മും​ബൈ ഇ​ന്ത്യ​ൻ​സി​ന് ആ​വേ​ശ ജ​യം

ipl-mumbaiമും​ബൈ: കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രെ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് ആ​വേ​ശ ജ​യം. നി​തീ​ഷ് റാ​ണ​യു​ടെ (50) അ​തി​വേ​ഗ അ​ർ‌​ധ​സെ​ഞ്ചു​റി​യും ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ അ​വ​സാ​ന ഓ​വ​റി​ലെ മി​ന്നും പ്ര​ക​ട​ന​വു​മാ​ണ് മും​ബൈ ഇ​ന്ത്യ​ൻ​സി​ന് ജ​യം സ​മ്മാ​നി​ച്ച​ത്. മൂ​ന്ന് സി​ക്സും നാ​ലു ഫോ​റു​മാ​യി 29 പ​ന്തി​ൽ​നി​ന്നാ​ണ് റാ​ണ അ​ർ​ധ​സെ​ഞ്ചു​റി തി​ക​ച്ച​ത്. ജ​യ​പ്ര​തീ​ക്ഷ കൈ​വി​ട്ട മും​ബൈ​യെ റാ​ണ ഒ​റ്റ​യ്ക്കു ചു​മ​ലി​ലേ​റ്റു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ വി​ജ​യ​ത്തി​ന്‍റെ പ​ടി​ക്ക​ൽ എ​ത്തി​യ​പ്പോ​ൾ റാ​ണ പു​റ​ത്താ​യ​ത് മും​ബൈ​യ്ക്ക് തി​രി​ച്ച​ടി​യാ​യി. അ​വ​സാ​ന ഓ​വ​റി​ൽ 11 റ​ൺ​സാ​യി​രു​ന്നു വേ​ണ്ടി​യി​രു​ന്ന​ത്. ട്രെ​ന്‍റ് ബോ​ൾ​ട്ടി​നെ പേ​ടി​കൂ​ടാ​തെ നേ​രി​ട്ട പാ​ണ്ഡ്യ ഒ​രു പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ ല​ക്ഷ്യം ക​ണ്ടു.

പാ​ർ​ഥി​വ് പ​ട്ടേ​ലും (30) ജോ​സ് ബ​ട്‌​ല​റും (28) ചേ​ർ​ന്ന് മും​ബൈ​ക്ക് ന​ല്ല തു​ട​ക്കം ന​ൽ​കി​യെ​ങ്കി​ലും രോ​ഹി​ത് ശ​ർ​മ (2) വ​ന്ന​തു​പോ​ലെ മ​ട​ങ്ങി​യ​തും ക്രു​നാ​ൽ‌ പാ​ണ്ഡ്യ​ക്കും (11) കീ​റ​ൻ പൊ​ള്ളാ​ർ​ഡി​നും (17) കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​ൻ ക​ഴി​യാ​തി​രു​ന്ന​തും മും​ബൈ​യു​ടെ വി​ജ​യ​പ്ര​തീ​ക്ഷ​ക​ൾ​ക്ക് മ​ങ്ങ​ലേ​ൽ​പ്പി​ച്ചു. എ​ന്നാ​ൽ റാ​ണ കോ​ൽ​ക്ക​ത്ത​യു​ടെ ഉ​റ​ച്ച വി​ജ​യം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

നേ​ര​ത്തെ മ​നീ​ഷ് പാ​ണ്ഡെ പു​റ​ത്താ​കാ​തെ നേ​ടി​യ അ​ർ​ധ​സെ​ഞ്ചു​റി​യാ​ണ് (81) കോ​ൽ​ക്ക​ത്ത​യ്ക്ക് മി​ക​ച്ച സ്കോ​ർ ന​ൽ​കി​യ​ത്. ക്രി​സ് ലി​നും (32) കോ​ൽ​ക്ക​ത്ത നി​ര​യി​ൽ തി​ള​ങ്ങി. മ​റ്റാ​ർ​ക്കും ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്താ​ൻ സാ​ധി​ച്ചി​ല്ല.

Related posts