എ​ട്ടു ജ​യ്ഷ് ഭീ​ക​ര​രെ ഗു​ജ​റാ​ത്ത് എ​ടി​എ​സ് പി​ടി​കൂ​ടി

അ​ഹ​മ്മ​ദാ​ബാ​ദ്: പാ​ക് ഭീ​ക​ര​സം​ഘ​ട​ന​യാ​യ ജ​യ്ഷ്-​ഇ-​മു​ഹ​മ്മ​ദ് (ജെ​ഇ​എം) അം​ഗ​ങ്ങ​ളാ​യ എ​ട്ടു പേ​രെ ഗു​ജ​റാ​ത്ത് എ​ടി​എ​സ് പി​ടി​കൂ​ടി. ഏ​ഴു പേ​ർ ഗു​ജ​റാ​ത്തി​ൽ​നി​ന്നും ഒ​രാ​ൾ മ​ധ്യ​പ്ര​ദേ​ശി​ൽ​നി​ന്നു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ജെ​ഇ​എം) സ്ഥാ​പ​ക​ൻ മ​സൂ​ദ് അ​സ്ഹ​ർ എ​ഴു​തി​യ പു​സ്ത​ക​ത്തി​ന്‍റെ ഗു​ജ​റാ​ത്തി പ​രി​ഭാ​ഷ അ​റ​സ്റ്റി​ലാ​യ​വ​രി​ൽ​നി​ന്ന് എ​ടി​എ​സ് ക​ണ്ടെ​ടു​ത്തു. ഗു​ജ​റാ​ത്തി​ൽ ജ​യ്ഷ് ശൃം​ഖ​ല സ്ഥാ​പി​ക്കാ​ൻ അ​റ​സ്റ്റി​ലാ​യ​വ​ർ ശ്ര​മി​ച്ചെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

പാ​ക്കി​സ്ഥാ​നു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന സം​സ്ഥാ​ന​മാ​യ ഗു​ജ​റാ​ത്തി​ൽ ഭീ​ക​ര​പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കാ​ൻ ദാ​റു​ൾ ഇ​സ്‌​ലാം ഗു​ജ​റാ​ത്ത് ജ​യ്ഷ്-​ഇ-​മു​ഹ​മ്മ​ദ് എ​ന്ന പേ​രി​ൽ സം​ഘ​ട​ന​യും ഇ​വ​ർ രൂ​പ​വ​ത്ക​രി​ച്ചു. അ​ബ്ദു​ള്ള ഗാ​ജി​വാ​ല (19), മു​ദാ​സി​ർ അ​ബ്ദു​ള്ള ഘാ​സി​വാ​ല (22), ഇ​ബ്രാ​ഹിം മു​ഹ​മ്മ​ദ് ഹു​സെ​ൻ ഘാ​ഗ (30) സ​ക്ക​റി​യ ദു​റാ​നി മു​ഹ​മ്മ​ദ് അ​മ്മാ​ർ ഘാ​ഗ (21), മു​ഫ്തി ഫൗ​ജാ​ൻ ഇ​സ്മ​യി​ൽ ദൗ​വ (40), മു​ഹ​മ്മ​ദ് അ​മി​ൻ ഷേ​ര (21). മു​ഹ​മ്മ​ദ് അ​ബ്ദു​ൾ റ​ഹ്‌​മാ​ൻ സാ​വ്ദി (22), ബി​ലാ​ൽ ദു​റാ​നി മു​ഹ​മ്മ​ദ് അ​മ്മാ​ർ ഘാ​ഗ (18) എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ 14 ദി​വ​സം എ​ടി​എ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

ഗു​ജ​റാ​ത്തി​ലെ ബ​നാ​സ്ക​ന്ത, മെ​ഹ്സാ​ന, ന​വ​സാ​രി, പ​ഠാ​ൻ എ​ന്നീ ജി​ല്ല​ക​ളി​ലും മ​ധ്യ​പ്ര​ദേ​ശി​ലെ ദേ​വാ​സ് ജി​ല്ല​യി​ലും ഒ​രേ സ​മ​യം അ​ഞ്ച് പ്ര​ത്യേ​ക എ​ടി​എ​സ് ടീ​മു​ക​ൾ ഒ​രേ സ​മ​യം റെ​യ്ഡ് ന​ട​ത്തി​യാ​ണു ഭീ​ക​ര​രെ പി​ടി​കൂ​ടി​യ​ത്. ത​ങ്ങ​ളു​ടെ പ്ര​ദേ​ശ​ത്തു​ള്ള യു​വാ​ക്ക​ളെ ജെ​ഇ​എ​മ്മി​ൽ ചേ​രാ​ൻ ഇ​വ​ർ പ്രേ​രി​പ്പി​ച്ചി​രു​ന്നു. പാ​ക് ഭീ​ക​ര​രാ​യ അ​ബ്ദു​ള്ള, മു​ഹ​മ്മ​ദ് ഉ​മ​ർ എ​ന്നി​വ​രു​മാ​യി നി​ര​ന്ത​രം സ​ന്പ​ർ​ക്കം പു​ല​ർ​ത്തി.

Related posts

Leave a Comment