പെ​രു​ന്നാ​ൾ പുണ്യം: ഈ മഴക്കാലത്ത്  ഐ​ഷാ​ബീ​വിക്ക് ചോ​രാ​ത്ത വീ​ട്ടിൽ അന്തിയുറങ്ങാം

മാ​ന്നാ​ർ: ​എ​ണ്‍​പതാം വ​യ​സി​ൽ ഐ​ഷാ​ബീ​വി​ക്ക് സ്വ​ന്ത​മാ​യി വാ​സ​യോ​ഗ്യ​മാ​യ വീ​ട് ല​ഭി​ച്ച​തി​ന്‍റെ സ​ന്തോ​ഷം മു​ഖ​ത്ത് തെ​ളി​ഞ്ഞു. അ​തും ചെ​റി​യ പെ​രു​ന്നാ​ളി​ന്‍റെ പു​ണ്യ​ദി​ന​ത്തി​ൽ ആ​യ​പ്പോ​ൾ ഇ​ര​ട്ടി മ​ധു​രം. മാ​ന്നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ൽ ചാ​യം​പ​റ​ന്പി​ൽ ഐ​ഷാ​ബീ​വി ക​ഴി​ഞ്ഞ ഒ​ന്പ​തു വ​ർ​ഷ​മാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.

സ​ഹോ​ദ​രി കൂ​ടി മ​രി​ച്ച​തോ​ടെ മ​റ്റ് ആ​ശ്ര​യ​ങ്ങ​ൾ ഒ​ന്നു​മി​ല്ലാ​തെ സ​ഹോ​ദ​രി​യു​ടെ മ​ക്ക​ളു​ടെ കൂ​ടെ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ ഓ​ഹ​രി​യാ​യി മു​ക്കാ​ൽ സെ​ന്‍റ് സ്ഥ​ലം മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ​ക്ക് സ്വ​ന്ത​മാ​യി ഭ​വ​നം ഇ​ല്ലെ​ന്ന് അ​റി​ഞ്ഞ ചോ​രാ​ത്ത വീട് പ​ദ്ധ​തി ചെ​യ​ർ​മാ​ൻ ഇ​വി​ടെ​യെ​ത്തി ഈ ​സ്ഥ​ല​ത്ത് മ​നോ​ഹ​ര​മാ​യ ഒ​രു ഭ​വ​നം നി​ർ​മി​ച്ച് ന​ൽ​കു​കയാ​യി​രു​ന്നു. ഈ ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ക്കു​ന്ന 27-ാമ​ത്തെ വീ​ടാ​ണി​ത്.

സു​മ​ന​സു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​നം സ​ജി​ചെ​റി​യാ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ​ദ്ധ​തി ചെ​യ​ർ​മാ​ൻ കെ.​എ. ക​രീം അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മാ​ന്നാ​ർ അ​ബ്ദു​ൾ​ല​ത്തീ​ഫ്, റോ​യി പു​ത്ത​ൻ​പു​ര​യി​ൽ, മു​ഹ​മ്മ​ദ് ബ​ഷീ​ർ, സ​ജി​കു​ട്ട​പ്പ​ൻ, സു​ധീ​ർ ഇ​ല​വ​ണ്‍​സ്, ജു​നൈ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ്

Related posts