384 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്: 6 പാ​ക്കി​സ്ഥാ​നി​ക​ൾ​ക്ക് 20 വ​ർ​ഷം ത​ട​വ്

ഭു​ജ് (ഗു​ജ​റാ​ത്ത്): സ​മു​ദ്ര​മാ​ർ​ഗം 384 കോ​ടി രൂ​പ​യു​ടെ ഹെ​റോ​യി​ൻ ഇ​ന്ത്യ​യി​ലേ​ക്കു ക​ട​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ആ​റ് പാ​ക്കി​സ്ഥാ​ൻ സ്വ​ദേ​ശി​ക​ൾ​ക്ക് ഭു​ജ് പ്ര​ത്യേ​ക കോ​ട​തി 20 വ​ർ​ഷം ക​ഠി​ന​ത​ട​വ് വി​ധി​ച്ചു. 2021 ഡി​സം​ബ​റി​ൽ ഗു​ജ​റാ​ത്ത് എ​ടി​എ​സും കോ​സ്റ്റ് ഗാ​ർ​ഡും സം​യു​ക്ത​മാ​യി ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

ക​റാ​ച്ചി സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഇ​മ്രാ​ൻ, ഡാ​നി​ഷ് മു​ഹ​മ്മ​ദ്, സാ​ഗ​ർ മു​ഹ​മ്മ​ദ്, ഇ​സ്മാ​യി​ൽ ഇ​ബ്രാ​ഹിം, മു​ഹ​മ്മ​ദ് സാ​ജി​ദ്, അ​ഷ്ഫാ​ഖ് മു​ഹ​മ്മ​ദ് എ​ന്നി​വ​രാ​ണ് ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. ജ​ഖാ​വു തീ​ര​ത്തു​നി​ന്ന് 35 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​വ​ച്ച് ഇ​വ​രു​ടെ ബോ​ട്ട് ത​ട​ഞ്ഞ അ​ധി​കൃ​ത​ർ 77 കി​ലോ​യോ​ളം ഹെ​റോ​യി​ൻ ക​ണ്ടെ​ടു​ത്തി​രു​ന്നു.

എ​ൻ​ഡി​പി​എ​സ് നി​യ​മ​പ്ര​കാ​രം കു​റ്റ​ക്കാ​രെ​ന്നു ക​ണ്ടെ​ത്തി​യ പ്ര​തി​ക​ൾ​ക്കു ത​ട​വു​ശി​ക്ഷ​യ്ക്കു പു​റ​മെ ര​ണ്ടു ല​ക്ഷം രൂ​പ വീ​തം പി​ഴ​യും കോ​ട​തി ചു​മ​ത്തി. വി​ചാ​ര​ണ വേ​ള​യി​ൽ 203 രേ​ഖ​ക​ളും 13 സാ​ക്ഷി​ക​ളെ​യും പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു.

Related posts

Leave a Comment