സത്യം തെളിഞ്ഞു! സ്ത്രീക്ക് അണ്ഡാശയ കാന്‍സര്‍ ഉണ്ടായത് പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന്; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് 2600 കോടി രൂപ പിഴ

ലോ​സ് ആ​ഞ്ച​ൽ​സ്: ആ​ഗോ​ള ബ്രാ​ൻ​ഡാ​യ ജോ​ണ്‍​സ​ണ്‍ ആ​ൻ​ഡ് ജോ​ണ്‍​സ​ണ് വ​ൻ പി​ഴ ശി​ക്ഷ. 417 മി​ല്യ​ണ്‍ ഡോ​ള​ർ(2600 കോ​ടി രൂ​പ) ആ​ണ് കാ​ലി​ഫോ​ർ​ണി​യ കോ​ട​തി പി​ഴ വി​ധി​ച്ച​ത്. തു​ട​ർ​ച്ച​യാ​യി ദീ​ർ​ഘ​കാ​ലം ജോ​ണ്‍​സ​ണ്‍ ആ​ൻ​ഡ് ജോ​ണ്‍​സ​ണ്‍ ഉ​പ​യോ​ഗി​ച്ച​തി​നെ തു​ട​ർ​ന്ന് ത​നി​ക്ക് അ​ണ്ഡാ​ശ​യ കാ​ൻ​സ​ർ ബാ​ധി​ച്ചെ​ന്ന സ്ത്രീ​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

കാ​ലി​ഫോ​ർ​ണി​യ സ്വ​ദേ​ശി ഇ​വ ഇ​ക്കി​നേ​രി​യ എ​ന്ന സ്ത്രീ​യാ​ണ് പ​രാ​തി​ക്കാ​രി. 1950 മു​ത​ൽ 2016 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ ജോ​ണ്‍​സ​ണ്‍ ആ​ൻ​ഡ് ജോ​ണ്‍​സ​ണ്‍ പൗ​ഡ​ർ തു​ട​ർ​ച്ച​യാ​യി ഉ​പ​യോ​ഗി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ത​നി​ക്ക് അ​ണ്ഡാ​ശ​യ കാ​ൻ​സ​ർ വ​ന്ന​തെ​ന്ന് സ്ത്രീ ​വാ​ദി​ച്ചു. ഇ​വ​രു​ടെ ആ​രോ​പ​ണ​ത്തി​ൽ ക​ഴ​ന്പു​ണ്ടെ​ന്ന ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ക​ന്പ​നി​ക്കു കോ​ട​തി ഭീ​മ​ൻ തു​ക പി​ഴ വി​ധി​ച്ച​ത്.

വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ പോകുമെന്ന് കന്പനിവൃത്തങ്ങൾ അറിയിച്ചു. നി​ല​വി​ൽ ക​ന്പ​നി​ക്കെ​തി​രെ 3000ൽ ​അ​ധി​കം കേ​സു​ക​ൾ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി നി​ല​വി​ലു​ണ്ട്.

Related posts