സമൂഹമാധ്യമങ്ങൾക്ക് കർശന നിർദേശവുമായി യൂറോപ്യൻ യൂണിയൻ

ബ്രസൽസ്: ഭീകരവാദ പ്രചരണം സംബന്ധിച്ച് യൂറോപ്യൻ യൂണിയൻ സമൂഹ മാധ്യമങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി. ഉള്ളടക്കത്തെക്കുറിച്ച് പരാതി വന്നാൽ ഒരു മണിക്കൂറിനകം നടപടിയെടുക്കണമെന്നാണ് ഫേസ്ബുക്ക്, ട്വിറ്റർ, യൂ ട്യൂബ് എന്നിവയ്ക്ക് നൽകിയിരിക്കുന്ന നിർദേശം.

നിർദേശം ലംഘിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് ആഗോള വരുമാനത്തിന്‍റെ നാലുശതമാനം പിഴയായി ഈടാക്കും. ഇന്‍റർനെറ്റും സമൂഹ മാധ്യമങ്ങളും ഉപയോഗിച്ച് ഭീകരസംഘടനയിലേക്ക് ആളെ കൂട്ടുകയും കൂട്ടക്കൊലപാതകങ്ങൾ നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടികൾ കർക്കശമാക്കുന്നത്.

കന്പനി സ്വമേധയാ നടപടിയെടുക്കാത്തതിനെ തുടർന്നാണ് ഇയു നേരിട്ട് രംഗത്തുവന്നതെന്ന് യൂറോപ്യൻ കമീഷൻ പ്രസിഡന്‍റ് ജാൻ ക്ലോദ് യങ്കർ പറഞ്ഞു.ജർമനി ഇക്കാര്യത്തിൽ നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. സമൂഹ മാധ്യമങ്ങളലൂടെ അപകീർത്തിപ്പെടുത്തലുകളോ മറ്റു വ്യക്തിപരമായ വിഷയങ്ങളിലും മോശപ്പെടുത്തിയാൽ നടപടി മാത്രമല്ല പിഴയും ഒടുക്കേണ്ടി വരും. ചില സമയങ്ങളിൽ നിരീക്ഷണത്തിനു പുറമെ നിയന്ത്രണവിധേയവുമാണ് സമൂഹമാധ്യമങ്ങൾ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

Related posts