കൊടുങ്ങല്ലൂരിൽ ജ്വല്ലറിയിൽ മോഷണം: 20 കിലോ വെള്ളി നഷ്ടപ്പെട്ടു; പോലീസ് അന്വേഷണം ആരംഭിച്ചു

കൊ​ടു​ങ്ങ​ല്ലൂ​ർ: ന​ഗ​ര​ത്തി​ലെ വെ​ള്ളി ആ​ഭ​ര​ണ ജ്വ​ല്ല​റി​യി​ൽ ക​വ​ർ​ച്ച. 20 കി​ലോ വെ​ള്ളി ന​ഷ്ട​പ്പെ​ട്ട​താ​യി പ്രാ​ഥ​മി​ക വി​വ​രം. കൊ​ടു​ങ്ങ​ല്ലൂ​ർ തെ​ക്കേ​ന​ട​യി​ലെ ക​ർ​ണ​കി ജ്വ​ല്ല​റി​യി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. പൂ​ട്ടി​ക്കി​ട​ക്കു​ന്ന ക​ട​യു​ടെ മു​ക​ൾ​ത​ട്ടി​ലെ പ​ല​ക ഒ​രാ​ൾ​ക്ക് ക​ട​ക്കാ​വു​ന്ന​വി​ധം അ​റു​ത്ത് മാ​റ്റി​യ​ശേ​ഷ​മാ​ണ് മോ​ഷ്ടാ​വ് ജ്വ​ല്ല​റി​ക്ക് അ​ക​ത്തു​ക​ട​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യി​ട്ടു​ള്ള​ത്.

ഇ​ന്നു​രാ​വി​ലെ ക​ട​യു​ട​മ പു​ല്ലൂ​റ്റ് മൂ​ലേ​ക്കാ​ട്ടി​ൽ വി​നോ​ദും ഭാ​ര്യ​യും ക​ട തു​റ​ന്ന​പ്പോ​ഴാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​താ​യി മ​ന​സി​ലാ​യ​ത്. ജ്വ​ല്ല​റി​യു​ടെ മു​ൻ​ഭാ​ഗ​ത്ത് ഗ്ലാ​സ് ഇ​ട്ട​താ​ണ്. കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സി​ൽ വി​വ​രം ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധ ന​ട​ത്തി​വ​രി​ക​യാ​ണ്. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ എ​ത്തി​യ​ശേ​ഷ​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യൂ. ര​ണ്ടു​നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് ജ്വ​ല്ല​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Related posts