ഷൂട്ടിംഗിന് പാർക്ക് വിട്ടുനിൽകിയില്ല; മേ​യ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് ജൂ​ഡ് ആ​ന്‍റണി​ക്കെ​തി​രേ പോലീസ് കേസെടുത്തു; സ്റ്റേഷനിൽ ഹാ​ജ​രാ​കാ​ൻ പോലീസ് നി​ർ​ദേ​ശം

jude-antonyകൊ​ച്ചി: സു​ഭാ​ഷ് പാ​ർ​ക്കി​ൽ ഷൂ​ട്ടിം​ഗ് അ​നു​വ​ദി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ മേ​യ​ർ സൗ​മി​നി ജെ​യി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പാ​രാ​തി​യി​ൽ സം​വി​ധാ​യ​ക​ൻ ജൂ​ഡ് ആ​ന്‍റ​ണി​ക്കെ​തി​രെ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. സം​വി​ധാ​യ​ക​നോ​ട് ഇ​ന്ന് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും  സെ​ൻ​ട്ര​ൽ പോ​ലീ​സ് അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് സി​നി​മാ ഷൂ​ട്ടിം​ഗി​നാ​യി എ​റ​ണാ​കു​ള​ത്തെ സു​ഭാ​ഷ് പാ​ർ​ക്ക് വി​ട്ടു​ത​ര​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ജൂ​ഡ് ആ​ന്‍റ​ണി മേ​യ​റെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ​ക്ക് പാ​ർ​ക്ക് അ​നു​വ​ദി​ക്കാ​റി​ല്ലെ​ന്ന് മേ​യ​ർ വ്യ​ക്ത​മാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ജൂ​ഡ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​പ​കീ​ർ​ത്തി​ക​ര​മാ​യി സം​സാ​രി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് മേ​യ​റു​ടെ പ​രാ​തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് മേ​യ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് കേ​സ് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സി​ന് കൈ​മാ​റി.

ജൂ​ഡ് ആ​ന്‍റ​ണി​ക്കെ​തി​രെ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ലി​നും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നു​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് സെ​ൻ​ട്ര​ൽ പോ​ലീ​സ് അ​റി​യി​ച്ചു.   കേ​ർ​പ്പ​റേ​ഷ​ൻ കൗ​ണ്‍​സി​ൽ പാ​സാ​ക്കി​യ നി​യ​മ​പ്ര​കാ​രം ഷൂ​ട്ടിം​ഗ് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ​ക്ക് പാ​ർ​ക്ക് വി​ട്ടു ന​ൽ​കു​ന്ന​തി​ന് വി​ല​ക്കു​ണ്ടെ​ന്ന് മേ​യ​ർ പ​റ​ഞ്ഞ​താ​ണ് സം​വി​ധാ​യ​ക​നെ പ്ര​കോ​പി​പ്പി​ച്ച​ത്. ഇ​ത് വാ​ക്കേ​റ്റ​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു. 
ജൂഡ് ആന്‍റണിക്കെതിരായ മേയറുടെ പരാതിയിൽ കഴന്പില്ലെന്ന് സൂചന

കൊ​ച്ചി: സം​വി​ധാ​യ​ക​ൻ ജൂ​ഡ് ആന്‍റണി ജോസഫിനെതിരേ കൊ​ച്ചി മേ​യ​ർ സൗ​മി​നി ജെ​യി​ൻ നൽകിയ പ​രാ​തിയിൽ കഴന്പില്ലെന്ന് സൂചന. ഭീ​ഷ​ണി​പ്പെ​ടു​ത്തിയെന്നും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും ആരോപിച്ചാണ് ജൂ​ഡി​നെ​തി​രേ മേയർ പരാതി നൽകിയത്. മേ​യ​റു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത​താ​യി എറണാകുളം സെൻട്രൽ പോ​ലീ​സ് അ​റി​യി​ച്ചിട്ടുണ്ട്.

നി​വി​ൻ പോ​ളി അ​ഭി​ന​യി​ക്കു​ന്ന, കു​ട്ടി​ക​ൾ​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കു​ന്ന ഷോ​ർ​ട്ട് ഫി​ലി​മി​ന്‍റെ ഷൂ​ട്ടിം​ഗ് ആവശ്യത്തിന് സുഭാഷ് പാർക്ക് നൽകുമോ എന്നറിയാനാണ് ജൂഡ് മേയറെ കണ്ടത്. എ​ന്നാ​ൽ പാ​ർ​ക്ക് വി​ട്ടു​ന​ൽ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു മേ​യ​ർ. കാലികപ്രസക്തിയുള്ള വിഷയവുമായി ബന്ധപ്പെട്ട ചിത്രമായതിനാൽ മ​ന്ത്രി​യ​ട​ക്ക​മു​ള്ള​വ​ർ പാ​ർ​ക്ക് ഷൂ​ട്ടിം​ഗി​ന് ന​ൽ​ക​ണ​മെ​ന്ന് മേ​യ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താണ്. എ​ന്നാ​ൽ മേയർ തന്‍റെ നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു.

മേ​യ​റെ ജൂ​ഡ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യോ അ​പ​കീ​ർ​ത്തി​ക​ര​മാ​യി പെ​രു​മാ​റു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നും പാർക്ക് ലഭിക്കില്ലെന്ന് അറിഞ്ഞതോടെ ദേ​ഷ്യ​പ്പെ​ട്ട് വാ​തി​ൽ അ​ട​യ്ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നു​മാ​ണ് സം​വി​ധാ​യ​ക​നു​മാ​യി അ​ടു​ത്ത​വൃ​ത്ത​ങ്ങ​ൾ പറയുന്നത്. സം​ഭ​വ​ത്തി​ൽ മാ​പ്പ് പ​റ​യാ​ൻ ത​യാ​റാ​യി ജൂഡ് ഒാഫീസിൽ എത്തിയെങ്കിലും മേ​യ​ർ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

ബോ​ധി​നി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ർ​മി​ക്കു​ന്ന ഷോ​ർ​ട്ട് ഫി​ലി​മി​ൽ പ്ര​തി​ഫ​ലം മേ​ടി​ക്കാ​തെ​യാ​ണ് നി​വി​ൻ പോ​ളി​യും ജൂ​ഡും പ​ങ്കു​ചേ​രു​ന്ന​ത്. പാ​ർ​ക്ക് ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് മ​റ്റൊ​രു സ്ഥ​ല​ത്ത് ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ബു​ധ​നാ​ഴ്ച ആ​രം​ഭി​ച്ചു. സംവിധായകനെതിരേ മേയർ പരാതിയുമായി രംഗത്തുവന്നതോടെ വിഷയത്തിൽ ഫെഫ്കയും ഇടപെട്ടിട്ടുണ്ട്.

Related posts