ക​​ടു​​വ കു​​ടു​​ങ്ങി

ഇ​​ൻ​​ഡോ​​ർ: ക​​ടു​​വ​​ക​​ൾ എ​​ന്ന വി​​ളി​​പ്പേ​​രു​​മാ​​ത്ര​​മേ​​യു​​ള്ളൂ എ​​ന്ന് ബം​ഗ്ലാ​ദേ​​ശ് തെ​​ളി​​യി​​ച്ചു. പു​​ക​​ൾ​​പ്പെ​​റ്റ ഇ​​ന്ത്യ​​ൻ പേ​​സ് ആ​​ക്ര​​മ​​ണ​​ത്തി​​നു മു​​ന്നി​​ൽ ക​​ടു​​വ​​ക​​ൾ കു​​ടു​​ങ്ങി. ഇ​​ൻ​​ഡോ​​റി​​ൽ ഇ​​തോ​​ടെ ബം​​ഗ്ലാ​​ദേ​​ശി​​നു മു​​ന്നി​​ലെ എ​​ല്ലാ വാ​​തി​​ലും അ​​ട​​യ​​പ്പെ​​ട്ടു. മു​​ഹ​​മ്മ​​ദ് ഷാ​​മി​​യും (3/27) ഇ​​ഷാ​​ന്ത് ശ​​ർ​​മ​​യും (2/20) ഉ​​മേ​​ഷ് യാ​​ദ​​വും (2/47) ചേ​​ർ​​ന്ന് ക​​ടു​​വ​​ക​​ളെ ക​​ശ​​ക്കി​​യെ​​റി​​ഞ്ഞു.

അ​​തോ​​ടെ, 58.3 ഓ​​വ​​റി​​ൽ 150 റ​​ണ്‍​സി​​ന് ബം​ഗ്ലാ​ദേ​​ശ് ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ പു​​റ​​ത്താ​​യി. മ​​റു​​പ​​ടി​​ക്കി​​റ​​ങ്ങി​​യ ഇ​​ന്ത്യ ഒ​​ന്നാം ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ഒ​​രു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 86 റ​​ണ്‍​സ് എ​​ടു​​ത്തി​​ട്ടു​​ണ്ട്. രോ​​ഹി​​ത് ശ​​ർ​​മ​​യു​​ടെ (ആ​​റ്) വി​​ക്ക​​റ്റാ​​ണ് ഇ​​ന്ത്യ​​ക്ക് ന​​ഷ്ട​​പ്പെ​​ട്ട​​ത്. മാ​​യ​​ങ്ക് അ​​ഗ​​ർ​​വാ​​ളും (37 നോ​​ട്ടൗ​​ട്ട്) ചേ​​തേ​​ശ്വ​​ർ പൂ​​ജാ​​ര​​യു​​മാ​​ണ് (43 നോ​​ട്ടൗ​​ട്ട്) ക്രീ​​സി​​ൽ. ബം​​ഗ്ലാ​​ദേ​​ശി​​നേ​​ക്കാ​​ൾ 64 റ​​ണ്‍​സ് മാ​​ത്രം പി​​ന്നി​​ലാ​​ണ് ഇ​​ന്ത്യ.

ഷാ​​മി, ഇ​​ഷാ​​ന്ത്

ഇ​​ന്ത്യ​​ൻ പേ​​സ് ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ ചു​​ക്കാ​​ൻ പി​​ടി​​ച്ച​​ത് ഇ​​ഷാ​​ന്ത് ശ​​ർ​​മ​​യും മു​​ഹ​​മ്മ​​ദ് ഷാ​​മി​​യു​​മാ​​യി​​രു​​ന്നു. 105 പ​​ന്തി​​ൽ 43 റ​​ണ്‍​സ് എ​​ടു​​ത്ത് സ​​ന്ദ​​ർ​​ശ​​ക ഇ​​ന്നിം​​ഗ്സി​​ലെ ടോ​​പ് സ്കോ​​റ​​റാ​​യ മു​​ഷ്ഫി​​ക്ക​​ർ റ​​ഹീ​​മി​​നെ ഷാ​​മി ബൗ​​ൾ​​ഡാ​​ക്കി​​യ പ​​ന്താ​​യി​​രു​​ന്നു ആ​​ദ്യ ദി​​ന​​ത്തി​​ൽ എ​​ടു​​ത്തു പ​​റ​​യേ​​ണ്ട​​ത്. ന്യൂ ​​ബോ​​ൾ ആ​​ക്ര​​മ​​ണ​​ത്തേ​​ക്കാ​​ൾ ഓ​​ൾ​​ഡ് ബോ​​ളി​​ലെ ഷാ​​മി​​യു​​ടെ ക​​ഴി​​വ് വെ​​ളി​​പ്പെ​​ടു​​ത്തു​​ന്ന പ​​ന്താ​​യി​​രു​​ന്നു അ​​ത്.

മ​​ത്സ​​രം 50 ഓ​​വ​​ർ പി​​ന്നി​​ട്ട​​തോ​​ടെ റി​​വേ​​ഴ്സ് സ്വിം​​ഗ് ല​​ഭ്യ​​മാ​​യി തു​​ട​​ങ്ങി. അ​​പ്പോ​​ഴേ​​ക്കും ബം​​ഗ്ലാ​ദേ​​ശി​​ന്‍റെ പ​​കു​​തി വി​​ക്ക​​റ്റു​​ക​​ൾ ഇ​​ന്ത്യ വീ​​ഴ്ത്തി​​യി​​രു​​ന്നു. ത​​ന്‍റെ നാ​​ലാം സ്പെ​​ൽ എ​​റി​​യാ​​നെ​​ത്തി​​യ ഷാ​​മി​​യു​​ടെ പ​​ന്ത് ലീ​​വ് ചെ​​യ്യാ​​ൻ ശ്ര​​മി​​ച്ച മു​​ഷ്ഫി​​ക്ക​​റി​​ന്‍റെ കു​​റ്റി തെ​​റി​​ക്കു​​ക​​യാ​​യി​​രു​​ന്നു. 53.5-ാം പ​​ന്തി​​ലാ​​യി​​രു​​ന്നു ആ ​​ബൗ​​ൾ​​ഡ്. തൊ​​ട്ട​​ടു​​ത്ത പ​​ന്തി​​ൽ മെ​​ഹി​​ദി ഹ​​സ​​നെ വി​​ക്ക​​റ്റി​​നു മു​​ന്നി​​ൽ കു​​ടു​​ക്കി ഷാ​​മി ബം​ഗ്ലാദേ​​ശി​​നെ ഏ​​ഴി​​ന് 140ലേ​​ക്ക് ത​​ള്ളി​​വി​​ട്ടു.

ശ​​രി​​ക്കും അ​​ന്പ​​യ​​റെ​​യും നോ​​ണ്‍ സ്ട്രൈ​​ക്ക​​ർ എ​​ൻ​​ഡി​​ലു​​ണ്ടാ​​യി​​രു​​ന്ന ലി​​ട​​ണ്‍ ദാ​​സി​​നെ​​യും ക​​ബ​​ളി​​പ്പി​​ക്കു​​ന്ന​​താ​​യി​​രു​​ന്നു ഷാ​​മി​​യു​​ടെ ആ ​​പ​​ന്ത്. കാ​​ര​​ണം, റീ ​​പ്ലേ​​യി​​ൽ പ​​ന്ത് ലെ​​ഗ് സ്റ്റം​​പി​​നു പു​​റ​​ത്ത് പോ​​കു​​മെ​​ന്ന് വ്യ​​ക്ത​​മാ​​യി. എ​​ന്നാ​​ൽ, ഡി​​ആ​​ർ​​എ​​സ് എ​​ടു​​ക്കാ​​ത്ത​​തോ​​ടെ കാ​​ര്യ​​ങ്ങ​​ൾ ഇ​​ന്ത്യ​​ക്ക് അ​​നു​​കൂ​​ല​​മാ​​യി.

ഇ​​ഷാ​​ന്ത് ശ​​ർ​​മ​​യു​​ടെ സ്പെ​​ല്ലു​​ക​​ളും ഉ​​ജ്വ​​ല​​മാ​​യി​​രു​​ന്നു. കൃ​​ത്യ​​ത​​യു​​ടെ പ​​ര്യാ​​യ​​മാ​​യ ഇ​​ഷാ​​ന്തി​​ന്‍റെ ഇ​​ക്കോ​​ണ​​മി 1.66 ആ​​യി​​രു​​ന്നു. ചാ​​യ​​യ്ക്കു​​ശേ​​ഷം ആ​​ദ്യ ഓ​​വ​​റി​​ൽ ലി​​ട​​ണ്‍ ദാ​​സി​​നെ (21 റ​​ണ്‍​സ്) സ്ലി​​പ്പി​​ൽ വി​രാ​ട് കോ​​ഹ്‌​ലി​​യു​​ടെ കൈ​​ക​​ളി​​ലെ​​ത്തി​​ച്ച​​ത് ഇ​​ഷാ​​ന്തി​​ന്‍റെ ബ്രി​​ല്യ​​ൻ​​സ് വെ​​ളി​​പ്പെ​​ടു​​ത്തി.

ടോ​​സ് ബം​ഗ്ലാ​ദേ​​ശി​​ന്

ടോ​​സ് ല​​ഭി​​ച്ച ബം​ഗ്ലാ​ദേ​​ശ് ബാ​​റ്റിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. ചെ​​റി​​യ തോ​​തി​​ൽ പ​​ച്ച​​പ്പു​​ള്ള പി​​ച്ചി​​ൽ ആ​​ദ്യം ബാ​​റ്റ് ചെ​​യ്യാ​​നു​​ള്ള ധീ​​ര​​മാ​​യ തീ​​രു​​മാ​​ന​​മാ​​ണ് ബം​ഗ്ലാ​ദേ​​ശ് നാ​​യ​​ക​​ൻ മൊ​​മി​​നു​​ൾ ഹ​​ഖ് (37 റ​​ണ്‍​സ്) കൈ​​ക്കൊ​​ണ്ട​​ത്. പ​​ച്ച​​പ്പു​​ള്ള പി​​ച്ച് മൂ​​ന്ന് സീ​​മ​​ർ​​മാ​​രെ ഉ​​ൾ​​പ്പെ​​ടു​​ത്താ​​ൻ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ കോ​​ഹ്‌​ലി​​യെ പ്രേ​​രി​​പ്പി​​ച്ചു. എ​​ന്നാ​​ൽ, സ്പി​​ന്ന​​റാ​​യ ആ​​ർ. അ​​ശ്വി​​ൻ ര​​ണ്ട് ബൗ​​ൾ​​ഡ് (മൊ​​മി​​നു​​ൾ, മു​​ഹ​​മ്മ​​ദു​​ള്ള- 10 റ​​ണ്‍​സ്) വി​​ക്ക​​റ്റി​​ലൂ​​ടെ ത​​ന്‍റെ ക്ലാ​​സ് വെ​​ളി​​പ്പെ​​ടു​​ത്തി. അ​​ശ്വി​​ന്‍റെ പ​​ന്തി​​ൽ അ​​ജി​​ങ്ക്യ ര​​ഹാ​​നെ ഫ​​സ്റ്റ് സ്ലി​​പ്പി​​ൽ ര​​ണ്ട് ത​​വ​​ണ (മു​​ഷ്ഫി​​ക്ക​​റി​​നെ​​യും മു​​ഹ​​മ്മ​​ദു​​ള്ള​​യെ​​യും) ക്യാ​​ച്ച് ന​​ഷ്ട​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.

സ്കോ​​ർ​​ബോ​​ർ​​ഡ്

ബം​​ഗ്ലാ​ദേ​​ശ് ഒ​​ന്നാം ഇ​​ന്നിം​​ഗ്സ്: ഷാ​​ദ്മാ​​ൻ ഇ​​സ്‌​ലാം സി ​​സാ​​ഹ ബി ​​ഇ​​ഷാ​​ന്ത് 6, ഇം​​റു​​ൾ ക​​യെ​​സ് സി ​​ര​​ഹാ​​നെ ബി ​​ഉ​​മേ​​ഷ് 6, മൊ​​മി​​നു​​ൾ ഹ​​ഖ് ബി ​​അ​​ശ്വി​​ൻ 37, മു​​ഹ​​മ്മ​​ദ് മി​​ഥു​​ൻ എ​​ൽ​​ബി​​ഡ​​ബ്ല്യു ബി ​​ഷാ​​മി 13, മു​​ഷ്ഫി​​ക്ക​​ർ റ​​ഹീം ബി ​​ഷാ​​മി 43, മു​​ഹ​​മ്മ​​ദു​​ള്ള ബി ​​അ​​ശ്വി​​ൻ 10, ലി​​ട​​ണ്‍ ദാ​​സ് സി ​​കോ​​ഹ്‌​ലി ബി ​​ഇ​​ഷാ​​ന്ത് 21, മെ​​ഹി​​ദി ഹ​​സ​​ൻ എ​​ൽ​​ബി​​ഡ​​ബ്ല്യു ബി ​​ഷാ​​മി 0, തൈ​​ജു​​ൾ ഇ​​സ്‌​ലാം റ​​ണ്ണൗ​​ട്ട് 1, അ​​ബു ജ​​യേ​​ദ് നോ​​ട്ടൗ​​ട്ട് 7, ഇ​​ബാ​​ഡ​​ത് ഹു​​സൈ​​ൻ ബി ​​ഉ​​മേ​​ഷ് 2, എ​​ക്സ്ട്രാ​​സ് 4, ആ​​കെ 58.3 ഓ​​വ​​റി​​ൽ 150.

ബൗ​​ളിം​​ഗ്: ഇ​​ഷാ​​ന്ത് 12-6-20-2, ഉ​​മേ​​ഷ് 14.3-3-47-2, ഷാ​​മി 13-5-27-3, അ​​ശ്വി​​ൻ 16-1-43-2, ജ​​ഡേ​​ജ 3-0-10-0.

ഇ​​ന്ത്യ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ്: മാ​​യ​​ങ്ക് നോ​​ട്ടൗ​​ട്ട് 37, രോ​​ഹി​​ത് സി ​​ലി​​ട​​ണ്‍ ദാ​​സ് ബി ​​അ​​ബു ജ​​യേ​​ദ് 6, പൂ​​ജാ​​ര നോ​​ട്ടൗ​​ട്ട് 43, എ​​ക്സ്ട്രാ​​സ് 0, ആ​​കെ 26 ഓ​​വ​​റി​​ൽ ഒ​​രു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 86.
ബൗ​​ളിം​​ഗ്: ഇ​​ബാ​​ഡ​​ത് ഹു​​സൈ​​ൻ 11-2-32-0, അ​​ബു ജ​​യേ​​ദ് 8-0-21-1, തൈ​​ജു​​ൾ ഇ​​സ്ലാം 7-0-33-0.

Related posts