യുഎസ്, ഇസ്രയേൽ – ഇറാൻ യുദ്ധം 39-ാം ദിവസത്തിലേക്ക് നീങ്ങുന്പോൾ യുദ്ധം എങ്ങനെയെങ്കിലും തീർക്കാനുള്ള ശ്രമത്തിലാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ ഹോർമൂസ് കടലിടുക്ക് അടച്ചതോടെ ലോകമെങ്ങും പെട്രോൾ, പ്രകൃതിവാതക ക്ഷാമം രൂക്ഷമായി. ഇതോടെ ഹോർമൂസ് തുറക്കാൻ ആരെങ്കിലും സഹായിക്കൂവെന്ന് പോലും ട്രംപിനു പറയേണ്ടി വന്നു. എഫ് 15 ഇ പൈലറ്റിനെ രക്ഷിക്കാനുള്ള ദൗത്യത്തിനിടെ യുഎസിന് വലിയ നാശനഷ്ടം നേരിടേണ്ടിവന്നു.
ഇപ്പോഴിതാ യുദ്ധം അവസാനിപ്പിക്കാനും സമാധാനം വേണമെന്നും തനിക്ക് വീട്ടിൽ പോകണമെന്നും പറഞ്ഞ് യുദ്ധ മുഖത്ത് നിന്നു കരയുന്ന യുഎസ് സൈനിക ഉദ്യോഗസ്ഥയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. യുദ്ധം തങ്ങളുടെ വ്യക്തപരമായ തെരഞ്ഞെടുപ്പ് ആയിരുന്നില്ലെന്നും താനും സഹ സൈനികരും ക്ഷീണതരാണെന്നും തനിക്ക് സമാധാനം വേണമെന്നും വീട്ടിൽ പോകണമെന്നും സൈനിക ഉദ്യോഗസ്ഥ വീഡിയോയിൽ പറയുന്നു.
വീഡിയോ വൈറലാതോടെ ഇത് വ്യാജമാണെന്ന് പറഞ്ഞ് ഒരു കൂട്ടം സമൂഹ മാധ്യമ ഉപയോക്താക്കൾ ആരോപിക്കുന്നു. വീഡിയോ ആദ്യം പങ്കുവച്ചത് ഇറാൻ ഫോഴ്സാണെന്നും എഐ നിർമിതമാണെന്നും ഇവർ ആരോപിക്കുന്നു.
