ബാറിന്‍റെകാര്യവും ശരിയാക്കി..! 300 മദ്യശാലകൾകൂടി ഉടൻ തു​റ​ക്കും; ക​ർ​ണാ​ട​ക മാ​തൃ​ക​യി​ൽ ദേ​ശീ​യ പാ​ത​ക​ളെ ഡീ​നോ​ട്ടി​ഫൈ ചെ​യ്യാ​നാ​ണ് സ​ർ​ക്കാ​ർ പ​ദ്ധ​തി​

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ ബാ​റു​ക​ൾ തു​റ​ന്നു​ന​ൽ​കാ​ൻ ഇ​ള​വു​ക​ളു​മാ​യി സ​ർ​ക്കാ​ർ. ക​ർ​ണാ​ട​ക മാ​തൃ​ക​യി​ൽ ദേ​ശീ​യ പാ​ത​ക​ളെ ഡീ​നോ​ട്ടി​ഫൈ ചെ​യ്യാ​നാ​ണ് സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ടു​ന്ന​ത്. പാ​ത​ക​ൾ ഡീ​നോ​ട്ടി​ഫൈ ചെ​യ്യു​ന്ന​തു സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം ബു​ധ​നാ​ഴ്ച ചേ​രു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ കൈ​ക്കൊ​ള്ളു​മെ​ന്നാ​ണു സൂ​ച​ന. ദേ​ശീ​യ-​സം​സ്ഥാ​ന പാ​ത​ക​ളി​ൽ​നി​ന്ന് 500 മീ​റ്റ​ർ അ​ക​ലം ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ബാ​റു​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യ​ത്.

കോ​ർ​പ​റേ​ഷ​ൻ, ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ബാ​റു​ക​ൾ തു​റ​ന്നു​ന​ൽ​കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തു​ക​ളെ നോ​ട്ടി​ഫി​ക്കേ​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം സ​ർ​ക്കാ​ർ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല. പാ​ത​ക​ൾ ഡീ​നോ​ട്ടി​ഫൈ ചെ​യ്യു​ന്ന​തോ​ടെ മു​ന്നൂ​റോ​ളം ബാ​റു​ക​ൾ​ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി ല​ഭി​ക്കു​മെ​ന്നാ​ണു ക​രു​ത​പ്പെ​ടു​ന്ന​ത്.

ജൂ​ലൈ ഒ​ന്നി​ന് സ​ർ​ക്കാ​രി​ന്‍റെ പു​തി​യ മ​ദ്യ​ന​യം നി​ല​വി​ൽ വ​ന്ന​തോ​ടെ സം​സ്ഥാ​ന​ത്ത് 77 ബാ​റു​ക​ൾ കൂ​ടി തു​റ​ന്നി​രു​ന്നു. 2014 മാ​ർ​ച്ച് 31 വ​രെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന, ത്രീ ​സ്റ്റാ​റി​നു മു​ക​ളി​ൽ പ​ദ​വി​യു​ള്ള ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളു​ടെ ബാ​ർ ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കാ​നാ​ണു സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.

Related posts