കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സ് ഭ​ര​ണം ഒ​ഴി​ഞ്ഞാ​ൽ ബാ​ല​റ്റ് പേ​പ്പ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന് ത​യാ​ർ: ഹി​മ​ന്ത ബി​ശ്വ ശ​ർ​മ

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്കെ​തി​രാ​യ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്ക് വെ​ല്ലു​വി​ളി​യു​മാ​യി അ​സം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ. കോ​ൺ​ഗ്ര​സ് കേ​ര​ള​ത്തി​ൽ ഭ​ര​ണം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ങ്കി​ൽ, അ​സ​മി​ൽ ബാ​ല​റ്റ് പേ​പ്പ​ർ ഉ​പ​യോ​ഗി​ച്ച് പു​തി​യ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ താ​ൻ ത​യ്യാ​റാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ തു​ട​രു​ക​യാ​ണെ​ങ്കി​ൽ, തെ​ല​ങ്കാ​ന​യി​ലും ക​ർ​ണാ​ട​ക​യി​ലും കോ​ൺ​ഗ്ര​സ് രാ​ജി വെ​ക്ക​ണ​മെ​ന്നും, ത​മി​ഴ്നാ​ട്ടി​ൽ സ​ഖ്യ​ക​ക്ഷി​യോ​ട് പു​റ​ത്തു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്നും ശ​ർ​മ ആ​വ​ശ്യ​പ്പെ​ട്ടു. കൂ​ടാ​തെ ഉ​ത്ത​ർ​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, ഗോ​വ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കോ​ൺ​ഗ്ര​സ് മ​ത്സ​രി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം വെ​ല്ലു​വി​ളി​ച്ചു.

Related posts

Leave a Comment