മധുരിക്കും കുത്തുകള്‍..! പാതയോരത്തെ മരങ്ങളില്‍ തേനീച്ചക്കൂടുകള്‍ നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു; നിരവധി പേര്‍ക്ക് തേനീച്ചയുടെ ആക്രമണം നേരിടേണ്ടി വന്നു

tvm-honeyവിതുര: പാതയോരത്തെ മരങ്ങളില്‍ കൂടുകൂട്ടുന്ന തേനീച്ചക്കൂട്ടങ്ങള്‍ നാട്ടുകാര്‍ക്ക് ഭീഷണിയാകന്നു. വിതുര-പൊന്മുടിറോഡില്‍ ചിറ്റാര്‍ പാലത്തിനു സമീപത്തെ ആഞ്ഞില്‍, പാല തുടങ്ങിയ മരങ്ങളിലും പെരിങ്ങമ്മല പഞ്ചായത്ത് ഓഫീസിനു സമീപത്തെ ആഞ്ഞില്‍ മരത്തിലും, പാലോട് മടത്തറ റോഡില്‍ ഒഴുകുപാറക്കു സമീപത്തെ മുക്കംപാലമരത്തിലുമാണ് തേനീച്ചകള്‍ വന്‍തോതില്‍ കൂടു കൂട്ടിയിരിക്കുന്നത്. ചിറ്റാര്‍ പാലത്തിനു സമീപത്തെ മരത്തിലെ തേനീച്ചക്കൂടുകള്‍പൊന്മുടി സന്ദര്‍ശിക്കാനെത്തുന്നവര്‍ക്കാണ് ഭീഷണിയായിരിക്കുന്നത്്.

തേനീച്ചക്കൂടുകളുടെ ചന്തം കണ്ട് വാഹനം നിര്‍ത്തി കാഴ്ച്ചകാണാന്‍ ഇറങ്ങുന്നവര്‍ക്കാണ് മിക്കപ്പോഴും  കുത്തേല്‍ക്കുന്നത്.   ഒറ്റമരത്തില്‍ തന്നെ ഇരുപതിലധികം കൂടൊരുക്കിയാണ് തേനീച്ചകള്‍ ഇവിടെ പാര്‍ക്കുന്നത്.  ഇതിനകം നിരവധി വഴിയാത്രികരെ തേനീച്ചക്കൂട്ടം ആക്രമിച്ചുകഴിഞ്ഞു.  ചിറ്റാറിലെ മരങ്ങളില്‍ നിന്ന് രണ്ടുവട്ടം ഇവയെ തുരത്തിയെങ്കിലും   വീണ്ടും അവ ഇതേമരങ്ങളില്‍തന്നെ ചേക്കേറി. റബ്ബര്‍ മരങ്ങളില്‍ നിന്നുള്ള തേന്‍ നുകരുന്നതിനാണ് തേനീച്ചകള്‍ ഇവിടെ കൂടുകൂട്ടുന്നതെന്ന് തേനീച്ച കര്‍ഷകര്‍ പറയുന്നു.

Related posts