ഞെട്ടല്‍ മാറും മുമ്പ് വീണ്ടും… സംവിധായകന്റെ ഭാര്യയായ നടിയെ അപമാനിക്കാന്‍ ശ്രമം; ഹോട്ടല്‍ ജീവനക്കാരന്‍ പിടിയില്‍; സംഭവം ആലപ്പുഴയില്‍

Hotel-boy-rape

ആലപ്പുഴ: നടി ഭാവനയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തിന്റെ ഞെട്ടല്‍ ഇതുവരെ വിട്ടുമാറിയിട്ടില്ല. ഈ സംഭവത്തിന്റെ ചൂടാറും മുമ്പേ തന്നെ മറ്റൊരു പ്രമുഖ നടിയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. ആലപ്പുഴയിലെ ഒരു പ്രമുഖ ഹോട്ടലിലാണ് പ്രമുഖ സംവിധായകന്റെ ഭാര്യയായ നടിയെ അപമാനിക്കാനുള്ള ശ്രമം നടന്നത്. ആലപ്പുഴയില്‍ ഷൂട്ടിംഗ് നടക്കുന്ന സിനിമയുടെ ചിത്രീകരണത്തിനു ശേഷം  രാത്രി ആലപ്പുഴയിലെ ഹോട്ടലില്‍ തങ്ങിയപ്പോഴാണ് നടിയെ അപമാനിക്കാന്‍ ശ്രമമുണ്ടായത്.

ഹോട്ടലിലെ ജീവനക്കാരന്‍ നടിയുടെ മുറിയില്‍ കയറി അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. കാര്‍ഡ് ഉപയോഗിച്ച് പൂട്ടുന്ന റൂമിന്റെ ഡൂപ്ലിക്കേറ്റുമായെത്തിയാണ് ജീവനക്കാരന്‍ മുറി തുറന്നത്.  ഈ സമയത്ത് നടി നല്ല ഉറക്കത്തിലായിരുന്നു. ശരീരത്തില്‍ സ്പര്‍ശനമേറ്റതറിഞ്ഞ് ഉണര്‍ന്ന നടി ബഹളം വച്ചുകൊണ്ട് പുറത്തേക്കോടുകയായിരുന്നു. നടിയുടെ നിലവിളി കേട്ടെത്തിയ  മറ്റ് ഹോട്ടലിലെ മറ്റു ജീവനക്കാരും സിനിമാ പ്രവര്‍ത്തകരും ചേര്‍ന്ന് ഇയാളെ പിടികൂടി. സംഭവത്തെത്തുടര്‍ന്ന് നടിയും ആ സിനിമയുടെ പ്രവര്‍ത്തകരും രാത്രി തന്നെ ഹോട്ടല്‍ റൂ വെക്കേറ്റു ചെയ്‌തെന്നാണ് വിവരം.

നടിയുടെ പരാതിയിന്‍മേല്‍ ആലപ്പുഴ സൗത്ത് പോലീസ് പീഡനശ്രമമുള്‍പ്പെടെയുള്ള വിവിധവകുപ്പുകള്‍ ഉള്‍പ്പെടുത്തി ജീവനക്കാരനെതിരേ കേസെടുത്തിട്ടുണ്ട്. കുട്ടനാട് സ്വദേശിയായ പ്രതിയെ റിമാന്‍ഡ് ചെയതു മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കേസിന്റെ വിശദാംശങ്ങള്‍ പോലീസ് ഇതുവരെ  പുറത്തുവിട്ടിട്ടില്ല.സംഭവം ഒരാഴ്ച മുമ്പാണ് നടന്നതെന്നാണ് വിവരം.

ഇതേ സമയം നടിയെ അപമാനിക്കാന്‍ ശ്രമിച്ച ഹോട്ടല്‍ ജീവനക്കാരനെ സംഭവദിവസം തന്നെ പിരിച്ചുവിട്ടെന്നും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതുപോലെയുള്ള സംഭവങ്ങള്‍ ഇവിടെ നടന്നിട്ടില്ലെന്നുംഹോട്ടലിലെ ഓപ്പറേഷന്‍ മാനേജര്‍ പറഞ്ഞു. റൂം മാറി അബദ്ധത്തില്‍ ജീവനക്കാരന്‍ നടിയുടെ റൂമില്‍ പ്രവേശിക്കുകയായിരുന്നെന്നും ഇയാള്‍ നാലുവര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നും മാനേജര്‍ വിശദീകരിച്ചു. വിവാഹശേഷം എറണാകുളത്ത് താമസമാക്കിയ നടി സംഭവത്തെത്തുടര്‍ന്ന് ഇപ്പോള്‍ ദിവസേന ആലപ്പുഴയില്‍ പോയി വരികയാണ്. ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നടി ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ സംഭവത്തെക്കുറിച്ച് അറിവുള്ള പലരും ഹോട്ടല്‍ അധികൃതരുടെ സമ്മര്‍ദ ഫലമായി മൗനം പാലിക്കുകയാണെന്ന ആക്ഷേപവുമുണ്ട്.

Related posts