ആ​റ് മാ​സം മു​ൻ​പ് നാ​യ ക​ടി​ച്ചു: കു​ത്തി​വ​യ്ക്കു​ന്ന​ത് പേ​ടി ആ​യ​തി​നാ​ൽ എ​ടു​ത്തി​ല്ല; ഒ​ൻ​പ​ത് വ​യ​സു​കാ​രി പേ​വി​ഷ​ബാ​ധ‍‍​യേ​റ്റ് മ​രി​ച്ചു

മും​ബൈ: കു​ത്തി​വ​യ്പ്പി​നോ​ടു​ള്ള പേ​ടി കാ​ര​ണം കു​ത്തി​വ​യ്പ്പ് എ​ടു​ക്കാ​തി​രു​ന്ന ഒ​മ്പ​ത് വ​യ​സു​കാ​രി പേ​വി​ഷ​ബാ​ധ‍‍​യേ​റ്റ് മ​രി​ച്ചു. നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി കാ​ശി​ഷ് സ​ഹാ​നി​യാ​ണ് മ​രി​ച്ച​ത്.

ആ​റ് മാ​സം മു​മ്പ് കാ​ശി​ഷ് മു​ത്ത​ച്ഛ​നോ​ടൊ​പ്പം ന​ട​ക്കാ​ൻ പോ​കു​ന്പോ​ഴാ​യി​രു​ന്നു തെ​രു​വ് നാ​യ കു​ട്ടി​യു​ടെ കൈ​യി​ൽ മാ​ന്തു​ക​യും മു​റി​വു​ണ്ടാ​ക്കു​ക​യും ചെ​യ്ത​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ കാ​ശി​ഷി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും കു​ട്ടി ഇ​ഞ്ച​ക്ഷ​നെ​യും സൂ​ചി​ക​ളെ ഭ​യ​പ്പെ​ടു​ക​യും ചെ​യ്ത​തി​നാ​ൽ വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. മു​റി​വ് വേ​ഗ​ത്തി​ൽ ഭേ​ദ​മാ​യ​തി​നാ​ൽ ചി​കി​ത്സ പൂ​ർ​ത്തി​യാ​ക്കാ​ൻ വീ​ട്ടു​കാ​രും നി​ർ​ബ​ന്ധി​ച്ചി​ല്ല.

കു​റ​ച്ചു​ദി​വ​സം മു​ന്പ് കാ​ശി​ഷി​ന്‍റെ ആ​രോ​ഗ്യം മോ​ശ​മാ​യി. ഭ​ക്ഷ​ണ​വും വെ​ള്ള​വും ക​ഴി​ക്കു​ന്ന​ത് നി​ർ​ത്തി, ക​ണ്ണു​ക​ൾ ചു​വ​പ്പ് നി​റ​ത്തി​ലാ​യി. കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ക​ണ്ട കു​ടും​ബം ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ചി​കി​ത്സ​യി​ലാ​യി​രി​ക്കെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

നാ​യ്ക്ക​ളി​ൽ നി​ന്നോ പൂ​ച്ച​ക​ളി​ൽ നി​ന്നോ ഏ​ൽ​ക്കു​ന്ന ചെ​റി​യ പോ​റ​ലു​ക​ൾ പോ​ലും അ​വ​ഗ​ണി​ക്ക​രു​തെ​ന്നും ഉ​ട​ൻ ത​ന്നെ കൃ​ത്യ​മാ​യ ചി​കി​ത്സ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment