മോഹന്‍ലാലിന് രവീന്ദ്രന്‍ മാസ്റ്റര്‍ ആരായിരുന്നു ! അനുഗ്രഹീത സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്ററുടെ സംഗീതസപര്യയിലൂടെ ഒരു യാത്ര; വീഡിയോ കാണാം…

മലയാള സിനിമ ചരിത്രത്തിലെ തന്നെ എണ്ണപ്പെട്ട സംഗീത സംവിധായകരില്‍ ഒരാളായ രവീന്ദ്രന്‍ മാസ്റ്ററുടെ ജന്മദിനമാണ് കടന്നുവരുന്നത്. 1941 നവംബര്‍ ഒമ്പതിനായിരുന്നു രവീന്ദ്രന്‍ മാഷിന്റെ ജനനം.2005 മാര്‍ച്ച് മൂന്നു വരെ നീണ്ടു നിന്നു ആ സംഗീത സപര്യ.

എഴുപതുകളില്‍ വിരിഞ്ഞ് എണ്‍പതുകളില്‍ സുഗന്ധം പടര്‍ത്തി തൊണ്ണൂറുകളില്‍ വസന്തമായി മാറിയ രവീന്ദ്രസംഗീതം മലയാളിയുടെ ഗൃഹാതുരതയാണ് .

രവീന്ദ്രന്‍ മാസ്റ്ററുടെ മാസ്റ്റര്‍ പീസ് ഗാനങ്ങളില്‍ ഭൂരിഭാഗവും പിറന്നത് മോഹന്‍ലാല്‍ സിനിമകളിലായിരുന്നു.

തേനും വയമ്പും മുതല്‍ ആട്ടക്കലാശവും ഹിസ് ഹൈനസ് അബ്ദുള്ളയും ഭരതവും കമലദളവും ആറാം തമ്പുരാനും തുടങ്ങി വടക്കുംനാഥന്‍ വരെ ഇരുവരുടെയും കൂട്ടുകെട്ട് സ്‌ക്രീനില്‍ നാം കണ്ടു.

മോഹന്‍ലാലിന്റെ ഗാനരംഗങ്ങളിലെ മികച്ചപ്രകടനം നാം ആദ്യം കാണുന്നത് രവീന്ദ്രന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങളിലൂടെയാണെന്ന് പ്രശസ്ത അവതാരകനും നടനുമായ ജയരാജ് വാര്യര്‍ നിരീക്ഷിക്കുന്നു.

ആട്ടക്കലാശം ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം ഈ അഭിപ്രായം പറഞ്ഞത്.രവീന്ദ്രന്‍ മാസ്റ്ററുടെ ഗാനങ്ങളിലൂടെ ഒരു സംഗീത യാത്ര നടത്തുകയാണ് ജയരാജ് വാര്യര്‍

Related posts

Leave a Comment