ക​ല്യാ​ണം ക​ഴി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം ചേ​ട്ട​ന്‍റെ ഭീ​ഷ​ണി മൂ​ലം ന​ട​ക്കാ​താ​യി: ഇ​തെ​ച്ചൊ​ല്ലി ത​ല്ലും ബ​ഹ​ള​വും: നെ​ടു​ങ്ക​ണ്ടം ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്

നെ​ടു​ങ്ക​ണ്ടം: ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ടം പ​ച്ച​ടി​യി​ൽ നാ​ടി​നെ ന​ടു​ക്കി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ൽ ഞെ​ട്ടി​ക്കു​ന്ന കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. പ്ര​തി സ​ജി വി​വാ​ഹം ക​ഴി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. എ​ന്നാ​ൽ സ​ജി​യു​ടെ വി​വാ​ഹം ന​ട​ന്നാ​ൽ താ​ൻ അ​മ്മ​യെ​യും കൂ​ട്ടി വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​പ്പോ​കു​മെ​ന്ന് ജ്യേ​ഷ്ഠ​ൻ റെ​ജി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തേ​ച്ചൊ​ല്ലി വീ​ട്ടി​ൽ ദി​വ​സേ​ന ത​ർ​ക്ക​ങ്ങ​ൾ ന​ട​ക്കാ​റു​ണ്ടാ​യി​രു​ന്നു. ഇ​താ​കാം കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ർ സം​ശ​യി​ക്കു​ന്നു.

ത​ന്‍റെ വി​വാ​ഹം നി​ശ്ച​യി​ച്ചെ​ന്നും എ​ല്ലാ​വ​രും വ​ര​ണ​മെ​ന്നും പ​റ​ഞ്ഞ് സ​ജി നാ​ട്ടു​കാ​രെ ക്ഷ​ണി​ച്ചി​രു​ന്നു. 500 പേ​ർ​ക്ക് വി​രു​ന്നൊ​രു​ക്കു​ന്നു​ണ്ടെ​ന്നും സ​ജി പ​റ​ഞ്ഞു. എ​ന്നാ​ൽ ഒ​രു മ​ര​ണം ന​ട​ന്ന​തി​നാ​ൽ വി​വാ​ഹം മാ​റ്റി​വ​ച്ച​താ​യി സ​ജി നാ​ട്ടു​കാ​രെ അ​റി​യി​ച്ചു.

നാ​ട്ടു​കാ​ർ സം​ഗ​തി​യു​ടെ സ​ത്യാ​വ​സ്ഥ തി​ര​ക്കി​നോ​ക്കി​യ​പ്പോ​ൾ സ​ജി​യു​ടെ വി​വാ​ഹം ഒ​രി​ട​ത്തും നി​ശ്ച​യി​ച്ചി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​യി. കൊ​ല​പാ​ത​ക വി​വ​രം മ​റ​ച്ചു​വെ​ക്കാ​നാ​ണോ ഈ ‘​വി​വാ​ഹ നാ​ട​കം’ ക​ളി​ച്ച​തെ​ന്നും നാ​ട്ടു​കാ​ർ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. എ​ട്ട് വ​ർ​ഷം മു​ൻ​പ് ഇ​വ​രു​ടെ പി​താ​വി​ന്‍റെ തി​രോ​ധാ​ന​ത്തി​ലും നാ​ട്ടു​കാ​ർ സം​ശ​യം ഉ​ന്ന​യി​ച്ചു.

Related posts

Leave a Comment