രാഷ്ട്രീയത്തിനിടയ്ക്ക് അൽപം പപ്പായക്കാര്യം..! പ​പ്പാ​യ കൃ​ഷി​യി​ൽ നൂ​റു​മേ​നിവി​ജ​യ​വു​മാ​യി ജോ​ണ്‍​സ​ണ്‍ കൊ​ട്ടു​കാ​പ്പ​ള്ളി; റെ​ഡ് ലേ​ഡി പപ്പായ വിളവിലെ വിജയരഹസ്യത്തെക്കുറിച്ച് കൂടുതലറിയാം..

biju-kappalamബിജു കടുത്തുരുത്തി

ക​ടു​ത്തു​രു​ത്തി: പ​പ്പാ​യ കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ജ​യ​വു​മാ​യി  ജ​ന​പ്ര​തി​നി​ധി. ഞീ​ഴൂ​ർ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ണ്‍​സ​ണ്‍ കൊ​ട്ടു​കാ​പ്പ​ള്ളി പ​രീ​ക്ഷ​ണാ​ർ​ത്ഥം ആ​രം​ഭി​ച്ച പ​പ്പാ​യ കൃ​ഷി​യാ​ണ് നൂ​റു​മേ​നി വി​ജ​യ​മാ​യ​ത്. 1200 റെ​ഡ് ലേ​ഡി ടി​ഷ്യൂ ക​ൾ​ച്ച​ർ പ​പ്പാ​യ തൈ​ക​ൾ പാ​ട്ട​ത്തി​നെ​ടു​ത്ത മൂ​ന്ന​ര​യേ​ക്ക​റോ​ളം വ​രു​ന്ന പ​റ​ന്പി​ൽ ന​ട്ടു​പി​ടി​പ്പി​ച്ചാ​ണ് ജോ​ണ്‍​സ​ണ്‍ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ പു​തി​യ വി​ജ​യം ര​ചി​ച്ച​ത്.

കാ​പ്പു​ന്ത​ല​യി​ലും കാ​ട്ടാ​ന്പാ​ക്കി​ലു​മാ​ണ് കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. പൂ​ന​യി​ൽ നി​ന്നും 32 രൂ​പ നി​ര​ക്കി​ൽ തൈ ​വാ​ങ്ങി​യാ​ണ് ഡി​സം​ബ​റി​ൽ ജോ​ണ്‍​സ​ണ്‍ കൃ​ഷി ആ​രം​ഭി​ച്ച​ത്. നാ​ലാം മാ​സ​ത്തി​ൽ കാ​യ് ഉ​ണ്ടാ​യ പ​പ്പാ​യ ആ​റാം മാ​സ​മെ​ത്തി​യ​പ്പോ​ൾ പ​ഴ​മാ​യി. ഇ​തി​നോ​ട​കം മൂ​വാ​യി​ര​ത്തോ​ളം കി​ലോ പ​പ്പാ​യ വി​ള​വെ​ടു​ത്തു വി​ൽ​പ​ന ന​ട​ത്തി. എ​റ​ണാ​കു​ള​ത്തെ ലു​ലു മാ​ർ​ക്ക​റ്റി​ലാ​ണ് ജോ​ണ്‍​സ​ണ്‍ പ​പ്പാ​യ പ​ഴ​ങ്ങ​ൾ വി​ൽ​ക്കു​ന്ന​ത്.

കി​ലോ​യ്ക്കു 22 രൂ​പ നി​ര​ക്കി​ലാ​ണ് പ​പ്പാ​യ വി​ൽ​ക്കു​ന്ന​ത്. സാ​ധാ​ര​ണ മാ​ർ​ക്ക​റ്റു​ക​ളി​ൽ പ​പ്പാ​യ വി​ൽ​ക്കു​ക​യെ​ന്ന​ത് ദു​ഷ്ക​ര​മാ​ണ്. ഇ​തി​നാ​യി സ്വ​യം മാ​ർ​ക്ക​റ്റ് ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. ഇ​തു​മൂ​ലം പ​ല​രും ഈ ​മേ​ഖ​ല​യി​ൽ കൈ ​വ​യ്ക്കാ​റി​ല്ല. ആ​ഴ്ച്ച​യി​ൽ 1200 കി​ലോ​യോ​ളം വി​ള​വെ​ടു​ത്ത് ജോ​ണ്‍​സ​ണ്‍ വി​ൽ​ക്കു​ന്നു​ണ്ട്. പൂ​ർ​ണ​മാ​യും ജൈ​വ​വ​ളം ഉ​പ​യോ​ഗി​ച്ചാ​ണ് ജോ​ണ്‍​സ​ണ്‍ പ​പ്പാ​യ കൃ​ഷി ചെ​യ്യു​ന്ന​ത്. ഒ​രാ​ൾ ഉ​യ​ര​ത്തി​ലേ റെ​ഡ് ലേ​ഡി പ​പ്പാ​യ വ​ള​രു​വെ​ന്ന​ത് ഫ​ലം എ​ടു​ക്കു​ന്പോ​ളു​ള്ള മ​റ്റു ചെല​വു​ക​ൾ ഒ​ഴി​വാ​ക്കു​ന്നു.

ഒ​ന്ന​ര വ​ർ​ഷ​ത്തേ​ക്ക് ഒ​രു തൈ​യി​ൽ നി​ന്നും ഫ​ലം ല​ഭി​ക്കും.  പു​റം പ​ച്ച​ത്തൊ​ലി​യാ​ണെ​ങ്കി​ലും പ​പ്പാ​യ​യു​ടെ അ​ക​വ​ശം ചു​വ​പ്പ് ക​ള​റാ​ണ്. ഐ​സ്ക്രീം ഉ​ണ്ടാ​ക്കു​ന്ന​തി​നും ബ്യൂ​ട്ടി​പാ​ർ​ല​റി​ലെ ഉ​പ​യോ​ഗ​ത്തി​നു​മാ​ണ് റെ​ഡ്  ലേഡി പ​പ്പാ​യ കൂ​ടു​ത​ലാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ഫ​ലം കൂ​ടി​യാ​ണി​ത്. റെ​ഡ് ലേ​ഡി പ​പ്പാ​യ കേ​ട് കൂ​ടാ​തെ 15 ദി​വ​സ​ത്തോ​ളം സൂ​ക്ഷി​ക്കാ​മെ​ന്ന​തും നേ​ട്ട​മാ​ണ്. ഒ​രു ചു​വ​ട് പ​പ്പാ​യ കൃ​ഷി ചെ​യ്യാ​ൻ 250 രൂ​പ​യോ​ളം ചെ​ല​വ് വ​ന്നി​ട്ടു​ണ്ടെ​ന്ന് ജോ​ണ്‍​സ​ണ്‍ പ​റ​ഞ്ഞു. പൈ​നാ​പ്പി​ൾ, ക​പ്പ, വാ​ഴ തു​ട​ങ്ങി​യ കൃ​ഷി​ക​ളും ജോ​ണ്‍​സ​ണ്‍  ചെ​യ്യു​ന്നു​ണ്ട്

Related posts