ഇങ്ങനെയും ഒരു കൊലയാളി, മൃതദേഹം മൂന്നു വർഷം ഫ്രീസറിൽ; ബി​ല്ല് അ​ട​യ്ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് വൈ​ദ്യു​തി വിച്ഛേദിച്ചു; പുറത്ത് വന്നത് ഞെട്ടിക്കുന്ന കൊലപാതകഥ…


കൊ​ല​പാ​ത​കം ന​ട​ത്തി​യി​ട്ട് ഒ​ളിവി​ൽ ക​ഴി​യു​ക​യെ​ന്ന​ത് ബു​ദ്ധി​മു​ട്ടാ​ണ്. എ​ന്നാ​ൽ ഇ​പ്പോ​ഴും തെ​ളി​യി​ക്ക​പ്പെ​ടാ​തെ കി​ട​ക്കു​ന്ന നി​ര​വ​ധി കൊ​ല​പാ​ത​ക്കേ​സു​ക​ളു​ണ്ട്.

ഈ ​കേ​സു​ക​ളി​ലെ പ്ര​തി​ക​ൾ ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും ക​ഴി​യു​ന്നു​മു​ണ്ട്. എ​ന്നാ​ൽ ല​ണ്ട​നി​ൽ ഇ​പ്പോ​ൾ വി​ചാ​ര​ണ ന​ട​ക്കു​ന്ന കൊ​ല​പാ​ത​ക​ക്കേ​സ് ഇ​തി​ൽ നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​മാ​ണ്. കൊ​ല​പാ​ത​കം ന​ട​ത്തി മൂ​ന്നു വ​ർ​ഷം മൃ​ത​ദേ​ഹം ഫ്രീ​സ​റി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു കൊ​ല​യാ​ളി. ര​ണ്ടു പേ​രെ​യാ​ണ് കൊ​ന്ന​ത്. മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ചി​രു​ന്ന​ത് സ്വ​ന്തം ഫ്ലാ​റ്റി​ലും!

സാ​ഹി​ദ് യൂ​നി​സാ​ണ് ക​ഥ​യി​ലെ വി​ല്ല​ൻ. മു​പ്പ​ത്തി​നാ​ലു​കാ​രി​യാ​യ ഹെ​ൻ​റി​യ​റ്റ് സു​ക്സ് മൂ​ന്നു കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ മി​ഹ്രി​ക്ക​ൻ മു​സ്ത​ഫ (38) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 2016 മേ​യി​ലാ​ണ് ഇ​വ​രെ കാ​ണാ​താ​യ​താ​യി പോ​ലീ​സി​ൽ പ​രാ​തി ല​ഭി​ക്കു​ന്ന​ത്.

കേ​സ് കാ​ര്യ​മാ​യി അ​ന്വേ​ഷി​ച്ചെ​ങ്കി​ലും പോ​ലീ​സി​ന് യാ​തൊ​രു തെ​ളി​വും ല​ഭി​ച്ചി​ല്ല. ഇ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ് 2019 ഏ​പ്രി​ലി​ൽ ഒ​രു ഇ​ല​ക്‌​ട്രീ​ഷ​ന്‍റെ വി​ളി പോ​ലീ​സി​നെ​ത്തേ​ടി എ​ത്തു​ന്ന​ത്. അ​യാ​ൾ വൈ​ദ്യൂ​തി ശ​രി​യാ​ക്കാ​ൻ പോ​യ ഫ്ലാ​റ്റി​ൽ അ​സാ​ധാ​ര​ണ​മാ​യ ദു​ർ​ഗ​ന്ധ​മെ​ന്നാ​യി​രു​ന്നു ന​ൽ​കി​യ വി​വ​രം.

പോ​ലീ​സ് ഫ്ലാ​റ്റി​ലെ​ത്തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഫ്രീ​സ​റി​ൽ നി​ന്ന് ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി മൃ​ത​ദേ​ഹ​ങ്ങ​ൾ ഫ്രീ​സ​റി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സ്് ക​ണ്ടെ​ത്തി​യ​ത്. മാ​ത്ര​മ​ല്ല ദു​ർ​ഗ​ന്ധം പു​റ​ത്ത​റി​യാ​തി​രി​ക്കാ​ൻ പെ​ർ​ഫ്യൂ​മും ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ബി​ല്ല് അ​ട​യ്ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് വൈ​ദ്യൂ​തി വിഛേ​ദി​ച്ച​താ​ണ് സാ​ഹി​ദി​ന് വി​ന​യാ​യ​ത്.

ഇ​തോ​ടെ വൈ​ദ്യൂ​തി ന​ന്നാ​ക്കാ​ൻ എ​ത്തി​യ ആ​ൾ ഫ്രീ​സ​റി​നു ചു​റ്റും പെ​ർ​ഫ്യൂ സ്പ്രേ ​ചെ​യ്യു​ന്ന​ത് ശ്ര​ദ്ധി​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ൽ വി​ചി​ത്ര​മെ​ന്ത​ന്നാ​ൽ കൊ​ല്ല​പ്പെ​ട്ട ര​ണ്ടു പേ​ർ​ക്കും പ​ര​സ്പ​ര ബ​ന്ധ​മി​ല്ല എ​ന്ന​താ​ണ്. മാ​ത്ര​മ​ല്ല ഇ​വ​രെ സാ​ഹി​ദ് കൊ​ല്ലാ​നു​ള്ള കാ​ര​ണ​വും ഇ​തു​വ​രെ ക​ണ്ടു​പി​ടി​ച്ചി​ട്ടി​ല്ല. കേ​സി​ൽ കോ​ട​തി​യി​ൽ വി​ചാ​ര​ണ തു​ട​രു​ക​യാ​ണ്.

Related posts

Leave a Comment