യുഎന്‍എ അക്കൗണ്ടില്‍ നിന്ന് 55 ലക്ഷം രൂപ ഭാര്യയുടെ ബാങ്ക് അക്കൗണ്ടില്‍! യുഎന്‍എ സാമ്പത്തികതട്ടിപ്പ് കേസില്‍ ജാസ്മിന്‍ ഷായുടെ ഭാര്യയേയും പ്രതിചേര്‍ത്തു; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കൊ​ച്ചി: യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ (യു​എ​ൻ​എ) സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ൽ സം​ഘ​ട​ന​യു​ടെ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജാ​സ്മി​ൻ ഷാ​യു​ടെ ഭാ​ര്യ ഷ​ബ്ന​യേ​യും പ്ര​തി​ചേ​ർ​ത്തു. കേ​സി​ലെ എ​ട്ടാം പ്ര​തി​യാ​ക്കി​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ത​ട്ടി​പ്പി​ൽ പ​ങ്കു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ന​ട​പ​ടി. ഇ​വ​ർ​ക്ക് പു​റ​മേ യു​എ​ൻ​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​ജ​ന​പാ​ൽ, ട്ര​ഷ​റ​ർ ബി​പി​ൻ എം.​പോ​ൾ, മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​ധീ​ൻ എ​ന്നി​വ​രേ​യും കേ​സി​ൽ പ്ര​തി​ചേ​ർ​ത്തു.

യു​എ​ൻ​എ അ​ക്കൗ​ണ്ടി​ൽ‌ നി​ന്ന് 55 ല​ക്ഷം രൂ​പ ജാ​സ്മി​ന്‍റെ ഭാ​ര്യ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ എ​ത്തി​യ​താ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. കേ​സി​ലെ ര​ണ്ടും മൂ​ന്നും നാ​ലും പ്ര​തി​ക​ൾ വ​ഴി​യാ​ണ് പ​ണം പി​ൻ​വ​ലി​ച്ച് വി​ദേ​ശ​ത്തു​ള്ള ഷ​ബ്ന​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ച​ത്. ക​ണ​ക്കി​ൽ​പ്പെ​ട്ടും പെ​ടാ​തെ​യും മൊ​ത്തം 72 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് അ​ക്കൗ​ണ്ടി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഷ​ബ്ന​യു​ടെ പേ​രി​ൽ നാ​ലു ഫ്ലാ​റ്റു​ക​ൾ തൃ​ശൂ​രി​ലു​ള്ള​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഷ​ബ്ന​യു​ടെ പേ​രി​ലു​ള്ള ഒ​രു ഫ്ലാ​റ്റ് പി​ന്നീ​ട് സം​സ്ഥാ​ന ട്ര​ഷ​റ​ർ​ക്ക് കൈ​മാ​റി​യ​താ​യും ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. യു​എ​ൻ​എ​യു​ടെ ഫ​ണ്ടി​ൽ​നി​ന്ന് മൂ​ന്ന​ര​ക്കോ​ടി​യോ​ളം രൂ​പ​യു​ടെ വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന​താ​ണ് ജാ​സ്മി​ൻ ഷാ ​അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രാ​യ ആ​രോ​പ​ണം.

കേ​സി​ലെ ഒ​ന്നാം പ്ര​തി ജാ​സ്മി​ൻ ഷാ​യെ കൂ​ടാ​തെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷോ​ബി ജോ​സ​ഫ്, മൂ​ന്നാം പ്ര​തി ജാ​സ്മി​ന്‍ ഷാ​യു​ടെ ഡ്രൈ​വ​ര്‍ നി​ധി​ന്‍ മോ​ഹ​ൻ, ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​ന്‍ ജി​ത്തു എ​ന്നി​വ​ര്‍​ക്കെ​തി​രെ ക്രൈം​ബ്രാ​ഞ്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് ന​ൽ​കു​ന്ന വി​വ​രം.

Related posts