ട്വന്‍റി 20 റാങ്കിംഗ്: കെ.​എ​ല്‍. രാ​ഹു​ലി​നു മു​ന്നേ​റ്റം

ദു​ബാ​യ്: ഐ​സി​സി ട്വ​ന്‍റി 20 റാ​ങ്കിം​ഗി​ലു​ള്ള ബാ​റ്റ്‌​സ്മാ​ന്മാ​രു​ടെ പ​ട്ടി​ക​യി​ല്‍ കെ.​എ​ല്‍. രാ​ഹു​ല്‍ ആ​റാം സ്ഥാ​ന​ത്ത്. ആ​ദ്യ പ​ത്തി​ലു​ള്ള ഏ​ക ഇ​ന്ത്യ​ക്കാ​ര​നും രാ​ഹു​ലാ​ണ്. ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ ക​ഴി​ഞ്ഞ ട്വ​ന്‍റി 20 മ​ത്സ​ര​ങ്ങ​ളി​ല്‍ 50 റ​ണ്‍സ്്, 47 റ​ണ്‍സ് പ്ര​ക​ട​ന​ങ്ങ​ളാ​ണ് ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ​റെ ആ​റാ​മ​തെ​ത്തി​ച്ച​ത്.

അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ഹ​സ്‌​റ​ത്തു​ള്ള സ​സാ​യ് 31 സ്ഥാ​നം ക​ട​ന്ന് ഏ​ഴാം സ്ഥാ​ന​ത്തെ​ത്തി. സ​സാ​യി​യു​ടെ ഏ​റ്റ​വും ഉ​യ​ര്‍ന്ന റാ​ങ്കാ​ണി​ത്. ബൗ​ള​ര്‍മാ​രി​ല്‍ ഇ​ന്ത്യ​ന്‍ പേ​സ​ര്‍ ജ​സ്പ്രീ​ത് ബും​റ 15-ാം സ്ഥാ​ന​ത്തു​നി​ന്ന് 12ലെ​ത്തി. എ​ന്നാ​ല്‍ കു​ല്‍ദീ​പ് യാ​ദ​വ് ര​ണ്ടാം സ്ഥാ​നം ന​ഷ്ട​മാ​ക്കി നാ​ലാം സ്ഥാ​ന​ത്തേ​ക്കു പ​തി​ച്ചു.

ഇ​ന്ത്യ​ക്കെ​തി​രേ​യു​ള്ള ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യു​ടെ ഗ്ലെ​ന്‍ മാ​ക്‌​സ്‌വെ​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു ക​യ​റി. അ​യ​ര്‍ല​ന്‍ഡി​നെ​തി​രേ ക​ഴി​ഞ്ഞ മൂ​ന്നു മ​ത്സ​ര പ​ര​മ്പ​ര​യി​ലെ പ്ര​ക​ട​ന​മാ​ണ് സ​സാ​യി​യെ ക​രി​യ​റി​ലെ മി​ക​ച്ച റാ​ങ്കിം​ഗി​ലെ​ത്തി​ച്ച​ത്.

Related posts