ഹൃദയം മെല്ലെ മിടിക്കുന്നോ? സൂക്ഷിക്കണം

നി​ങ്ങ​ളു​ടെ ഹൃ​ദ​യ​മി​ടി​പ്പു​ക​ളു​ടെ എ​ണ്ണം മി​നി​റ്റി​ല്‍ 60ൽ ​താ​ഴെ​യു​ള്ള നി​ല​യി​ലേ​ക്കു നീ​ങ്ങു​ന്നു​ണ്ടോ? എ​ന്നാ​ൽ സൂ​ക്ഷി​ക്ക​ണം. മു​ന്ന​റി​യി​പ്പു​മാ​യി കാ​ര്‍​ഡി​യോ​ള​ജി വി​ദ​ഗ്ധ​ർ.

ഹൃ​ദ​യ​മി​ടി​പ്പ് മ​ന്ദ​ഗ​തി​യി​ലാ​കു​ന്ന ബ്രാ​ഡി​കാ​ര്‍​ഡി​യ തി​രി​ച്ച​റി​യ​പ്പെ​ടു​ന്ന​തി​ലെ കാ​ല​താ​മ​സം ഈ ​രം​ഗ​ത്തെ ചി​കി​ത്സ​യി​ൽ വെ​ല്ലു​വി​ളി​യാ​ണ്. രോ​ഗം നി​ര്‍​ണ​യി​ക്കു​ന്ന​തി​ലും കൃ​ത്യ​സ​മ​യ​ത്തു പ​രി​ച​ര​ണം നേ​ടു​ന്ന​തി​ലും ചി​കി​ത്സാ​രം​ഗ​ത്തെ ആ​ധു​നി​ക നേ​ട്ട​ങ്ങ​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ലും പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ടു​ന്നു​ണ്ടെ​ന്ന് ആ​സ്റ്റ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കാ​ര്‍​ഡി​യാ​ക് സ​യ​ന്‍​സ​സ് ലീ​ഡ് സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​ആ​ര്‍. അ​നി​ല്‍​കു​മാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ഹൃ​ദ​യ​മി​ടി​പ്പു കു​റ​യു​ന്ന ബ്രാ​ഡി​കാ​ര്‍​ഡി​യ സം​ഭ​വ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്നു​ണ്ട്. ഈ ​രോ​ഗം രൂ​ക്ഷ​മാ​കു​ന്ന​തു​വ​രെ പ​ല​രും ഗൗ​ര​വ​മാ​യി എ​ടു​ക്കാ​റി​ല്ല. ത​ള​ര്‍​ന്നു​വീ​ഴു​ക​യോ താ​ത്ക്കാ​ലി​ക​മാ​യ ബോ​ധ​ക്ഷ​യം ഉ​ണ്ടാ​കു​ക​യോ ചെ​യ്യും​വ​രെ പ​ല​രും ഇ​ത​വ​ഗ​ണി​ക്കും.

പ​രി​മി​ത​മാ​യ അ​വ​ബോ​ധ​ത്തെ തു​ട​ര്‍​ന്ന് രോ​ഗ​നി​ര്‍​ണ​യം വൈ​കു​ന്ന​ത് ബു​ദ്ധി​മു​ട്ടു​ക​ള്‍ വ​ര്‍​ധി​പ്പി​ക്കു​ക​യും ചെ​യ്യും. നേ​ര​ത്തെ​ത​ന്നെ രോ​ഗ​നി​ര്‍​ണ​യം ന​ട​ത്തു​ന്ന​തും കൃ​ത്യ​മാ​യി ഇ​ട​പെ​ടു​ന്ന​തും പേ​സിം​ഗ് തെ​റാ​പി​യി​ലെ മു​ന്നേ​റ്റ​ങ്ങ​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തും സ​ങ്കീ​ര്‍​ണ​ത​ക​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ സ​ഹാ​യി​ക്കും.

ലീ​ഡ്‌​ലെ​സ് പേ​സ്‌​മേ​ക്ക​റു​ക​ള്‍ വ്യ​ക്തി​ക​ള്‍​ക്കാ​യി ശ്ര​ദ്ധാ​പൂ​ര്‍​വം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് സ​ങ്കീ​ര്‍​ണ​ത​ക​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​ലും രോ​ഗ​ത്തി​ല്‍ നി​ന്നു വി​മു​ക്തി നേ​ടു​ന്ന​തി​ലും ഏ​റെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്നും ഡോ. ​അ​നി​ല്‍​കു​മാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

എ​ന്താ​ണ് ബ്രാ​ഡി​കാ​ര്‍​ഡി​യ?
ഹൃ​ദ​യ​മി​ടി​പ്പു​ക​ളു​ടെ എ​ണ്ണം മി​നി​റ്റി​ല്‍ 60ൽ ​താ​ഴെ​യു​ള്ള നി​ല​യി​ലേ​ക്കു നീ​ങ്ങു​ന്ന​താ​ണ് ബ്രാ​ഡി​കാ​ര്‍​ഡി​യ​യാ​യി നി​ര്‍​വ​ചി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. രോ​ഗ​മു​ള്ള​വ​രി​ൽ നി​ര്‍​ണാ​യ​ക അ​വ​യ​വ​ങ്ങ​ളി​ലേ​ക്കു​ള്ള ര​ക്ത​ചം​ക്ര​മ​ണം കു​റ​യും. ക്ഷീ​ണം, ത​ല​ക​റ​ക്കം, ശ്വ​സ​ന​ത്തി​നു ബു​ദ്ധി​മു​ട്ട്, പ്ര​ത്യേ​ക കാ​ര​ണ​മി​ല്ലാ​തെ ത​ള​ര്‍​ന്നു വീ​ഴു​ക തു​ട​ങ്ങി​യ​വ​യാ​ണ് ല​ക്ഷ​ണ​ങ്ങ​ള്‍. ആ​യി​ര​ത്തി​ല്‍ ഒ​രാ​ൾ​ക്ക് ഈ ​രോ​ഗം ബാ​ധി​ക്കു​മെ​ന്നാ​ണ് ക​ണ​ക്ക്. 65 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രി​ല്‍ ഇ​തു കൂ​ടു​ത​ലാ​ണെ​ന്നും പ​റ​യു​ന്നു.

Related posts

Leave a Comment