റെ​യി​ൽ സു​ര​ക്ഷ​യ്ക്കും നി​രീ​ക്ഷ​ണ​ത്തി​നുംഇ​നി ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്; സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ വി​പ്ല​വ​ത്തി​നു തു​ട​ക്കം

പ​ര​വൂ​ർ: റെ​യി​ൽ​വേ​യു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി അ​ത്യാ​ധു​നി​ക ടെ​ലി​കോം-​ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. 2025-26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യ വി​പു​ല​മാ​യ ആ​ധു​നി​ക​വ​ൽ​ക്ക​ര​ണ പ​ദ്ധ​തി​യി​ലൂ​ടെ റെ​യി​ൽ​വേ ശൃം​ഖ​ല​യെ പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ലാ​യി സം​യോ​ജി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ത്യാ​ധു​നി​ക ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ സം​വി​ധാ​ന​ങ്ങ​ളും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സും ഉ​പ​യോ​ഗി​ച്ചു​ള്ള നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളു​മാ​ണ് ഇ​തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.

രാ​ജ്യ​ത്തെ 1,874 സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​തി​നോ​ട​കം വീ​ഡി​യോ സ​ർ​വൈ​ല​ൻ​സ് സി​സ്റ്റം (വി​എ​സ്എ​സ്) വി​പു​ലീ​ക​രി​ച്ചു. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് അ​ധി​ഷ്ഠി​ത വീ​ഡി​യോ അ​ന​ലി​റ്റി​ക്സ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ അ​തി​ക്ര​മി​ച്ചു ക​യ​റു​ന്ന​വ​രെ​യും അ​നാ​വ​ശ്യ​മാ​യി സ്റ്റേ​ഷ​നി​ൽ ത​ങ്ങു​ന്ന​വ​രെ​യും സ്വ​യ​മേ​വ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കും. മു​ഖം തി​രി​ച്ച​റി​യാ​നു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കാ​മ​റ​ക​ൾ റെ​യി​ൽ​വേ​യു​ടെ ക​ണ്ണു​ക​ളാ​യും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് അ​തി​ന്റെ ത​ല​ച്ചോ​റാ​യും പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

യാ​ത്ര​ക്കാ​ർ​ക്ക് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി സം​യോ​ജി​ത പാ​സ​ഞ്ച​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റം (ഐ​പി​ഐ​എ​സ്) 1,405 സ്റ്റേ​ഷ​നു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി. ഇ​ല​ക്‌​ട്രോ​ണി​ക് ട്രെ​യി​ൻ ഇ​ൻ​ഡി​ക്കേ​റ്റ​ർ ബോ​ർ​ഡു​ക​ൾ, കോ​ച്ച് ഗൈ​ഡ​ൻ​സ് സി​സ്റ്റം എ​ന്നി​വ ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്. നാ​ഷ​ണ​ൽ ട്രെ​യി​ൻ എ​ൻ​ക്വ​യ​റി സി​സ്റ്റ​വു​മാ​യി ( എ​ൻ​ടി​ഇ​എ​സ്) ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള​തി​നാ​ൽ ട്രെ​യി​നു​ക​ളു​ടെ സ​മ​യ​വി​വ​ര​ങ്ങ​ൾ ത​ത്സ​മ​യം അ​നൗ​ൺ​സ്‌​മെ​ന്‍റു​ക​ളാ​യി ല​ഭി​ക്കും.

ദു​ർ​ഘ​ട​മാ​യ ഭൂ​പ്ര​ദേ​ശ​ങ്ങ​ളി​ലെ യാ​ത്ര സു​ര​ക്ഷി​ത​മാ​ക്കാ​ൻ ട​ണ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ സം​വി​ധാ​ന​ങ്ങ​ളും റെ​യി​ൽ​വേ വി​ക​സി​പ്പി​ച്ചു. ഉ​ധം​പൂ​ർ-​ശ്രീ​ന​ഗ​ർ-​ബാ​രാ​മു​ള്ള ലി​ങ്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ത​ക​ളി​ൽ തു​ര​ങ്ക​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ട​സ​മി​ല്ലാ​ത്ത റേ​ഡി​യോ ക​ണ​ക്റ്റി​വി​റ്റി ഉ​റ​പ്പാ​ക്കി. മി​ഷ​ൻ ക്രി​ട്ടി​ക്ക​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ​ക്കാ​യി ഐ​പി എം​പി​എ​ൽ​എ​സ് സാ​ങ്കേ​തി​ക​വി​ദ്യ 1,396 സ്റ്റേ​ഷ​നു​ക​ളി​ൽ ക​മ്മീ​ഷ​ൻ ചെ​യ്തു. ഇ​ത് വ​ഴി റി​സ​ർ​വേ​ഷ​ൻ സം​വി​ധാ​നം, ച​ര​ക്ക് നീ​ക്ക വി​വ​ര​ങ്ങ​ൾ എ​ന്നി​വ കൂ​ടു​ത​ൽ വേ​ഗ​ത്തി​ലും സു​ര​ക്ഷി​ത​മാ​യും കൈ​കാ​ര്യം ചെ​യ്യാ​ൻ സാ​ധി​ക്കും. ഡി​ജി​റ്റ​ൽ ഇ​ന്ത്യ പ​ദ്ധ​തി​യോ​ട് ചേ​ർ​ന്ന് നി​ന്ന് സാ​ങ്കേ​തി​ക​വി​ദ്യ​യി​ല​ധി​ഷ്ഠി​ത​മാ​യ സു​ര​ക്ഷി​ത യാ​ത്ര​യൊ​രു​ക്കാ​നാ​ണ് റെ​യി​ൽ​വേ ല​ക്ഷ്യ​മി​ടു​ന്ന​ത്.

  • എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment