ഡാം തുറന്നാല്‍ എന്തിനാണ് ആശങ്കപ്പെടുന്നത് ? രണ്ടു നദികളെ ഒന്നിച്ചു ചേര്‍ത്തുള്ള നിര്‍മാണം അദ്ഭുതമായിരുന്നു; കൊല്ലത്തുനിന്ന് അണക്കെട്ട് നിര്‍മിക്കാന്‍ വന്ന് ഇടുക്കിക്കാരനായ ഗോപി പറയുന്നു

ഇ​​ടു​​ക്കി: പ​​തി​​ന​​ഞ്ചാം വ​​യ​​സി​​ൽ കൊ​​ല്ല​​ത്തു​നി​ന്നു ജോ​​ലി തേ​​ടി വ​​ന്ന​​താ​​ണു ഗോ​​പി. ഇ​​ടു​​ക്കി​​യി​​ൽ വ​​ന്ന​​പ്പോ​​ൾ അ​​ണ​​ക്കെ​​ട്ടു പ​​ണി​​യു​​ന്ന ജോ​​ലി കി​​ട്ടി. അ​​വ​​രു​​ടെ​കൂ​ടെ കൂ​​ടി ഇ​​വി​​ടെ ജീ​​വി​​ച്ചു. ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ട് പ​​ണി​​യു​​ന്ന​​തി​​നു മാ​​ത്ര​​മ​​ല്ല തു​​റ​​ന്നു വി​​ടു​​ന്ന​​തും ക​​ണ്ടു. ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ട് തു​​റ​​ക്കു​​ന്ന​​തി​​ൽ എ​​ന്തി​​നാ​​ണ് ആ​​ശ​​ങ്ക​​പ്പെ​​ടു​​ന്ന​​തെ​​ന്നാ​​ണ് ചെ​​രു​​വി​​ള​​പ്പു​​ത്ത​​ൻ​​വീ​​ട്ടി​​ൽ ഗോ​​പി ചോ​​ദി​​ക്കു​​ന്ന​​ത്.

അ​​ണ​​ക്കെ​​ട്ട് പ​​ണി​​യാ​​ൻ കൂ​​ടി​​യ​​പ്പോ​​ൾ കി​​ട്ടു​​ന്ന​​തു വെ​​റും 2.50 രൂ​​പ​​യാ​​ണ്. അ​​തു കൊ​​ണ്ടു സ​​ന്തോ​​ഷ​​ത്തോ​​ടെ ജീ​​വി​​ച്ചു. കാ​​ര​​ണം വെ​​റെ പ​​ണി ഈ ​​മ​​ല​​മു​​ക​​ളി​​ൽ കി​​ട്ടി​​ല്ലാ​​യി​​രു​​ന്നു. തി​​രി​​ച്ചു പോ​​യാ​​ൽ പ​​ട്ടിണി കി​​ട​​ക്കേ​​ണ്ടി വ​​രും. ചെ​​റു​​തോ​​ണി ടൗ​​ണി​​ൽ ചെ​​റി​​യ കൂ​​ര കെ​​ട്ടി ജീ​​വി​​തം ആ​​രം​​ഭി​​ച്ചു. ഇ​​ന്നു കു​​ടും​​ബ​​മാ​​യി സു​​ഖ​​മാ​​യി ജീ​​വി​​ക്കു​​ന്നു.

അ​​ണ​​ക്കെ​​ട്ടി​​ന്‍റെ നി​​ർ​​മാ​​ണ​​ത്തെ കു​​റി​​ച്ചൊ​​ന്നും അ​​റി​​യി​​ല്ലെ​​ങ്കി​​ലും പ​​ല​​രും പ​​റ​​ഞ്ഞു കു​​റ​​ച്ചു കാ​​ര്യ​​ങ്ങ​​ൾ മ​​ന​​സി​​ൽ ഇ​​പ്പോ​​ഴും സൂ​​ക്ഷി​​ക്കു​​ന്നു​​ണ്ട്. ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ 15,000 തൊ​​ഴി​​ലാ​​ളി​​ക​​ൾ ജോ​​ലി​​ചെ​​യ്ത പ​​ദ്ധ​​തി നി​​ർ​മാ​ണ​​ത്തി​​നി​​ട​​യി​​ൽ 85 പേ​​ർ അ​​പ​​ക​​ട​​ത്തി​​ലും മ​​റ്റും പെ​​ട്ട് മ​​രി​ച്ചെ​ന്നു ഗോ​​പി പ​​റ​​യു​​ന്നു. നി​​ർ​​മാ​​ണം ന​​ട​​ക്കു​​ന്പോ​​ൾ അദ്ഭു​​ത​​ത്തോ​​ടെ​​യാ​​ണ് ഇ​​തി​​നെ നോ​​ക്കി​ക്ക​​ണ്ട​​ത്.

ര​​ണ്ടു ന​​ദി​​ക​​ളെ ഒ​​ന്നി​​ച്ചു ചേ​​ർ​​ത്തു​​ള്ള നി​​ർ​​മാ​​ണം അ​​ദ്ഭു​​ത​​മാ​​യി​​രു​​ന്നു. ര​​ണ്ടു വ​​ശ​​ങ്ങ​​ളി​​ലൂ​​ടെ ഒ​​ഴു​​കി​​യ ആ​​റു​​ക​​ളു​​ടെ വെ​​ള്ള​​മൊ​​ഴു​​ക്കി​​നു ത​​ട​​സം സൃ​​ഷ്ടി​​ക്കാ​​തെ​​യാ​ണു നി​​ർ​​മാ​​ണം ന​​ട​​ത്തി​​യ​​ത്. ഇ​​ന്നാ​​ണെ​​ങ്കി​​ൽ ഇ​​തു സാ​​ധി​​ക്കി​​ല്ലെ​​ന്നും ഗോ​​പി പ​​റ​​യു​​ന്നു.

ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​നു ഷ​​ട്ട​​റു​​ക​​ളി​​ല്ല എ​​ന്ന​​താ​​ണൊ​​രു പ്ര​​ത്യേ​​ക​​ത. അ​​ണ​​ക്കെ​​ട്ട് തു​​റ​​ന്നാ​​ലും ആ​​ശ​​ങ്ക വേ​​ണ്ടെ​​ന്നാ​​ണ് ഗോ​​പി​​യു​​ടെ അ​​ഭി​​പ്രാ​​യം. അ​​ണ​​ക്കെ​​ട്ടി​​ൽ​നി​​ന്നു വ​​രു​​ന്ന വെ​​ള്ളം അ​​പ​​ക​​ടം കൂ​​ടാ​​തെ​ത​​ന്നെ ഒ​​ഴു​​കി​പ്പോ​കും. ഈ ​​നാ​​ട്ടു​​കാ​​ർ​​ക്കൊ​​ന്നു​​മി​​ല്ലാ​​ത്ത ആ​​ശ​​ങ്ക​​യാ​​ണു പു​​റ​​ത്തു​നി​​ന്നു വ​​രു​​ന്ന​​വ​​ർ​ക്കെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​യു​​ന്നു.

Related posts