ഡ​ല്‍​ഹി​യി​ല്‍ മ​രി​ച്ച 20കാ​രി അ​ഞ്ജ​ലി സിം​ഗി​ന്റെ പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് പു​റ​ത്ത് ! റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ള്‍ ഇ​ങ്ങ​നെ…

ഡ​ല്‍​ഹി​യി​ല്‍ കാ​റി​ന​ടി​യി​ല്‍ കു​ടു​ങ്ങി മ​രി​ച്ച ഇ​രു​പ​തു​കാ​രി ലൈം​ഗി​ക ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യി​ട്ടി​ല്ലെ​ന്ന് പ്രാ​ഥ​മി​ക പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്.

മൗ​ലാ​നാ ആ​സാ​ദ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് ന​ട​ത്തി​യ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ സ്വാ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ല്‍ പ​രി​ക്ക് ഇ​ല്ലെ​ന്നു തെ​ളി​ഞ്ഞു.

പു​തു​വ​ര്‍​ഷ​പ്പു​ല​രി​യി​ലാ​ണ് അ​ഞ്ജ​ലി സി​ങ് എ​ന്ന ഇ​രു​പ​തു​കാ​രി ദാ​രു​ണ​മാ​യ വി​ധ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത്.

സ്‌​കൂ​ട്ട​റി​ല്‍ സു​ഹൃ​ത്തി​നൊ​പ്പം സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന അ​ഞ്ജ​ലി കാ​റി​ന​ടി​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​ന്ത്ര​ണ്ടു കി​ലോ​മീ​റ്റ​റോ​ള​മാ​ണ് കാ​ര്‍ അ​ഞ്ജ​ലി​യെ വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ടു​പോ​യ​ത്.

ക​ഞ്ച​വാ​ല​യി​ലാ​ണ് അ​ഞ്ജ​ലി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ശ​രീ​ര​ത്തി​ല്‍ വ​സ്ത്രം ഇ​ല്ലാ​ത്ത നി​ല​യി​ല്‍ ആ​യി​രു​ന്നു മൃ​ത​ദേ​ഹം.

നി​ര്‍​ഭ​യ​യ്ക്കു സ​മാ​ന​മാ​യി അ​ഞ്ജ​ലി ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്ക​പ്പെ​ട്ടോ​യെ​ന്ന സം​ശ​യം ഉ​യ​ര്‍​ന്ന​ത് ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്. നി​ര്‍​ഭ​യ കേ​സി​നു സ​മാ​ന​മാ​ണ് ഇ​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഒ​ട്ടേ​റെ പേ​ര്‍ രം​ഗ​ത്തു​വ​രി​ക​യും ചെ​യ്തു

Related posts

Leave a Comment