ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രാ​യ വി​ല​യി​രു​ത്ത​ൽ; മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ

പൊ​ൻ​കു​ന്നം: ഏ​പ്രി​ൽ 26ന് ​ന​ട​ക്കു​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രെ​യു​ള്ള വി​ധി​യെ​ഴു​ത്താ​യി​രി​ക്കു​മെ​ന്ന് മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വി​പ​ത്താ​യ വ​ർ​ഗീ​യ​ത​യെ ചെ​റു​ത്തു​തോ​ൽ​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ് കേ​ന്ദ്ര​ത്തി​ൽ അ​ധി​കാ​ര​ത്തി​ൽ എ​ത്ത​ണ​മെ​ന്നും മോ​ൻ​സ് ജോ​സ​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​തേ​ത​ര ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ങ്ങ​ളു​ടെ ഭാ​വി​യെ നി​ർ​ണ​യി​ക്കു​ന്ന സു​പ്ര​ധാ​ന​മാ​യ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് വ​രാ​ൻ പോ​കു​ന്ന​തെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ കോ​ൺ​ഗ്ര​സ്‌ രാ​ഷ്്ട്രീയ കാ​ര്യ​സ​മി​തി അം​ഗം ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment