ഹൃ​ദ​യ​ങ്ങ​ൾ കീ​ഴ​ട​ക്കി​യ പ്ര​ധാ​ന​മ​ന്ത്രി; ഇ​സ്ലാം മ​തം സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട യു​വാ​വി​നോ​ട് ജ​സീ​ന്ത​യു​ടെ മ​റു​പ​ടി കൈ​യ​ടി നേ​ടു​ന്നു

ന്യൂ​സ്ല​ൻ​ഡ് ക്രൈ​സ്റ്റ് ച​ർ​ച്ചി​ലെ മു​സ്ലീം പ​ള്ളി​ക​ളി​ൽ വെ​ടി​വെ​യ്പ്പു​ണ്ടാ​യ​ത് ക​ണ്ണീ​രോ​ടെ​യാ​ണ് ലോ​കം ക​ണ്ട​ത്. ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​വ​രോ​ടു​ള്ള പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത ആ​ർ​ഡേ​ണി​ന്‍റെ സ​ഹാ​നു​ഭൂ​തി ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ ഹൃ​ദ​യ​ത്തി​ൽ തൊ​ട്ടു. ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കാ​നെ​ത്തി​യ ജ​സീ​ന്ത ത​ല​യി​ൽ ത​ട്ട​മി​ട്ട​തും ലോ​ക ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു.

ഇ​പ്പോ​ഴി​താ ജ​സീ​ന്ത​യെ കാ​ണാ​നെ​ത്തി​യ യു​വാ​വ് ഇ​സ്ലാം മ​തം സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ജ​സീ​ന്ത ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് കൈ​യ​ടി നേ​ടു​ന്ന​ത്. “നി​ങ്ങ​ൾ കാ​ര​ണ​മാ​ണ് ഞാ​ൻ ഇ​ന്നി​വി​ടെ വ​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളാ​യി ഞാ​ൻ ക​ര​യു​ക​യാ​യി​രു​ന്നു. നി​ങ്ങ​ളെ മ​റ്റ് നേ​താ​ക്ക​ളും ക​ണ്ടു പ​ഠി​ക്ക​ട്ടേ​യെ​ന്ന് ഞാ​ൻ ദൈ​വ​ത്തോ​ട് പ്രാ​ർ​ഥി​ച്ചു. നി​ങ്ങ​ളും ഇ​സ്ലാം മ​തം സ്വീ​ക​രി​ക്ക​ണം ന​മ്മ​ളെ അ​ള്ളാ​ഹു സ്വ​ർ​ഗ​ത്തി​ൽ ഒ​ന്നി​ച്ചു ചേ​ർ​ക്ക​ട്ട’.​യു​വാ​വ് പ​റ​ഞ്ഞു.

“ഇ​സ്ലാം പ​ഠി​പ്പി​ക്കു​ന്ന​ത് മ​നു​ഷ്യ​ത്വ​മാ​ണ്. ആ ​മ​നു​ഷ്യ​ത്വം എ​നി​ക്കു​ണ്ടെ​ന്നാ​ണ് എ​ന്‍റെ വി​ശ്വാ​സം’. ജ​സീ​ന്ത മ​റു​പ​ടി ന​ൽ​കി. ജ​സീ​ന്ത​യു​ടെ വാ​ക്കു​ക​ൾ ഓ​രോ വ്യ​ക്തി​യും ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. സ്വ​ന്തം ജ​ന​ങ്ങ​ളോ​ട് ഇ​ത്ര​മേ​ൽ അ​നു​ക​മ്പ​യോ​ടെ പെ​രു​മാ​റു​ന്ന ഭ​ര​ണാ​ധി​കാ​രി മ​റ്റെ​ല്ലാ​വ​ർ​ക്കും മാ​തൃ​ക​യാ​ണെ​ന്നാ​ണ് ജ​സീ​ന്ത ആ​ർ​ഡേ​ണി​നെ​ക്കു​റി​ച്ചു​ള്ള അ​ഭി​പ്രാ​യം.

Related posts