പാര്‍ട്ടിയിലെ ഉന്നതരുടെ സമ്മര്‍ദ്ദം! ഡിവൈഎഫ്‌ഐ നേതാവിനെതിരായ പീഡന പരാതിയില്‍ നീതി കിട്ടിയില്ലെന്ന് പെണ്‍കുട്ടി

ഇ​രി​ങ്ങാ​ല​ക്കു​ട: ഡി​വൈ​എ​ഫ്ഐ പ്രാദേശിക നേ​താ​വ് ജീവൻലാൽ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ൽ ത​നി​ക്ക് പാ​ർ​ട്ടി​യി​ൽ​നി​ന്നും പോ​ലീ​സി​ൽ​നി​ന്നും നീ​തി​ ല​ഭി​ച്ചി​ല്ലെ​ന്ന പരാതിയുമായി പെ​ണ്‍​കു​ട്ടി രംഗത്ത്.

സം​ഭ​വം ന​ട​ന്ന് ഇത്രകാലം കഴിഞ്ഞിട്ടും ഒരു നടപടിയും ആരോപണ വിധേയനെതിരേ ഉണ്ടായില്ല. ജീവൻലാൽ കോടതിക്ക് മുൻപാകെ മുൻകൂർ ജാമ്യാപേക്ഷയുമായി പോയെങ്കിലും ഹർജി തള്ളി. എന്നിട്ടും ഇയാളെ പോലീസ് അറസ്റ്റ് ചെയ്യാൻ തയാറായില്ലെന്നും പെൺകുട്ടി പറയുന്നു.

ഡിവൈഎഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​സ്വ​രാ​ജി​നോ​ട് പ​രാ​തി പ​റ​ഞ്ഞ​പ്പോ​ൾ ജി​ല്ലാ സെ​ക്ര​ട്ട​റി ഇ​തി​നെ​കു​റി​ച്ച് അ​ന്വേ​ഷി​ക്കു​മെ​ന്നാ​ണ് മ​റു​പ​ടി ന​ല്കി​യ​ത്. ഇ​തു​വ​രെ ഈ ​വി​ഷ​യ​വു​മാ​യി ബന്ധപ്പെട്ട് ജി​ല്ലാ സെ​ക്ര​ട്ട​റി ത​ന്നോ​ട് സം​സാ​രി​ച്ചി​ട്ടി​ല്ല. ഭരണത്തിലുള്ള തന്‍റെ പാർട്ടിയിലെ ഉന്നതരുടെ സമ്മർദ്ദമാണ് ഇതിന് കാരണമെന്നും പെൺകുട്ടി ആരോപിച്ചു.

പ​രാ​തി ന​ല്കി​യി​ട്ടും പാ​ർ​ട്ടി യോ​ഗ​ങ്ങ​ളി​ൽ താ​ൻ പ​ങ്കെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ ഇ​നിയിത് തുടരണോയെന്ന് ആലോചിക്കുമെന്നും പാർട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും പെ​ണ്‍​കു​ട്ടി വ്യ​ക്ത​മാ​ക്കി.

എംഎൽഎ ഹോസ്റ്റലിൽ വച്ച് തന്നെ പീഡിപ്പിക്കാൻ ജീവൻലാൽ ശ്രമിച്ചുവെന്ന പരാതിയായിരുന്നു പെൺകുട്ടി ഉന്നയിച്ചിരുന്നത്. ഇത് വിവാദമായതോടെ പാർട്ടി ജീവൻലാലിനെതിരേ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പരാതിയിന്മേൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ നാളിതുവരെ ഒരു തുടർ നടപടിയും ഉണ്ടായില്ല.

Related posts