ചെ​ടി​ച്ച​ട്ടി​യി​ൽ ഒ​ളി​പ്പി​ച്ച ​താ​ക്കോ​ൽ എ​ടു​ത്ത് ക​ള്ള​ൻ കൊ​ണ്ടു​പോ​യ​ത് 16 ല​ക്ഷം രൂ​പ; മോ​ഷ​ണം അ​റി​യു​ന്ന​ത് ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞ്

ക​ട്ട​പ്പ​ന: ആ​ളി​ല്ലാ​ത്ത സ​മ​യ​ത്ത് അ​ട​ച്ചി​ട്ടി​രു​ന്ന വീ​ട്ടി​ല്‍​നി​ന്ന് 16 ല​ക്ഷം രൂ​പ ക​വ​ര്‍​ന്നു. ക​ട്ട​പ്പ​ന-​പു​ളി​യ​ന്‍​മ​ല റോ​ഡി​ലെ പെ​ട്രൊ​ള്‍ പ​മ്പി​ന് സ​മീ​പം നെ​ല്ലി​ക്ക​ല്‍ ജോ​സ​ഫ് തോ​മ​സി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. സ​മീ​പ​ത്തു​ള്ള സ്ഥാ​പ​ന​ത്തോ​ടു ചേ​ര്‍​ന്നാ​ണ് വീ​ട് സ്ഥി​തി ചെ​യ്യു​ന്ന​ത്. സ്ഥാ​പ​ന​ത്തി​ന്‍റെ ഷ​ട്ട​ര്‍ ഉ​യ​ര്‍​ത്തി​യ മോ​ഷ്ടാ​വ് മു​ക​ള്‍ നി​ല​യി​ലെ വീ​ട് അ​ട​ങ്ങു​ന്ന ഭാ​ഗ​ത്ത് എ​ത്തി ചെ​ടി​ച്ച​ട്ടി​യി​ല്‍ ഒ​ളി​പ്പി​ച്ച താ​ക്കോ​ല്‍ ക​ണ്ടെ​ത്തി വീ​ടു​തു​റ​ന്ന് പ​ണം അ​പ​ഹ​രി​ക്കു​ക​യാ​യി​രു​ന്നു.

വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 500 രൂ​പ​യു​ടെ കെ​ട്ട് മാ​ത്ര​മാ​ണ് മോ​ഷ്ടാ​വ് അ​പ​ഹ​രി​ച്ച​ത്. ഇ​ത​ല്ലാ​തെ വേ​റെ​യും പ​ണം ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. വീ​ട്ടി​ല്‍​നി​ന്നു മ​റ്റൊ​ന്നും മോ​ഷ​ണം പോ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ മാ​സം 14ന് ​രാ​ത്രി 8.30 ഓ​ടെ​യാ​ണ് വീ​ട്ടു​കാ​ര്‍ പ​ള്ളി​പ്പെ​രു​ന്നാ​ളി​നു പോ​യ​ത്.

തി​രി​കെ വ​ന്നി​ട്ടും അ​സ്വാ​ഭാ​വി​ക​മാ​യി ഒ​ന്നും തോ​ന്നി​യി​ല്ല. ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞ് 16നാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ തി​രി​ച്ച​റി​യാ​തി​രി​ക്കാ​ന്‍ മു​ഖം മ​റ​ച്ചാ​ണ് മോ​ഷ്ടാ​വ് എ​ത്തി​യ​ത്.

വി​ര​ല​ട​യാ​ളം പ​തി​യാ​തി​രി​ക്കാ​ന്‍ കൈ​യി​ല്‍ ഗ്ലൗ​സ് ധ​രി​ച്ചി​രു​ന്നു. ശ​രീ​ര​ഭാ​ഷ തി​രി​ച്ച​റി​യാ​തി​രി​ക്കു​ന്ന ത​രം വ​സ്ത്ര​ങ്ങ​ളും ധ​രി​ച്ചി​രു​ന്നു. വീ​ടും അ​ടു​ത്തു​ള്ള സ്ഥാ​പ​ന​വും കൃ​ത്യ​മാ​യി അ​റി​യാ​വു​ന്ന ആ​ളു​ക​ള്‍​ത​ന്നെ​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നാ​ണു സൂ​ച​ന. മോ​ഷ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് ക​ട്ട​പ്പ​ന പോ​ലീ​സ് പ്ര​ത്യേ​ക സ്‌​ക്വാ​ഡ് രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment