നേരറിയാൻ സിബിഐ ..! ജി​ഷ്ണു​ കേസ് സിബിഐക്ക് വിട്ടു കൊ​ണ്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി; സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ജി​ഷ്ണു​വി​ന്‍റെ കു​ടും​ബ​വും മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു

jishnuതി​രു​വ​നന്തപു​രം: പാ​ന്പാ​ടി നെ​ഹ്റു കോ​ള​ജ് വി​ദ്യാ​ർ​ഥി ജി​ഷ്ണു​വി​ന്‍റെ മ​ര​ണം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക്. കേ​സി​ന്‍റെ അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് വി​ട്ടു കൊ​ണ്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. നേ​ര​ത്തെ ജി​ഷ്ണു​വി​ന്‍റെ കു​ടും​ബ​വും സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ജി​ഷ്ണു കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​സു​ധാ​ക​ര​ൻ ശ്ര​മി​ച്ചു​വെ​ന്ന് ജി​ഷ്ണു​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ ഇ​ന്ന് ആ​രോ​പി​ച്ചി​രി​ക്കു​ക​യാ​ണ്. കെ.​സു​ധാ​ക​ര​ൻ നെ​ഹ്റു ഗ്രൂ​പ്പ് മാ​നേ​ജ്മെ​ന്‍റി​ന് അ​നു​കൂ​ല​മാ​യി നി​ല​പാ​ട് സ്വീ​ക​രി​ക്കാ​നും കേ​സ് പി​ൻ​വ​ലി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടെ​ന്നാ​യി​രു​ന്നു ജി​ഷ്ണു​വി​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ ആ​രോ​പ​ണം.

ജി​ഷ്ണു കേ​സ് സം​ബ​ന്ധി​ച്ച് പോ​ലീ​സി​നെ​തി​രെ​യും സ​ർ​ക്കാ​രി​നെ​തി​രെ​യും   ഏ​റെ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. നെ​ഹ്റു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ കൃ​ഷ്ണ​ദാ​സി​ന്‍റെ സ്വാ​ധീ​ന​മാ​ണ് കേ​സ് അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ൻ കാ​ര​ണ​മെ​ന്നും പോ​ലീ​സ് നി​ഷ്പ​ക്ഷ​മാ​യ​ല്ല കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തെ​ന്നും ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ങ്ങ​ളു​ടെ ആ​ക്ഷേ​പ​ങ്ങ​ൾ പ​രാ​തി രൂ​പ​ത്തി​ൽ ന​ൽ​കാ​ൻ പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ​ത്തി​യ ജി​ഷ്ണു​വി​ന്‍റെ മാ​താ​വ് മ​ഹി​ജ​ക്കും കൂ​ട്ട​ർ​ക്കു​മെ​തി​രെ പോ​ലീ​സ് ന​ട​ത്തി​യ ന​ട​പ​ടി​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. പി​ന്നീ​ട് ജി​ഷ്ണു​വി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളും സ​ർ​ക്കാ​രും ത​മ്മി​ൽ ക​രാ​ർ വ്യ​വ​സ്ഥ​ക​ൾ ഉ​ണ്ടാ​ക്കി​. എ​ന്നാ​ൽ ക​രാ​ർ വ്യ​വ​സ്ഥ​ക​ൾ സ​ർ​ക്കാ​ർ പാ​ലി​ച്ചി​ല്ലെ​ന്ന് ജി​ഷ്ണു​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചു.

Related posts