തിരുവനന്തപുരം: ഭാര്യയെ ക്രൂരമായി മർദിച്ച ശേഷം കഴുത്തിൽ കയർ കുടുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ഭർത്താവ് അറസ്റ്റിൽ. വലിയതുറ എഫ്സിഐ ഗോഡൗണിന് സമീപം താമസിക്കുന്ന റിച്ചാർഡ്സൺ ഗോമസ് (41) ആണ് പിടിയിലായത്.
ഇയാൾക്കെതിരെ ഏകദേശം 35ഓളം ക്രിമിനൽ കേസുകളുണ്ടെന്നും വലിയതുറ പോലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ട കുറ്റവാളിയാണെന്നും പോലീസ് അറിയിച്ചു.
വലിയതുറ എസ്എച്ച്ഒ അശോക് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ജിബി.വി.എൻ, ഓമനക്കുട്ടൻ നായർ.ബി, സിപിഒമാരായ കിഷോർ കോമളൻ, റെജിൻ, കിരൺ.ജെ തമ്പി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
