പ്ര​തി​ച്ഛാ​യ ത​ക​ര്‍ക്കാനാവില്ല​; വ​ഞ്ച​നാ​ക്കേ​സി​ല്‍ കെ.​സു​ധാ​ക​രന്‍റെ അ​റ​സ്റ്റ് താ​ത്ക്കാ​ലി​ക​മാ​യി ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി

കൊ​ച്ചി: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍റെ അ​റ​സ്റ്റ് താ​ത്ക്കാ​ലി​ക​മാ​യി ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി. സു​ധാ​ക​ര​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ചു.

ഹ​ര്‍​ജി ഈ ​മാ​സം 21ന് ​പ​രി​ഗ​ണി​ക്കും. അ​ത് വ​രെ അ​റ​സ്റ്റ് പാ​ടി​ല്ലെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ പ്ര​തി​യാ​യ വ​ഞ്ച​നാ​ക്കേ​സി​ലാ​ണ് സു​ധാ​ക​ര​നെ ക്രൈം​ബ്രാ​ഞ്ച് സം​ഘം പ്ര​തി​ചേ​ര്‍​ത്ത​ത്.

ക​ള​മ​ശേ​രി​യി​ലെ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദേ​ശി​ച്ച​തോ​ടെ സു​ധാ​ക​ര​ന്‍ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. രാ​ഷ്ട്രീ​യ​ല​ക്ഷ്യ​ങ്ങ​ളോ​ടെ​യു​ള്ള ആ​രോ​പ​ണ​മാ​ണി​തെ​ന്ന് മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ സു​ധാ​ക​ര​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

2021ല്‍ ​ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ഇ​പ്പോ​ള്‍ മാ​ത്ര​മാ​ണ് ത​നി​ക്കെ​തി​രെ ആ​രോ​പ​ണം ഉ​യ​രു​ന്ന​ത്. കേ​സി​ലു​ള്‍​പ്പെ​ടു​ത്തി ത​ന്‍റെ പ്ര​തി​ച്ഛാ​യ ത​ക​ര്‍​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

Related posts

Leave a Comment