മുംബൈയെ തളച്ച് ചെന്നൈയിൻ

ചെ​ന്നൈ: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ള്‍ മു​ന്‍ ചാ​മ്പ്യ​ന്മാ​രാ​യ ചെ​ന്നൈ​യി​ന്‍ എ​ഫ്‌​സി​ക്ക് ആ​റാം സീ​സ​ണി​ല്‍ ആ​ദ്യ പോ​യി​ന്‍റ്. സ്വ​ന്തം ത​ട്ട​ക​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ മും​ബൈ സി​റ്റി എ​ഫ്‌​സി​യെ ഗോ​ള്‍ര​ഹി​ത സ​മ​നി​ല​യി​ല്‍ ത​ള​ച്ചാ​ണ് ചെ​ന്നൈ​യി​ന്‍ ആ​ദ്യ പോ​യി​ന്‍റ് നേ​ടി​യ​ത്.

ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സി​നെ എ​വേ മ​ത്സ​ര​ത്തി​ല്‍ തോ​ല്‍പി​ച്ച​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലെ​ത്തി​യ മും​ബൈ​യ്ക്ക് ഈ ​മി​ക​വ് ചെ​ന്നൈ​യി​ന് എ​തി​രേ പു​റ​ത്തെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഗോ​വ​യി​ല്‍ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ആ​തി​ഥേ​യ​രാ​യ എ​ഫ്‌​സി ഗോ​വ​യോ​ട് എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളി​നു പ​രാ​ജ​യ​പ്പെ​ട്ട ചെ​ന്നൈ​യി​നു സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ വി​ജ​യം നേ​ടാ​നാ​യി​ല്ല.

മ​ത്സ​ര​ത്തി​ല്‍ ഇ​രു​ടീ​മി​നും നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ച്ചെ​ങ്കി​ലും അ​തെ​ല്ലാം ന​ഷ്ട​മാ​ക്കി​യാ​ണ് സ​മ​നി​ല വ​ഴ​ങ്ങി​യ​ത്. അ​ര ഡ​സ​നോ​ളം അ​വ​സ​ര​ങ്ങ​ളെ​ങ്കി​ലും ഇ​രു ടീ​മു​ക​ള്‍ക്കും ല​ഭ​ച്ചി​ട്ടു​ണ്ട്. മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​ന മി​നി​റ്റി​ല്‍ സൗ​വി​ക് ച​ക്ര​വ​ര്‍ത്തി ചു​വ​പ്പ് കാ​ര്‍ഡ് ക​ണ്ട് പു​റ​ത്താ​യ​ത് മും​ബൈ​യ്ക്ക് തി​രി​ച്ച​ടി​യാ​യി.

ഇ​രു ടീ​മു​ക​ള്‍ക്കും മി​ക​ച്ച അ​വ​സ​ര​ങ്ങ​ള്‍ നി​ര​വ​ധി ല​ഭി​ച്ചെ​ങ്കി​ലും ഒ​ന്നും ഫ​ലം ക​ണ്ടി​ല്ല. ഗോ​ള്‍ വ​ല​യ്ക്കു മു​ന്നി​ല്‍ മി​ന്നു​ന്ന പ്ര​ക​ട​നം ന​ട​ത്തി​യ അ​മ​രീ​ന്ദ​ര്‍ സിം​ഗി​ന്‍റെ പ്ര​ക​ട​ന​മാ​ണ് മും​ബൈ​യ്ക്കു ര​ക്ഷ​യാ​യ​ത്. ഗോ​ളെ​ന്നു​റ​ച്ച് നാ​ല് മി​ക​ച്ച അ​വ​സ​ര​ങ്ങ​ളാ​ണ് അ​മ​രീ​ന്ദ​റി​ന്‍റെ മി​ക​വി​നു മു​ന്നി​ല്‍ മ​ട​ങ്ങി​യ​ത്. ചെ​ന്നൈ​യി​ന്‍ മു​ന്‍നി​ര​യി​ലെ ജെ​ജെ ലാ​ല്‍പെ​കു​ല​യു​ടെ പ​രി​ക്ക് അ​വ​രു​ടെ മു​ന്നേ​റ്റ​ങ്ങ​ളെ ബാ​ധി​ച്ചു. ചെ​ന്നൈ​യി​നു ല​ഭി​ച്ച അ​വ​സ​ര​ങ്ങ​ള്‍ ആ​ന്ദ്രെ ഷെം​ബ്രി​ക്കും റാ​ഫേ​ല്‍ ക്രി​വെ​ല്ലാ​രോ​യ്ക്കും ലാ​ല്യാ​ന്‍സ്വാ​ല ചാ​ങ്‌​തെ​യ്ക്കും മു​ത​ലാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല.

മ​റു​ഭാ​ഗ​ത്ത് മും​ബൈ​യ്ക്കും ല​ഭി​ച്ചു മി​ക​ച്ച ഒ​രു​പി​ടി അ​വ​സ​ര​ങ്ങ​ള്‍. മും​ബൈ നി​ര​യി​ല്‍ ടു​ണീ​ഷ്യ​ന്‍ താ​രം അ​മി​നെ ചെ​ര്‍മി​റ്റി​ക്കാ​യി​രു​ന്നു അ​വ​സ​ര​ങ്ങ​ള്‍ ഏ​റെ​യും ല​ഭി​ച്ച​ത്. എ​ന്നാ​ല്‍, ഒ​ന്നും ഗോ​ളി​ലേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ടാ​ന്‍ ക​ഴി​ഞ്ഞി​ല്ല. പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി​യ സെ​ര്‍ജി കെ​വി​നും കി​ട്ടി മി​ക​ച്ച അ​വ​സ​ര​ങ്ങ​ള്‍. ഇ​തും പാ​ഴാ​ക്കി.നാ​ലു പോ​യി​ന്‍റു​മാ​യി മും​ബൈ ര​ണ്ടാ​മ​തും ഒ​രു പോ​യി​ന്‍റു​മാ​യി ചെ​ന്നൈ​യി​ന്‍ എട്ടാം ​സ്ഥാ​ന​ത്തു​മാ​ണ്.

Related posts