ക​ന​ത്ത ചൂ​ട് തു​ട​രും; 5 ജി​ല്ല​ക​ളി​ൽ സൂ​ര്യാ​ഘാ​ത സാ​ധ്യ​ത;ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ക​ന​ത്ത ചൂ​ട് തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ചൂ​ട് ക​ഠി​ന​മാ​കു​മെ​ന്നും ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ സൂ​ര്യാ​ഘാ​ത സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

ഇ​ടു​ക്കി, വ​യ​നാ​ട് ഒ​ഴി​കെ ജി​ല്ല​ക​ളി​ൽ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ത്തും താ​പ​നി​ല 40 നും 45 ​നും ഇ​ട​യി​ൽ എ​ത്തു​മെ​ന്നും ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

അ​തേ​സ​മ​യം ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ ത​മി​ഴ്നാ​ടി​നോ​ട് ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും ചൂ​ടി​ന് ആ​ശ്വാ​സം ല​ഭി​ക്കു​ക. ഈ ​ജി​ല്ല​ക​ളി​ൽ ചൂ​ട് 30 ഡി​ഗ്രി​ക്കും 40 ഡി​ഗ്രി​ക്കും ഇ​ട​യി​ലാ​യി​രി​ക്കും ഇ​ന്ന​ത്തെ താ​പ​നി​ല.

Related posts

Leave a Comment