ഇംഫാല്‍: വ്യത്യസ്ത സംഭവങ്ങളിലായി കുക്കി വിഭാഗക്കാരായ അഞ്ചുപേർക്ക് ജീവൻ നഷ്ടമായതോടെ മണിപ്പുരിലെ മലയോര ജില്ലകള്‍ വീണ്ടും സംഘര്‍ഷഭരിതം. സേനാപതി ജില്ലയിലെ തഫൗ കുക്കി ഗ്രാമത്തില്‍നിന്നു കാണാതായ രണ്ടു യുവാക്കളുടെ മൃതദേഹങ്ങള്‍ വികൃതമാക്കപ്പെട്ടനിലയില്‍ കാങ്പോക്പി ജില്ലയില്‍നിന്ന് ഇന്നലെ രാവിലെ കണ്ടെത്തിയതും, ശനിയാഴ്ച നോനിയിൽ വെടിവയ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടതുമാണ് സംഘർഷം ആളിക്കത്തിച്ചത്. ഇന്നലെ രാവിലെ സംയുക്ത സേന നടത്തിയ പരിശോധനയിലാണ് യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുക്കികൾ പ്രദേശത്തു കനത്ത പ്രതിഷേധം തുടരുകയായിരുന്നു. യുവാക്കളെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു കമ്മിറ്റി ഓണ്‍ ട്രൈബല്‍ യൂണിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇതിന്റെ ഭാഗമായി കാങ്പോക്പിയിൽ 48 മണിക്കൂർ ബന്ദും പുരോഗമിക്കുകയായിരുന്നു.ശനിയാഴ്ച പുലർച്ചെ കേക്രു നാഗ ഗ്രാമത്തിലാണു വെടിവയ്പ് നടന്നത്. മണിക്കൂറുകളോളം നീണ്ട വെടിവയ്പിൽ ചുരാചന്ദ്പുർ സ്വദേശികളാണു കൊല്ലപ്പെട്ടത്. ഗ്രാമത്തിന്റെ കാവൽക്കാരാണു കൊല്ലപ്പെട്ടതെന്ന് കുക്കി വിഭാഗക്കാർ പറഞ്ഞു. കുക്കി സായുധ വിഭാഗങ്ങളുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ടു മെയ്തെയ് സംഘടനകളും…
Read More