ഇ​ന്ത്യ​ സെമിയിൽ

പ്രൊ​​വി​​ഡ​​ൻ​​സ്: ഐ​സി​സി വ​നി​താ ലോ​ക​ക​പ്പ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ സെ​മി​യി​ൽ ക​ട​ന്നു. അ​യ​ർ​ല​ൻ​ഡി​നെ 52 റ​ണ്‍​സി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ളു​ടെ നേ​ട്ടം. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 146 റ​ണ്‍​സ് ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന അ​യ​ർ​ല​ൻ​ഡ് നി​ശ്ചി​ത ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 93 റ​ണ്‍​സ് മാ​ത്ര​മാ​ണ് നേ​ടി​യ​ത്.

ഷി​ല്ലിം​ഗ്ട​ണ്‍(23), ഇ​സ​ബ​ൽ ജോ​യി​സ്(33) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് ഐ​റി​ഷ് നി​ര​യി​ൽ ര​ണ്ട​ക്കം ക​ട​ന്ന​ത്.ഇ​ന്ത്യ​ക്കാ​യി രാ​ധ യാ​ദ​വ് മൂ​ന്നും ദീ​പ്തി ശ​ർ​മ ര​ണ്ടും വി​ക്ക​റ്റ് നേ​ടി. മൂ​ന്ന് ഐ​റി​ഷ് താ​ര​ങ്ങ​ളെ സ്റ്റ​ന്പ് ചെ​യ്തു പു​റ​ത്താ​ക്കി​യ വി​ക്ക​റ്റ് കീ​പ്പ​ർ ടാ​നി​യ ഭാ​ട്ടി​യ​യു​ടെ പ്ര​ക​ട​നം മി​ക​ച്ചു​നി​ന്നു.

ആ​ദ്യം ബാറ്റ് ചെ​യ്ത ഇ​ന്ത്യ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 145 റ​ണ്‍​സ് എ​ടു​ത്തു. 56 പ​ന്തി​ൽ 51 റ​ണ്‍​സ് നേ​ടി​യ ഓ​പ്പ​ണ​ർ മി​താ​ലി രാ​ജ് ആ​ണ് ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​ലെ ടോ​പ് സ്കോ​റ​ർ. നാ​ല് ഫോ​റും ഒ​രു സി​ക്സും മി​താ​ലി നേ​ടി.

Related posts