കാര്‍ കനാലിലേക്കു മറിഞ്ഞ് മരിച്ചത് മൂന്ന് സ്ത്രീകള്‍! അപകടത്തില്‍പ്പെട്ടത്‌ വി​വാ​ഹ​ത്ത​ലേ​ന്ന് പു​ട​വ ന​ല്‍ക​ല്‍ ച​ട​ങ്ങി​നാ​യി വ​ധൂഗൃ​ഹ​ത്തി​ലേ​ക്കു പോ​യ ബ​ന്ധു​ക്ക​ള്‍

അ​ടൂ​ര്‍: അ​ടൂ​ര്‍ ബൈ​പാ​സ് വ​ഴി സ​ഞ്ച​രി​ച്ച കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് ക​നാ​ലി​ലേ​ക്കു മ​റി​ഞ്ഞ് മൂ​ന്ന് സ്ത്രീ​ക​ള്‍ മ​രി​ച്ചു. നാ​ലു പേ​ര്‍ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

കൊ​ല്ലം ആ​യൂ​ര്‍ ഇ​ള​മാ​ട്, അ​മ്പ​ലം​മു​ക്ക് കൃ​ഷ്ണ​കൃ​പ​യി​ല്‍ ശ്രീ​ജ (48), ആ​ക്കാ​പൊ​യ്ക ശ​കു​ന്ത​ള വി​ലാ​സ​ത്തി​ല്‍ ശ​കു​ന്ത​ള (53), അ​​​മ്പ​​​ലം​​​മു​​​ക്ക് കാ​ഞ്ഞി​ര​ത്തും​മൂ​ട്ടി​ല്‍ ഇ​ന്ദി​ര (60) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

ആ​യൂ​രി​ല്‍നി​ന്നു ഹ​രി​പ്പാ​ട്ടേ​ക്കു പോ​വു​ക​യാ​യി​രു​ന്നു ഇവർ. ആ​യൂ​ര്‍ അ​ന്പ​ലം​മു​ക്ക് ഷാ​നു ഹൗ​സി​ൽ അ​മ​ല്‍ ഷാ​ജി​യു​ടെ വി​വാ​ഹ​ത്ത​ലേ​ന്ന് പു​ട​വ ന​ല്‍ക​ല്‍ ച​ട​ങ്ങി​നാ​യി വ​ധൂഗൃ​ഹ​ത്തി​ലേ​ക്കു പോ​യ ബ​ന്ധു​ക്ക​ള്‍ സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ന് ​അ​ഞ്ചു കാ​റു​ക​ളി​ലാ​യാ​ണ് ആ​യൂ​രി​ല്‍നി​ന്നു​ള്ള സം​ഘം യാ​ത്ര തി​രി​ച്ച​ത്. ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് അ​ടൂ​രി​ല്‍ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍പെ​ട്ട​ത്.

കെ​ഐ​പി ക​നാ​ലി​ല്‍ കു​ത്തൊ​ഴു​ക്കു​ള്ള ഭാ​ഗ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​റി​ഞ്ഞ കാ​റി​ല്‍നി​ന്ന് ഒ​ഴു​കി​പ്പോ​യ ഇ​ന്ദി​ര​യെ മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ല്‍ മ​ല​മേ​ക്ക​ര ഭാ​ഗ​ത്തു​നി​ന്നു ഫ​യ​ര്‍ഫോ​ഴ്‌​സ് സം​ഘം ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​ള​മാ​ട് അ​മ്പ​ല​മു​ക്ക് എ.​കെ. ഭ​വ​നി​ല്‍ അ​ശ്വ​തി കൃ​ഷ്ണ (27), മ​രി​ച്ച ഇ​ന്ദി​ര​യു​ടെ മ​ക​ൾ ബി​ന്ദു (36), മ​ക​ന്‍ അ​ല​ന്‍ (14), ഡ്രൈ​വ​ര്‍ ആ​യൂ​ര്‍ ഇ​ട​മാ​ട് ഹാ​പ്പി വി​ല്ല​യി​ല്‍ ശ​ര​ത്ത് (35) എ​ന്നി​വ​രാ​ണ് പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ട​ത്. ഇ​വ​രെ അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ക​നാ​ലി​ലെ ഒ​ഴു​ക്കു കാ​ര​ണം കാ​ര്‍ റോ​ഡി​ലെ ഇ​ടു​ങ്ങി​യ പാ​ല​ത്തി​ന​ടി​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​ന് ത​ട​സം നേ​രി​ട്ടു.

കാ​ര്‍ ഒ​ഴു​കി വ​രു​ന്ന​തു ക​ണ്ട് ഓ​ടി​ക്കൂ​ടി​യ​വ​ര്‍ വ​ടം കെ​ട്ടി നി​ര്‍ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ശ​ക്ത​മാ​യ ഒ​ഴു​ക്ക് അ​തി​നു ത​ട​സ​മാ​യി.

ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് നാ​ലു​പേ​രെ ര​ക്ഷി​ച്ച​ത്. കു​ടു​ങ്ങി​ക്കി​ട​ന്ന മ​റ്റു ര​ണ്ടു​പേ​രെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും നാ​ട്ടു​കാ​രും ഏ​റെ​നേ​രം പ​ണി​പ്പെ​ട്ടാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തീ​ക​രി​ച്ച് കാ​ർ മു​ക​ളി​ലേ​ക്കു ക​യ​റ്റി​യ​ത്.

അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മൂ​വ​രും ബ​ന്ധു​ക്ക​ളാ​ണ്.രാ​ജ​നാ​ണ് മ​രി​ച്ച ശ​കു​ന്ത​ള​യു​ടെ ഭ​ർ​ത്താ​വ്. മ​ക്ക​ള്‍: രാ​ഹു​ല്‍, രാ​ഖി. മ​രു​മ​ക​ന്‍: ര​തീ​ഷ്. ഇ​ന്ദി​ര​യു​ടെ ഭ​ര്‍ത്താ​വ് പ​രേ​ത​നാ​യ രാ​ധാ​കൃ​ഷ്ണ​ന്‍.

മ​ക്ക​ള്‍: ബി​ന്ദു, ബൈ​ജു. ശ്രീ​ജ​യു​ടെ ഭ​ര്‍ത്താ​വ് പ്ര​കാ​ശ്. മ​ക്ക​ള്‍: ചി​പ്പി, ശി​ല്‍പ്പ. മ​രു​മ​ക​ന്‍: മ​ഹേ​ഷ്.

Related posts

Leave a Comment