ത​ദ്ദേ​ശ​സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പ് : പത്തനംതിട്ടയിൽ അ​ണി​യ​റ ച​ര്‍​ച്ച​ക​ള്‍ സ​ജീ​വം; അ​വ​ശേ​ഷി​ക്കു​ന്ന​ത് ഒ​രു​മാ​സം


പ​ത്ത​നം​തി​ട്ട: ഡി​സം​ബ​ര്‍ എ​ട്ടി​നു ത​ദ്ദേ​ശ​സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത് ഒ​രു​മാ​സം മാ​ത്രം.

സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം അ​ട​ക്ക​മു​ള്ള ച​ര്‍​ച്ച​ക​ള്‍ അ​ടു​ത്ത ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്ക​ണം. 12നു ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ങ്ങും. നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​ക​ള്‍ 19വ​രെ ന​ല്‍​കാം. സൂ​ക്ഷ​മ​പ​രി​ശോ​ധ​ന 20നു ​ന​ട​ക്കും.23 വ​രെ പ​ത്രി​ക പി​ന്‍​വ​ലി​ക്കാം.

പ​ത്ത​നം​തി​ട്ട​യി​ലെ 53 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍, എ​ട്ട് ബ്ലോ​ക്ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, നാ​ല് ന​ഗ​ര​സ​ഭ​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 1042 ജ​ന​പ്ര​തി​നി​ധി​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടേ​ണ്ട​ത്.

53 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും നാ​ല് ന​ഗ​ര​സ​ഭ​ക​ളി​ലു​മാ​യി ജി​ല്ല​യി​ല്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത് 1459 പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന് 1326 പോ​ളിം​ഗ് ബൂ​ത്തു​ക​ളും ന​ഗ​ര​സ​ഭ​ക​ളി​ല്‍ 133 ബൂ​ത്തു​ക​ളു​മാ​ണു​ള്ള​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ 16 മ​ണ്ഡ​ല​ങ്ങ​ളാ (ഡി​വി​ഷ​നു​ക​ള്‍) ണു​ള്ള​ത്. എ​ട്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ 106 മ​ണ്ഡ​ല​ങ്ങ​ളു​ണ്ട്. മ​ല്ല​പ്പ​ള്ളി, പു​ളി​ക്കീ​ഴ്, കോ​യി​പ്രം, ഇ​ല​ന്തൂ​ര്‍, റാ​ന്നി, കോ​ന്നി, പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ 13 വീ​തം മ​ണ്ഡ​ല​ങ്ങ​ളും പ​റ​ക്കോ​ട്ട് 15 മ​ണ്ഡ​ല​ങ്ങ​ളു​മു​ണ്ട്. 53 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ 788 മ​ണ്ഡ​ല​ങ്ങ​ളാ (വാ​ര്‍​ഡു​ക​ള്‍) ണു​ള്ള​ത്.

Related posts

Leave a Comment