന്നാ​ൽ ക്രൈ​സ്ത​വ സ​ഭ​യു​ടെ ആ​ശു​പ​ത്രി​ക​ൾ ന്യാ​യ​മാ​യ ചി​കി​ൽ​സാ നി​ര​ക്കു മാ​ത്രം ഈ​ടാ​ക്കു​ന്ന​തു സ​മൂ​ഹ​ത്തി​ന് ആ​ശ്വാ​സ​ക​ര​മാ​ണ്. ആ​രോ​ഗ്യ രം​ഗ​ത്തു കേ​ര​ളം മ​ഹ​ത്താ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച​തി​നു പി​റ​കി​ൽ ഈ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ൾ വി​സ്മ​രി​ക്കാ​നാ​വി​ല്ലെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

മ​ന്ത്രി​മാ​രാ​യ എ.​സി. മൊ​യ്തീ​ൻ, വി.​എ​സ്. സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ആ​ധൂ​നി​ക​വ​ത്ക​രി​ച്ച ഗാ​സ്ട്രോ​എ​ന്‍റ​റോ​ള​ജി വി​ഭാ​ഗ​ത്തി​ന്േ‍​റ​യും പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്േ‍​റ​യും ഇ ​ബ​സ് സം​വി​ധാ​ന​ത്തി​ന്േ‍​റ​യും ഉ​ദ്ഘാ​ട​ന​വും ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്നു.

സി​എം​ഐ സ​ഭ​യു​ടെ പ്രി​യോ​ർ ജ​ന​റ​ൽ റ​വ. ഡോ. ​പോ​ൾ ആ​ച്ചാ​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​എ​ബി​എ​ച്ച് സീ​നി​യ​ർ ഡ​യ​റ​ക്ട​ർ ഡോ. ​ഗാ​യ​ത്രി മ​ഹേ​ന്ദ്രു, പ്രോ​വി​ൻ​ഷ്യാ​ൾ ഫാ. ​വാ​ൾ​ട്ട​ർ തേ​ല​പ്പി​ള്ളി സി​എം​ഐ, പി.​കെ. ബി​ജു എം​പി, അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ, അ​ടാ​ട്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. ജ​യ​ച​ന്ദ്ര​ൻ, അ​മ​ല ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് കു​രി​ശേ​രി, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ഡെ​ൽ​ജോ പു​ത്തൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts