Set us Home Page

ഐ​എ​സ്ആ​ർ​ഒ ചാ​ര​ക്കേ​സ്; സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലു​ള്ള  അ​ഞ്ചു പേ​ർ ഗൂ​ഢാലോ​ച​ന​യ്ക്ക് പി​ന്നി​ലു​ണ്ടെ​ന്ന് പ​ത്മ​ജ; പേ​രു​ക​ൾ ജു​ഡീ​ഷ്യ​റി​ക്ക് മു​ന്നി​ൽ വെ​ളി​പ്പെ​ടു​ത്തും

തൃ​ശൂ​ർ: ചാ​ര​ക്കേ​സി​ന്‍റെ ഗൂ​ഢാ​ലോ​ച​ന​യ്ക്ക് പി​ന്നി​ൽ സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലു​ള്ള അ​ഞ്ചു​പേ​രു​ണ്ടെ​ന്ന് കെ.​ക​രു​ണാ​ക​ര​ന്‍റെ മ​ക​ൾ പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ. ജു​ഡീ​ഷ്യ​ൽ ക​മ്മീ​ഷ​നു മു​ന്നി​ൽ ഇ​വ​രു​ടെ പേ​രു​ക​ൾ വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും പ​ത്മ​ജ തൃ​ശൂ​രി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ക​രു​ണാ​ക​ര​നെ ല​ക്ഷ്യ​മി​ട്ട് ന​ന്പി നാ​രാ​യ​ണ​നെ ക​രു​വാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും. ഉ​ദ്യോ​ഗ​സ്ഥ​ർ ചി​ല​രു​ടെ ക​യ്യി​ലെ ച​ട്ടു​ക​മാ​വു​ക​യാ​യി​രു​ന്നു​വെ​ന്നും പ​ത്മ​ജ പ​റ​ഞ്ഞു. ന​ന്പി​നാ​രാ​യ​ണ​ന് അ​നു​കൂ​ല​മാ​യ വി​ധി വ​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. സ​ത്യം പു​റ​ത്തു​വ​രു​മെ​ന്ന് ത​ന്‍റെ പി​താ​വ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​താ​യും പ​ത്മ​ജ പ​റ​ഞ്ഞു. സ​ത്യം എ​ന്താ​യാ​ലും പു​റ​ത്തു​വ​രും. ഇ​നി​യും ഇ​തി​ൽ ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു​വ​രാ​നു​ണ്ട്.

ഇ​ത് ചെ​റി​യ തു​ട​ക്കം മാ​ത്ര​മാ​ണ്. ഇ​തി​ന്‍റെ പി​ന്നി​ലെ രാ​ഷ്ട്രീ​യ​നീ​ക്ക​ങ്ങ​ൾ പു​റ​ത്തു​വ​ര​ണം. ഇ​പ്പോ​ൾ സു​ര​ക്ഷി​ത​മെ​ന്ന് ക​രു​തി​യി​രി​ക്കു​ന്ന പ​ല​രും അ​ന്വേ​ഷ​ണ​ത്തി​ൽ പു​റ​ത്തു​വ​രും. നീ​തി ന​ട​പ്പാ​കു​മെ​ന്നാ​ണ് വി​ശ്വ​സി​ക്കു​ന്ന​ത്. ഗ്രൂ​പ്പ് രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഇ​ര​യാ​യി​രു​ന്നു കെ.​ക​രു​ണാ​ക​ര​ൻ.

അ​ദ്ദേ​ഹം വി​ശ്വ​സി​ച്ച് കൂ​ടെ നി​ർ​ത്തി​യ​വ​രെ​ല്ലാം ഈ ​ഗൂ​ഢാ​ലോ​ച​ന​യു​ടെ കൂ​ടെ കൂ​ടി. അ​തി​ന് മു​ക​ളി​ൽ നി​ന്നു​ള്ള സ​പ്പോ​ർ​ട്ടും ഉ​ണ്ടാ​യി​രു​ന്നു. സ്വ​ന്തം ഗ്രൂ​പ്പി​ലു​ള്ള​വ​രും അ​തി​ന് കൂ​ട്ടു​നി​ന്നു. അ​തെ​ക്കു​റി​ച്ച് ജു​ഡീ​ഷ്യ​റി​ക്ക് മു​ന്നി​ൽ പ​റ​യാ​ൻ എ​നി​ക്കൊ​രു അ​വ​സ​രം കി​ട്ടു​മോ എ​ന്ന് നോ​ക്ക​ട്ടെ. അ​ങ്ങി​നെ ഒ​രു അ​വ​സ​രം ല​ഭി​ച്ചാ​ൽ പ​റ​യേ​ണ്ട പേ​രു​ക​ൾ ഞാ​ൻ പ​റ​യും.

അ​ഞ്ച് നേ​താ​ക്ക​ൾ ഇ​തി​നു പി​ന്നി​ൽ ക​ളി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​ത്മ​ജ സൂ​ചി​പ്പി​ച്ചു. അ​വ​ർ കോ​ണ്‍​ഗ്ര​സി​ലെ​യാ​ണോ എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ അ​തൊ​ന്നും പ​റ​യി​ല്ലെ​ന്നാ​യി​രു​ന്നു പ​ത്മ​ജ​യു​ടെ പ്ര​തി​ക​ര​ണം. ക​രു​ണാ​ക​ര​നെ​തി​രെ​യു​ള്ള ക​രു​നീ​ക്ക​ങ്ങ​ളും ഗ്രൂ​പ്പി​ന്‍റെ പേ​രി​ലു​ള്ള പ്ര​തി​കാ​ര​ങ്ങ​ളും രാ​ജ​ൻ കേ​സ് മു​ത​ൽ ത​ന്നെ തു​ട​ങ്ങി​യ​താ​ണെ​ന്നും പ​ത്മ​ജ ചൂ​ണ്ടി​ക്കാ​ട്ടി.

അ​ച്ച​ട​ക്ക​മു​ള്ള പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​യാ​ണ് ഞാ​ൻ. അ​തി​നാ​ൽ പ​ര​സ്യ​മാ​യി ഒ​ന്നും വി​ളി​ച്ചു​പ​റ​യി​ല്ല. ജു​ഡീ​ഷ്യ​റി​ക്ക് മു​ന്നി​ൽ സ​ത്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത് എ​ന്‍റെ അ​ച്ഛ​ന് നീ​തി​കി​ട്ടാ​നാ​ണ്. ഇ​ത് മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ മാ​ത്രം ഒ​തു​ങ്ങി​നി​ൽ​ക്കി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം എ്ന്‍റെ​യ​ടു​ത്തു​മെ​ത്തു​മെ​ന്ന് ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നു.

അ​മ്മ മ​രി​ച്ച സ​മ​യ​ത്ത് അ​ച്ഛ​ൻ മാ​ന​സി​ക​മാ​യി ആ​കെ ത​ള​ർ​ന്നി​രി​ക്കു​ക​യാ​യി​രു​ന്നു. രാ​ഷ്ട്രീ​യം ത​ന്നെ വേ​ണ്ടെ​ന്ന് വെ​ച്ചാ​ലോ എ​ന്ന് ചി​ന്തി​ച്ചി​രു​ന്ന സ​മ​യ​മാ​യി​രു​ന്നു അ​ത്. മാ​ന​സി​ക​മാ​യി ത​ള​ർ​ന്ന സ​മ​യ​ത്താ​യി​രു​ന്നു അ​ച്ഛ​ന് ആ ​അ​ടി കി​ട്ടി​യ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ അ​ച്ഛ​ൻ മ​ന:​പൂ​ർ​വം ആ​യു​ധം വെ​ച്ച് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. മാ​ന​സി​ക​മാ​യി ധൈ​ര്യ​മു​ള്ള സ​മ​യ​ത്താ​യി​രു​ന്നു ഇ​തെ​ല്ലാം സം​ഭ​വി​ച്ച​തെ​ങ്കി​ൽ അ​ച്ഛ​ൻ ത​ള​രി​ല്ലാ​യി​രു​ന്നു.

അ​ച്ഛ​ന്‍റെ നീ​തി​ക്ക് വേ​ണ്ടി പോ​രാ​ടു​ന്ന മ​ക​ളാ​ണ് താ​നെ​ന്നും പ​ത്മ​ജ ഓ​ർ​മി​പ്പി​ച്ചു. ന​ന്പി നാ​രാ​യ​ണ​ന് ല​ഭി​ക്കു​ന്ന നീ​തി ത​ന്‍റെ പി​താ​വി​ന് കൂ​ടി ല​ഭി​ക്കു​ന്ന നീ​തി​യാ​ണെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ക​രു​ണാ​ക​ര​നെ മ​ര​ണം വ​രെ വേ​ദ​നി​പ്പി​ച്ച കേ​സാ​യി​രു​ന്നു ഐ​എ​സ്ആ​ർ​ഒ ചാ​ര​ക്കേ​സെ​ന്നും പ​ത്മ​ജ പ​റ​ഞ്ഞു.നീ​തി കി​ട്ടാ​ത്ത​ത് ക​രു​ണാ​ക​ര​ന് മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നും അവർ പ​റ​ഞ്ഞു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS